HOME
DETAILS

ചന്ദ്രയാന്‍ രണ്ട് വിക്ഷേപണത്തിന് അമിതപ്രാധാന്യം: സാമ്പത്തികതകര്‍ച്ചയില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണെന്ന് മമത

  
backup
September 06, 2019 | 12:32 PM

chandrayaan-2-against-central-govt-mamatha

ന്യുഡല്‍ഹി: ഇന്ത്യ സാമ്പത്തിക പ്രതിസന്ധിയില്‍പെട്ടുഴലുമ്പോള്‍ നരേന്ദ്രമോദി റഷ്യക്ക് ഏഴായിരത്തി ഒരുനൂറു കോടി രൂപ സംഭാവന ചെയ്തത് രാജ്യത്തിന്റെ കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് ശ്രദ്ധതിരിക്കാനാണെന്ന ആരോപണം ശക്തമായതിനു പിന്നാലെ ചന്ദ്രയാന്‍ രണ്ട് വിക്ഷേപണത്തിന് കേന്ദ്രസര്‍ക്കാര്‍ അമിതപ്രാധാന്യം നല്‍കുന്നതും സാമ്പത്തികതകര്‍ച്ചയില്‍ നിന്ന് രാജ്യത്തിന്റെ ശ്രദ്ധ തിരിക്കാനാണെന്നും ആരോപണം. തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമതാ ബാനര്‍ജിയാണ് ഈ ആരോപണമുന്നയിക്കുന്നത്. ഇതിനു മുമ്പ് ചന്ദ്രയാന്‍ വിക്ഷേപിച്ചിട്ടേയില്ലാത്തതു പോലെയാണ് കേന്ദ്രസര്‍ക്കാരിന്റെ നടപടികളെന്നും മമത കുറ്റപ്പെടുത്തി.

'രാജ്യത്താദ്യമായാണ് ചന്ദ്രയാന്‍ വിക്ഷേപിക്കുന്നത് എന്നതുപോലെയാണ് സര്‍ക്കാരിന്റെ നീക്കങ്ങള്‍, അവര്‍ അധികാരത്തിലെത്തുന്നതിനു മുമ്പ് ഇത്തരം ദൗത്യങ്ങളൊന്നും നടന്നിട്ടേയില്ലാത്തതു പോലെയാണ് പ്രചാരണം. ഇതെല്ലാം രാജ്യത്തെ സാമ്പത്തിക തകര്‍ച്ചയില്‍ നിന്ന് ജനങ്ങളുടെ ശ്രദ്ധ മാറ്റാനുള്ള തന്ത്രമാണ്.' പശ്ചിമബംഗാള്‍ നിയമസഭയില്‍ സംസാരിക്കവേ, മുഖ്യമന്ത്രി കൂടിയായ മമതാ ബാനര്‍ജി പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വായ്പ തിരിച്ചടവ് മുടങ്ങി, പിന്നാലെ 30 കോടിയുടെ ഈട് വസ്തു 9.18 കോടിക്ക് ലേലം ചെയ്തു; നടപടി റദ്ദാക്കി ഹൈക്കോടതി

Kerala
  •  12 days ago
No Image

പി.എം ശ്രീ: കേന്ദ്രത്തിൽ നിന്നും ലഭിക്കാനുള്ളത് 1,600 കോടി; എസ്.എസ്.കെ പ്രതിസന്ധിയിൽ

Kerala
  •  12 days ago
No Image

ബുള്‍ഡോസര്‍ രാജിന് സ്റ്റേ;   പൊളിച്ചു നീക്കാന്‍ തീരുമാനിച്ച 38 വീടുകള്‍ക്ക് മധ്യപ്രദേശ് ഹൈക്കോടതിയുടെ സംരക്ഷണം 

National
  •  12 days ago
No Image

കെ.എസ്.ആർ.ടി.സിക്ക് 10 വർഷത്തിനിടെ സർക്കാർ നൽകിയത് 13,522 കോടി

Kerala
  •  12 days ago
No Image

വിവാദങ്ങൾ തലപ്പുറം താണ്ടി- നിയമസഭ കണ്ടത്, കേട്ടത് 

Kerala
  •  12 days ago
No Image

മലപ്പുറം സ്വദേശി ജിദ്ദയിൽ ഹൃദയാഘാതംമൂലം അന്തരിച്ചു

Saudi-arabia
  •  12 days ago
No Image

500 സ്വകാര്യബസുകൾ നിരത്തൊഴിയുന്നു; ജി-ഫോം നൽകി നാളെ മുതൽ സർവിസ് നിർത്തും

Kerala
  •  12 days ago
No Image

സെൻസെസ്: സെൽഫ് എന്യൂമറേഷന്‍ ഇന്ന് അവസാനിക്കും

Kerala
  •  12 days ago
No Image

നിയന്ത്രണം നീങ്ങിയെങ്കിലും വിലക്കുറവില്ലാതെ വിപണി; വിലക്കയറ്റത്തിൽ ഒന്നാമത്; വരുമാനത്തിൽ മെല്ലെപ്പോക്ക്

Kerala
  •  12 days ago
No Image

പ്രീ ക്വാർട്ടറിൽ ബ്രസീൽ തോൽക്കുമെന്ന് പ്രവചിച്ച ജർമ്മൻ സാമ്പത്തിക വിദ​ഗ്ദനെ ട്രോളി നെയ്മർ 

Football
  •  12 days ago