'കല്ലൂര്‍ കൊമ്പന്‍ ഉടക്കി തന്നെ'
സുല്‍ത്താന്‍ ബത്തേരി: കൂടിന് പുറത്തെ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാതെ കല്ലൂര്‍ കൊമ്പന്‍. രണ്ട് വര്‍ഷത്തെ കൂട് വാസത്തിന് ശേഷം കഴിഞ്ഞ ദിവസം പുറത്തിറക്കിയ ഭരതനെന്ന കല്ലൂര്‍ കൊമ്പന്‍ ഒരു ദിവസം പിന്നിട്ടിട്ടും ഇതുവരെ പുറത്തെ സാഹചര്യവുമായി ഇണങ്ങിയിട്ടില്ല.
കൂടിനുപറുത്ത് മരത്തില്‍ തളച്ചിട്ടിരിക്കുന്ന കൊമ്പന്‍ പാപ്പാന്‍മാരെപോലും അടുത്തേക്ക് അടുപ്പിക്കുന്നില്ലന്നാണ് വനപാലകര്‍ പറയുന്നത്. കഴിഞ്ഞ ദിവസമാണ് ക്ലല്ലൂര്‍കൊമ്പനെ കൂടിന് പുറത്തേക്ക് സി.സി.എഫിന്റെ ഉത്തരവുപ്രകാരം ഇറക്കിയത്.
പുറത്തിറങ്ങി പത്തുമിനിറ്റിന് ശേഷം ആനയുടെ സ്വഭാവത്തില്‍ മാറ്റംവരുകയും ചങ്ങലയും വടവും പൊട്ടിക്കുകയും ചെയ്തിരുന്നു. പിന്നീട് മയക്കുവെടിവച്ച് ആനയെ തളയ്ക്കുകയാരുന്നു.
എന്നാല്‍ മയക്കം വിട്ടുണര്‍ന്ന ആന വീണ്ടും ചിഹ്നം വിളിച്ചും കാലുകള്‍ നിലത്തു ആഞ്ഞുചവിട്ടി മണ്ണുതെറിപ്പിക്കുകുയം ചെയ്യുന്നുണ്ട്.
ഇപ്പോഴും കല്ലൂര്‍ കൊമ്പന്‍ വനംവകുപ്പിന്റെ ശക്തമായി നിരീക്ഷണത്തിലാണ്.
മൂന്ന് ആഴ്ച ഇത്തരത്തില്‍ നിരീക്ഷിക്കും. തുടര്‍നടപടികള്‍ പിന്നീടാണുണ്ടാവുകയുള്ളു. കഴിഞ്ഞ രണ്ടുവര്‍ഷമായി കൂട്ടില്‍തന്നെ കഴിഞ്ഞിരുന്ന കൊമ്പന്‍ പാപ്പാന്‍മാരുമായി നല്ല ഇണക്കം ഉണ്ടായിരുന്നു.
ഇന്നലെ കൂടിനു പുറത്തിറങ്ങി പത്തുമിനിറ്റുവരെ ശാന്തമായി സ്വഭാവത്തില്‍ നിന്നിരുന്ന കൊമ്പനാണ് പിന്നീട് എല്ലാവരെയും ഭീതിപെടുത്തുന്ന തരത്തിലേക്ക് സ്വഭാവത്തില്‍ മാറ്റം വന്നത്. സാധാരണഗതിയില്‍ കുറച്ചുനാള്‍ കൂട്ടില്‍ കഴിഞ്ഞതിനു ശേഷം പുറത്തിറങ്ങുന്ന ആന ഇത്തരത്തില്‍ പെരുമാറാറുണ്ടെന്നാണ് ബന്ധപ്പെട്ടവര്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."