HOME
DETAILS

നിര്‍മാണത്തിലിരുന്ന സ്‌കൂള്‍ കെട്ടിടം സാമൂഹ്യവിരുദ്ധര്‍ തകര്‍ത്തു

  
backup
June 12, 2017 | 2:52 AM

%e0%b4%a8%e0%b4%bf%e0%b4%b0%e0%b5%8d%e2%80%8d%e0%b4%ae%e0%b4%be%e0%b4%a3%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b4%bf%e0%b4%b0%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8-%e0%b4%b8%e0%b5%8d%e2%80%8c

 

താമരശേരി: നിര്‍മാണത്തിലിരുന്ന മൈലള്ളാംപാറ സെന്റ് ജോസഫ് യു.പി സ്‌കൂള്‍ കെട്ടിടവും സമീപത്തെ നിര്‍മാണം പൂര്‍ത്തീകരിച്ച ടോയ്‌ലെറ്റും സാമൂഹ്യവിരുദ്ധര്‍ തകര്‍ത്തു. ശനിയാഴ്ച രാത്രിയാണ് സംഭവം. നാലു ക്ലാസ് മുറികളോടെ ജനല്‍ നിരപ്പുവരെ പണിത കെട്ടിടമാണ് തകര്‍ത്തത്.
11 ജനലുകള്‍ ഉള്‍പ്പെടെ ഭിത്തി തകര്‍ത്ത നിലയിലാണ്. അടുത്ത ആഴ്ചയില്‍ കോണ്‍ക്രീറ്റ് ചെയ്യാനിരുന്ന കെട്ടിടമാണിത്. തൊട്ടടുത്ത് ടൈല്‍സ് പതിച്ച് നിര്‍മാണം പൂര്‍ത്തീകരിച്ച ടോയ്‌ലറ്റിന്റെ അഞ്ചു ക്ലോസറ്റുകളും സംരക്ഷണ ഭിത്തിയും തകര്‍ത്തിട്ടുണ്ട്.
താമരശേരി രൂപതയുടെ കോര്‍പറേറ്റ് ഏജന്‍സിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളാണിത്. ലക്ഷങ്ങുടെ നഷ്ടം സംഭവിച്ചതായി സ്‌കൂള്‍ മാനേജര്‍ ഫാ. ജോസ് കാണിച്ചിക്കുഴി പറഞ്ഞു. സംഭവത്തില്‍ ജോര്‍ജ് എം. തോമസ് എം.എല്‍.എ അപലപിച്ചു. കുറ്റക്കാര്‍ക്കെതിരേ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. പൊതുവിദ്യാഭ്യാസത്തെ തകര്‍ക്കുന്നതിനുള്ള സാമൂഹ്യവിരുദ്ധരുടെ ശ്രമമാണ് സംഭവത്തിനു പിന്നിലെന്ന് സംശയിക്കുന്നതായി താമരശേരി രൂപത കോര്‍പറേറ്റ് മാനേജര്‍ ഫാ. സെബാസ്റ്റ്യന്‍ പുരയിടത്തില്‍ പറഞ്ഞു. പുതുപ്പാടി പഞ്ചായത്ത് പ്രസിഡന്റ് കെ.കെ നന്ദകുമാര്‍, വാര്‍ഡ് അംഗങ്ങള്‍, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കള്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു.
താമരശേരി എസ്.ഐ സായൂജിന്റെ നേതൃത്വത്തില്‍ പൊലിസ് സ്ഥലത്തെത്തി പ്രാഥമികാന്വേഷണം നടത്തി. കേസ് രജിസ്റ്റര്‍ ചെയ്ത് ഊര്‍ജിതമായ അന്വേഷണം നടത്തിവരികയാണെന്ന് എസ്.ഐ അറിയിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഖനിയില്‍ നിന്ന് സ്വര്‍ണം നേരിട്ടെത്തിക്കും'; ലക്ഷങ്ങള്‍ തട്ടിയ കേസില്‍ 'കെ.ജി.എഫ് സ്വാമി' അറസ്റ്റില്‍

Kerala
  •  21 days ago
No Image

എഥനോള്‍ കലര്‍ത്തിയ പെട്രോളിന്റെ തീരുവ ഒഴിവാക്കി കേന്ദ്രം

National
  •  21 days ago
No Image

കൊട്ടിയൂരില്‍ തീര്‍ഥാടകര്‍ സഞ്ചരിച്ച ട്രാവലര്‍ മറിഞ്ഞു; 11 പേര്‍ക്ക് പരുക്ക്

Kerala
  •  21 days ago
No Image

ഒടുവില്‍ എ പത്മകുമാറിനെതിരെ നടപടിക്കൊരുങ്ങി സി.പി.എം; ചുമതല പത്തനംതിട്ട ജില്ലാ കമ്മിറ്റിക്ക്

Kerala
  •  21 days ago
No Image

കൊല്ലം-തേനി എൻ.എച്ച്-183 വികസനത്തിന് ₹1,663.15 കോടി രൂപയുടെ ഭരണ-സാങ്കേതിക അനുമതി; കൊടിക്കുന്നിൽ സുരേഷ് എം.പി.

Kerala
  •  21 days ago
No Image

ഇറാന്റെ രണ്ട് കുടിവെള്ള സ്രോതസ്സുകള്‍ പൂര്‍ണമായും തകര്‍ത്ത് യു.എസ്; പതിനായിരക്കണക്കിന് ജനങ്ങള്‍ ദുരിതത്തില്‍

International
  •  21 days ago
No Image

കൊല്ലത്തും ഷിഗെല്ല; രണ്ട് വിദ്യാര്‍ഥികള്‍ ചികിത്സയില്‍

Kerala
  •  21 days ago
No Image

സര്‍ക്കാര്‍ സ്‌കൂള്‍ കവാടത്തില്‍ സി.പി.എം പാര്‍ട്ടി പേര്; വിവാദമായപ്പോള്‍ നീക്കി

Kerala
  •  21 days ago
No Image

ഒറിജിനലിനെ വെല്ലുന്ന വ്യാജ തിരിച്ചറിയ്യല്‍ രേഖകള്‍; കേരളത്തിലെ മേല്‍വിലാസത്തില്‍ ആയിരക്കണക്കിന് ബംഗ്ലാദേശികള്‍

Kerala
  •  21 days ago
No Image

കോക്രോച്ച് പാര്‍ട്ടിയുടെ പ്രതിഷേധത്തില്‍ പങ്കെടുത്ത അധ്യാപികയെ സസ്‌പെന്‍ഡ് ചെയ്തു; പ്രതികാര നടപടിയെന്ന് വിമര്‍ശനം 

National
  •  21 days ago