HOME
DETAILS
MAL
ശബരിമല: വിധി ഉടന്‍ നടപ്പാക്കുന്നത് തടയണമെന്ന ഹരജി ഹൈക്കോടതി തള്ളി
backup
October 25 2018 | 10:10 AM
കൊച്ചി: ശബരിമലയിലെ യുവതി പ്രവേശന വിധി ഉടന്‍ നടപ്പാക്കുന്നത് തടയണമെന്ന ഹരജി ഹൈക്കോടതി തള്ളി. സൗകര്യമൊരുക്കാതെ സുപ്രിംകോടതി വിധി നടപ്പാക്കരുതെന്നായിരുന്നു ഹര്‍ജി. ശബരിമലയില്‍ സുപ്രിം കോടതി ഉത്തരവ് പാലിക്കാന്‍ എല്ലാ ഭരണഘടനാ സ്ഥാപനങ്ങള്‍ക്കും ബാധ്യതയുണ്ടെന്നും ഹൈക്കോടതി വ്യക്തമാക്കി.
പൊതു പ്രവര്‍ത്തകനായ പി.ഡി ജോസഫാണ് ഹരജി സമര്‍പ്പിച്ചത്. സുപ്രിം കോടതി ഉത്തരവ് പ്രകാരം സ്ത്രീകള്‍ക്ക് സുരക്ഷ ഒരുക്കുകയാണ് പൊലിസ് ചെയ്തതെന്നും ഹൈക്കോടതി നിരീക്ഷിച്ചു. ഹര്ജിക്കാരന് വേണമെങ്കില്‍ സുപ്രിം കോടതിയെ സമീപിക്കാമെന്നും കോടതി നിര്‍ദേശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."