HOME
DETAILS

സഊദിയില്‍ ഇഖാമ കാലാവധി കഴിഞ്ഞ വിദേശ വിദ്യാര്‍ഥികള്‍ക്ക് പഠനം തുടരാന്‍ അനുമതി നല്‍കി

  
backup
September 06, 2019 | 3:55 PM

saudi-permit-outsdider-students-to-continue-their-education

 

ജിദ്ദ: സഊദിയില്‍ പ്രവാസികളായ കുടുംബങ്ങള്‍ക്ക് ആശ്വാസമായിക്കൊണ്ട് സഊദി വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ സുപ്രധാന തീരുമാനം . ഇഖാമ കാലാവധി കഴിഞ്ഞ വിദേശ വിദ്യാര്‍ഥികള്‍ക്ക് അവരുടെ പഠനം തുടരാന്‍ അനുമതി നല്‍കാനാണു സഊദി വിദ്യാഭ്യാസ മന്ത്രാലയം തീരുമാനിച്ചിട്ടുള്ളത്. രാജ്യത്തെ എല്ലാ വിദ്യാഭ്യാസ കേന്ദ്രങ്ങളിലേക്കും മന്ത്രാലയത്തിന്റെ അറിയിപ്പ് ഇലക്ട്രോണിക് മീഡിയകള്‍ വഴി കൈമാറിയിട്ടുണ്ട്. തീരുമാനത്തിന്റെ എഴുതിയ പകര്‍പ്പും വൈകാതെ കൈമാറും.
ഈ അധ്യയന വര്‍ഷാവസാനം വരെ ഇഖാമ കാലാവധി കഴിഞ്ഞ വിദേശ വിദ്യാര്‍ഥികള്‍ക്ക് പഠന സൗകര്യം ഒരുക്കണമെന്ന് എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളെയും അറിയിച്ചിട്ടുണ്ടെന്നും ഇത് മൂലം കുട്ടികളുടെ പഠനം മുടങ്ങില്ലെന്നും ബന്ധപ്പെട്ടവര്‍ വ്യക്തമാക്കി. ഇതോടൊപ്പം വിസിറ്റിംഗ് വിസയില്‍ രാജ്യത്തുള്ള യമനി വിദ്യാര്‍ഥികള്‍ക്ക് തിരക്കില്ലാത്ത സര്‍ക്കാര്‍ സ്‌കൂളുകളില്‍ അഡ്മിഷന്‍ നല്‍കുന്നതിനും സിറിയന്‍ കുട്ടികള്‍ക്ക് സ്വകാര്യ സ്‌കൂളുകളില്‍ പ്രവേശനം നല്‍കുന്നതിനും സൗകര്യമൊരുക്കണമെന്നും മന്ത്രാലയത്തിന്റെ തീരുമാനത്തില്‍ ആവശ്യപ്പെടുന്നുണ്ട്.
ഏതായാലും വിവിധ കാരണങ്ങള്‍ കാരണം ഇഖാമകള്‍ പുതുക്കാന്‍ സാധിക്കാത്ത രക്ഷിതാക്കള്‍ക്ക് തങ്ങളുടെ മക്കളുടെ പഠനം പാതി വഴിയില്‍ മുടങ്ങില്ലെന്ന ഉറപ്പാണു മന്ത്രാലയ തീരുമാനം വഴി ലഭിച്ചിട്ടുള്ളത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബംഗ്ലാദേശ് പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീൻ രാജിവെച്ചു

International
  •  4 days ago
No Image

കോറോഹെൽത്ത് കൂട്ടപ്പിരിച്ചുവിടൽ: ജീവനക്കാർക്ക് അഞ്ചുമാസത്തെ ശമ്പളം നൽകി; മന്ത്രിതല ചർച്ചയിലെ ധാരണ പാലിച്ചു

Kerala
  •  4 days ago
No Image

കോടതി ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നതിന് വിലക്ക്; വിചാരണ ദൃശ്യങ്ങള്‍ ഉപയോഗിക്കുന്നതിന് കടിഞ്ഞാണിട്ട് സുപ്രീംകോടതി

National
  •  4 days ago
No Image

'സേനയ്ക്ക് ആകെ നാണക്കേട്': പൊലിസ് ജീപ്പിൽ നിന്നും മദ്യവും പുകയില ഉൽപ്പന്നങ്ങളും കണ്ടെത്തിയ സംഭവത്തിൽ ഇടപെട്ട് ഹൈക്കോടതി; ഡിജിപിയോട് റിപ്പോർട്ട് തേടി

Kerala
  •  4 days ago
No Image

കേന്ദ്ര റെയിൽവേ സഹമന്ത്രി രവ്‌നീത് സിങ് ബിട്ടു മന്ത്രിസഭയിൽ നിന്ന് പുറത്തേക്ക്; രാജി സ്വീകരിച്ച് രാഷ്ട്രപതി

National
  •  4 days ago
No Image

സൂപ്പർ ലീഗ് കേരള; മൂന്നാം പതിപ്പിന് സെപ്റ്റംബർ 25 ന് തുടക്കം

Kerala
  •  4 days ago
No Image

തലശ്ശേരിയിൽ വൻ ലഹരിവേട്ട: 4.19 ഗ്രാം എംഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ

Kerala
  •  4 days ago
No Image

പാലക്കാട് സ്കൂളിന് നേരെ സാമൂഹികവിരുദ്ധരുടെ ആക്രമണം; ബസും ഫർണിച്ചറുകളും തകർത്തു

Kerala
  •  4 days ago
No Image

എൻ.ടി.എയിൽ കൂട്ടപ്പിരിച്ചുവിടൽ: 47 ജീവനക്കാർക്ക് ജോലി നഷ്ടമായി; വിദ്യാഭ്യാസ മന്ത്രി രാജിവെക്കേണ്ടതില്ലെന്ന് കേന്ദ്ര സർക്കാർ

National
  •  4 days ago
No Image

നവജാത ശിശുവിനെ അപരിചിതയെ ഏൽപ്പിച്ച് മാതാവ് കടന്നുകളഞ്ഞു; ഫോൺ സ്വിച്ച് ഓഫ്, സംഭവം കോഴിക്കോട് മെഡിക്കൽ കോളജിൽ

Kerala
  •  4 days ago