അന്താരാഷ്ട്ര ഖുര്‍ആന്‍ മത്സരത്തിന് മക്കയില്‍ തുടക്കമായി: മത്സരത്തില്‍ പങ്കെടുക്കാന്‍ മലയാളിയും
മക്ക: മക്കയില്‍ നടക്കുന്ന കിംഗ് അബ്ദുല്‍ അസീസ് രാജ്യാന്തര ഖുര്‍ആന്‍ പാരായണ, മനഃപാഠ, വ്യാഖ്യാന മത്സരത്തിന് തുടക്കമായി. മക്കയിലെ മസ്ജിദുല്‍ ഹറാമില്‍ ശനിയാഴ്ച്ച ആരംഭിച്ച ഖുര്‍ആന്‍ പാരായണ മത്സരം നാല് ദിവസം നീണ്ടു നില്‍ക്കും.
103 രാജ്യങ്ങളില്‍ നിന്നായി നടത്തിയ തിരഞ്ഞെടുപ്പുകളില്‍ വിജയിച്ച 146 മത്സരാര്‍ത്ഥികളാണ് മക്കയില്‍ നടക്കുന്ന ഫൈനല്‍ റൗണ്ടുകളില്‍ പങ്കെടുക്കുന്നത്. കേരളത്തില്‍ നിന്നുള്ള ഷഹീന്‍ പാറകോട്ടും മത്സരത്തില്‍ പങ്കെടുക്കുന്നുണ്ട്. ഡല്‍ഹിയില്‍അഹ്‌ലെ ഹദീസ് നടത്തിയ ഖുര്‍ആന്‍ മത്‌സരത്തില്‍ നിന്നുള്ള രണ്ടായിരം പേരില്‍ നിന്നാണ് ഷഹീന് ഇവിടെ മത്സരത്തില്‍ പങ്കെടുക്കാനുള്ള അവസരം കൈവന്നത്. ബ്രസീലില്‍ നിന്നുള്ള ഏഴു വയസുകാരന്‍ ശിബില്‍ മുഹമ്മദ് സാലി എന്ന വിദ്യാര്‍ത്ഥിയാണ് ഏറ്റവും പ്രായം കുറഞ്ഞ മത്സരാര്‍ത്ഥി.
[caption id="attachment_772936" align="aligncenter" width="317"] ഷഹീന്‍ പാറക്കോട്ട്[/caption]
അഞ്ചുവിഭാഗങ്ങളായാണ് മത്സരം നടക്കുന്നത്. മത്സര വിജയികള്‍ക്കായി കാത്തിരിക്കുന്നത് 11,45,000 റിയാല്‍ (21,887,332 രൂപ) യുടെ മൂല്യമുള്ള സമ്മാനങ്ങളാണ് കാത്തിരിക്കുന്നത്. പന്ത്രണ്ടു വിജയികള്‍ക്കാണ് ഇത് വിതരരണം ചെയ്യുക. വിവിധ വിഭാഗങ്ങളിലായി പ്രാഥമിക മത്സരങ്ങള്‍ ക്‌ളോക്ക് മക്ക ഫെയര്‍ മൗണ്ട് ഹോട്ടലില്‍ വെച്ചാണ് നടക്കുന്നത്.
പ്രാഥമിക യോഗ്യതാ മത്സരങ്ങളില്‍ എണ്‍പത് ശതമാനം മാര്‍ക്കുകള്‍ നേടി ജയിക്കുന്നവര്‍ക്കാണ് മക്കയിലെ മസ്ജിദുല്‍ ഹറാമില്‍ വെച്ച് നടക്കുന്ന അവസാന വട്ട മത്‌സരത്തില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കുന്നത്. പരിപാടിയുടെ വിജയത്തിനായി വിപുലമായ ഒരുക്കങ്ങളാണ് മക്കയില്‍ നടത്തിയിരിക്കുന്നത്. സഊദി മതകാര്യ വകുപ്പിന് കീഴിലെ ഖുര്‍ആന്‍ പാരായണ കമ്മിറ്റിക്ക് കീഴിലായി 14 കമ്മിറ്റികളാണ് തയ്യാറാക്കിയിരിക്കുന്നത്. മുന്‍വര്‍ഷങ്ങളിലായി ഇതുവരെ 6300 മത്സരാര്ഥികളാണ് കിംഗ് അബ്ദുല്‍ അസീസ് രാജ്യാന്തര ഖുര്‍ആന്‍ പാരായണ മത്സരത്തില്‍ പങ്കെടുത്തിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."