HOME
DETAILS

അന്തിക്കാട്ടുകാര്‍ പറയുന്നു 'പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാള്‍ പൊളിക്കേണ്ടായിരുന്നു'

  
backup
October 26 2018 | 08:10 AM

%e0%b4%85%e0%b4%a8%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%81%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%aa%e0%b4%b1%e0%b4%af%e0%b5%81

അന്തിക്കാട്: 'പഴയ കമ്മ്യൂണിറ്റി ഹാള്‍ പൊളിക്കേണ്ടായിരുന്നു'നാലാളുകള്‍ കൂടുന്ന അന്തിക്കാട്ടെ ചായക്കടകളിലും കവലകളിലും ഇപ്പോഴത്തെ ചര്‍ച്ച ഇതാണ്. സാധാരണക്കാര്‍ക്ക് ഏറെ ഉപകാരപ്രദമായിരുന്ന പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളാണ് 12 വര്‍ഷം മുന്‍പ് അന്നത്തെ ഭരണ സമിതി പൊളിച്ചുനീക്കിയത്. മുകളില്‍ അടര്‍ന്നു നിന്നിരുന്ന ആസ്പറ്റോസ് ഷീറ്റും കേടായ പൈപ്പുകളും മാറ്റിയിരുന്നെങ്കില്‍ പഴയ കമ്മ്യൂനിറ്റി ഹാള്‍ തന്നെ വര്‍ഷങ്ങളോളം തുടര്‍ന്നും ഉപയോഗിക്കാമായിരുന്നു.
വിവാഹം, വിവിധ പരിപാടികള്‍ എന്നിവയെല്ലാം ചുരുങ്ങിയ ചെലവില്‍ നടത്താന്‍ കഴിഞ്ഞിരുന്ന പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാള്‍ സാധാരണക്കാര്‍ക്ക് ഏറെ ആശ്വാസമായിരുന്നു. എന്നാല്‍ ശോചനീയാവസ്ഥ ചൂണ്ടിക്കാട്ടി അന്നത്തെ പഞ്ചായത്ത് ഭരണസമിതി കമ്മ്യൂണിറ്റി ഹാള്‍ പൊളിച്ചുനീക്കിയതോടെ നാട്ടുകാരുടെ ദുരിതവും തുടങ്ങി. വിവാഹങ്ങളും മറ്റു പരിപാടികളും പതിനായിരങ്ങള്‍ വാടക നല്‍കി സ്വകാര്യ ഹാളുകളില്‍ നടത്തേണ്ട ഗതികേടിലായി നാട്ടുകാര്‍.
പുതിയ കമ്മ്യൂനിറ്റി ഹാള്‍ നിര്‍മിക്കുന്നതിനായി 2005 ല്‍ മുന്‍ മന്ത്രി പാലൊളി മുഹമ്മദ് കുട്ടി ശിലാസ്ഥാപനം നടത്തി. നിര്‍മാണം തുടങ്ങി 12 വര്‍ഷം പിന്നിട്ടിട്ടും ഹാള്‍ മാത്രം യാഥാര്‍ഥ്യമായില്ല. നിര്‍മിതി കേന്ദ്രത്തിനായിരുന്നു നിര്‍മാണ ചുമതല. 10 ലക്ഷം രൂപ പഞ്ചായത്ത് ആദ്യ ഗഡുവായി നിര്‍മിതി കേന്ദ്രത്തിനു കൈമാറി. കെട്ടിടം ഒരു ഭാഗം അടര്‍ന്നു വീണതോടെ നിര്‍മാണം നിര്‍ത്തിവയ്ക്കാന്‍ പഞ്ചായത്ത് ഭരണസമിതി ആവര്യപ്പെട്ടു.
ഏജന്‍സിയെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തി. ഇതോടെ പുതിയ കമ്മ്യൂണിറ്റി ഹാളിന്റെ നിര്‍മാണവും അനിശ്ചിതത്വത്തിലായി. നിര്‍മിതി കേന്ദ്രത്തിനു നല്‍കിയ 10 ലക്ഷം രൂപ തിരിച്ചുപിടിക്കാനും കഴിഞ്ഞില്ല. കേരള അര്‍ബന്‍ ആന്‍ഡ് റൂറല്‍ ഡവലപ്‌മെന്റ് ഫിനാന്‍സ് കോര്‍പ്പറേഷന്‍ ലിമിറ്റഡില്‍ നിന്നാണ് ഈ തുക പഞ്ചായത്ത് വായ്പയെടുത്തത്. വായ്പയെടുത്ത പത്തുലക്ഷം രൂപയും അതിന്റെ പലിശയും സാധാരണക്കാരന്റെ നികുതിപ്പണത്തില്‍ നിന്നെടുത്താണ് പഞ്ചായത്ത് തിരിച്ചടച്ചത്.
എന്നിട്ടും അന്തിക്കാട്ടുകാരുടെ ചിരകാല സ്വപ്നമായ കമ്മ്യൂനിറ്റി ഹാള്‍ യാഥാര്‍ഥ്യമാകാത്തതില്‍ നാട്ടുകാര്‍ ക്ഷുഭിതരാണ്. നിര്‍മാണ സ്തംഭനത്തിനും ധനഷ്ടത്തിനും പഞ്ചായത്ത് ഭരണസമിതി ജനങ്ങളോട് സമാധാനം പറയണമെന്ന് കോണ്‍ഗ്രസ് നേതാക്കളായ അശ്വിന്‍ ആലപ്പുഴയും ഇ. രമേശനും ആവശ്യപ്പെട്ടു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മലപ്പുറത്ത് കാണാതായ യുവതിയേയും മക്കളേയും കൊല്ലത്ത് കണ്ടെത്തി 

Kerala
  •  3 months ago
No Image

കരിപ്പൂരില്‍ നിന്നുള്ള രണ്ട് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി; സാങ്കേതിക തകരാറെന്ന് വിശദീകരണം  

Kerala
  •  3 months ago
No Image

'ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്' മൂന്നാം മോദിക്കാലത്തു തന്നെ നടപ്പിലാക്കിയേക്കും; ഒരുക്കങ്ങള്‍ തകൃതിയെന്ന് റിപ്പോര്‍ട്ട്

National
  •  3 months ago
No Image

മൈനാഗപ്പള്ളിയില്‍ കാറിടിച്ച് യുവതി മരിച്ച സംഭവം: ഒളിവിലായിരുന്ന ഡ്രൈവര്‍ പിടിയില്‍ 

Kerala
  •  3 months ago
No Image

ട്രംപിന് നേരെ വീണ്ടും വധശ്രമം; പ്രതിയെന്ന് സംശയിക്കുന്നയാള്‍ പിടിയില്‍

International
  •  3 months ago
No Image

യാഗി ചുഴലിക്കാറ്റില്‍ തകര്‍ന്ന് മ്യാന്‍മര്‍; ഇതുവരെ മരിച്ചത് 113 പേര്‍; സഹായമയച്ച് ഇന്ത്യ

International
  •  3 months ago
No Image

ലെബനൻ നോവലിസ്റ്റ് ഏലിയാസ് ഖൗറി അന്തരിച്ചു

National
  •  3 months ago
No Image

കൊച്ചിയിൽ പഞ്ചാബിൻ്റെ നാടകീയ വിജയം; ബ്ലാസ്റ്റേഴ്‌സിന് കണ്ണീരോണം

Football
  •  3 months ago
No Image

വണ്ടാനം മെഡിക്കല്‍ കോളജില്‍ വനിത ഡോക്ടറെ രോഗി മര്‍ദിച്ചു

Kerala
  •  3 months ago
No Image

ഓണാഘോഷത്തിനിടെ ബൈക്ക് ഇടിച്ചുകയറി അപകടം; ഒരാള്‍ മരിച്ചു

Kerala
  •  3 months ago