HOME
DETAILS

മോദി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടാല്‍ ഇന്ത്യയുടെ ബഹുസ്വരത പിന്നെ തിരികെ കൊണ്ടുവരാനാവില്ല: ശശി തരൂര്‍

  
backup
October 26 2018 | 15:10 PM

6546464536213123123

ന്യൂഡല്‍ഹി: അടുത്തതവണയും നരേന്ദ്രമോദി തെരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ ഇന്ത്യയുടെ ബഹുസ്വരസ്വഭാവം തിരിച്ചുപിടിക്കാനാവില്ലെന്ന് കോണ്‍ഗ്രസ് നേതാവ് ഡോ. ശശി തരൂര്‍. അടുത്തതെരഞ്ഞെടുപ്പില്‍ നരേന്ദ്രമോദിയെ പിടിച്ചുനിര്‍ത്താനായില്ലെങ്കില്‍ പിന്നെ ഇന്ത്യയുടെ 'മോഡിഫിക്കേഷന്‍' ഒരിക്കലും തിരിച്ചുവരില്ല- അദ്ദേഹം പറഞ്ഞു. വാര്‍ത്താ ഏജന്‍സിയായ ഐ.എ.എന്‍.എസുമായുള്ള അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തരൂരിന്റെ ദി പാരാഡോക്‌സിക്കല്‍ പ്രൈംമിനിസ്റ്റര്‍ (വിരോധാഭാസ പ്രധാനമന്ത്രി) എന്ന പുസ്തകത്തിന്റെ  പ്രകാശനകര്‍മത്തിനു മുമ്പായാണ് അഭിമുഖം തയ്യാറാക്കിയത്.


ആള്‍ക്കൂട്ട കൊലപാതകങ്ങളും പശുവിന്റെ പേരിലുള്ള ആക്രമണങ്ങള്‍, ഘര്‍വാപസി, ലൗജിഹാദ് ആരോപണങ്ങള്‍, വര്‍ഗീയസംഘര്‍ഷങ്ങളിലെ നാടകീയ വര്‍ധനവ് എന്നിവ ആരും ചര്‍ച്ചചെയ്യപ്പെടാത്ത വിഷയങ്ങളായി മാറിക്കഴിഞ്ഞു. നമ്മുടെ മഹിതമായ ബഹുസ്വരസംസ്‌കാരത്തിന് അപകടകരമാണിതെല്ലാം. നരേന്ദ്രമോദിയുടെ ഭരണം ഇന്ത്യക്ക് എല്ലാ അര്‍ത്ഥത്തിലും നാശമാണ്. നമ്മളിപ്പോള്‍ അപകടകരമായ സമയത്താണുള്ളത്. നമ്മുടെ സ്ഥാപനങ്ങളിലേക്കും ജനാധിപത്യസംവിധാനത്തിലേക്കും അദ്ദേഹം കടന്നുകയറി.

ഇത് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ഭാവിയെ അപകടത്തിലാക്കും. 2014ല്‍ നരേന്ദ്രമോദി അധികാരത്തിലെത്തി ഒരുമാസത്തിനുള്ളിലാണ് പൂനെയില്‍ ഐ.ടി ജോലിക്കാരന്‍ മുഷ്താഖ് അഹമ്മദ് കൊല്ലപ്പെടുന്നത്. എന്നാല്‍, അദ്ദേഹമോ അദ്ദേഹത്തിന്റെ സര്‍ക്കാരോ ആ ക്രൂരമായ വിദ്വേഷകൊലയെ അപലപിക്കാനോ തള്ളപ്പറയാനോ തയ്യാറായില്ല. അതുമുതലാണ് നരേന്ദ്രമോദിയില്‍ എനിക്ക് അവിശ്വാസം ഉടലെടുത്തു തുടങ്ങിയത്. മതഭ്രാന്തരെയും വിധ്വേഷപ്രചാരകരെയും തള്ളിപ്പറയാന്‍ മോദി തയ്യാറാവാതിരുന്നതോടെ അനിഷ്ടംകൂടിവന്നതായും തരൂര്‍ പറഞ്ഞു.

ഇന്നലെ പുറത്തിറങ്ങിയ പുസ്തകത്തിലെ ഒരു അധ്യായം മോദിയുടെ വിദേശയാത്രയെ കുറിച്ചാണ്. രാജ്യത്ത് നിരവധി പ്രശ്‌നങ്ങള്‍ ഉണ്ടാവുമ്പോഴും അദ്ദേഹം അതിലൊന്നും ഇടപെടാതെ വിദേശയാത്ര നടത്തുന്ന തിരക്കിലായിരുന്നു. ഏറ്റവുംകൂടുല്‍ വിദേശയാത്രയ്ക്കായി പണംമുടക്കിയ പ്രധാനമന്ത്രിയാണ് മോദി. എന്നാല്‍ ആ യാത്രകള്‍കൊണ്ട് കാര്യമായ നേട്ടം ഉണ്ടായില്ല. പാകിസ്താനുമായും ചൈനയുമായുമുള്ള ബന്ധം താറുമാറായി. അമേരിക്കയുമായും നല്ല ബന്ധത്തിലല്ല. നേപ്പാളിന് നമ്മോടുള്ള അവിശ്വാസ്യതകൂടി. ഇന്ത്യക്കാര്‍ക്കു പുതിയ വിസകള്‍ മാലദ്വീപ് നിരസിച്ചു- തരൂര്‍ കൂട്ടിച്ചേര്‍ത്തു.


 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എസ്എഫ്ഐ-കെഎസ്‍യു സംഘർഷത്തെ തുടർന്ന് കോഴിക്കോട് ഗവൺമെന്‍റ് ലോ കോളേജ് അനിശ്ചിതമായി അടച്ചു

Kerala
  •  19 minutes ago
No Image

റിയാദ് മെട്രോയിലെ റെഡ്, ഗ്രീൻ ട്രെയിനുകൾ ഞായറാഴ്ച മുതൽ ഓടിത്തുടങ്ങും

Saudi-arabia
  •  24 minutes ago
No Image

മുനമ്പം; പ്രശ്‌ന പരിഹാരം വൈകരുത്: മുസ്‌ലിംലീഗ്

Kerala
  •  29 minutes ago
No Image

2025 മുതൽ അൽ ദൈദ് സിറ്റിയിൽ പണമടച്ചുള്ള പൊതു പാർക്കിംഗ് ആരംഭിക്കും

uae
  •  44 minutes ago
No Image

വയനാട് ഉരുൾപൊട്ടൽ ദുരന്തം അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കാതെ കേന്ദ്രം, പ്രത്യേക പാക്കേജുമില്ല

National
  •  an hour ago
No Image

അധാർമിക വ്യാപാര രീതികൾക്കെതിരെ മുന്നറിയിപ്പ് നൽകി ഒമാൻ വാണിജ്യ മന്ത്രാലയം 

oman
  •  an hour ago
No Image

എന്നാലും ഈ അഭ്യാസം കുറച്ച് കൂടി പോയി; കാസർകോടിൽ പുത്തന്‍ ഥാർ കത്തി നശിച്ചു

Kerala
  •  2 hours ago
No Image

പനയമ്പാടം അപകടം; അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ മന്ത്രി

Kerala
  •  2 hours ago
No Image

ആധാർ പുതുക്കിയില്ലേ ഇതുവരെ? എന്നാൽ സൗജന്യമായി ആധാർ പുതുക്കാനുള്ള വഴിയറിയാം

National
  •  2 hours ago
No Image

ഡിങ് ലിറനെ വീഴ്ത്തി ഗുകേഷ് ലോക ചാമ്പ്യന്‍

Others
  •  2 hours ago