HOME
DETAILS

ഓണത്തിന് റേഷന്‍ അരിയും പഞ്ചസാരയും നല്‍കാതെ സര്‍ക്കാര്‍ വഞ്ചിച്ചു: ചെന്നിത്തല

  
backup
September 08, 2019 | 10:31 PM

%e0%b4%93%e0%b4%a3%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%b1%e0%b5%87%e0%b4%b7%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%85%e0%b4%b0%e0%b4%bf%e0%b4%af%e0%b5%81%e0%b4%82-%e0%b4%aa

 

തിരുവനന്തപുരം: കഴിഞ്ഞ മൂന്നരപതിറ്റാണ്ടായി ഓണക്കാലത്ത് സംസ്ഥാനത്തെ എല്ലാ കാര്‍ഡുടമകള്‍ക്കും ലഭിച്ചുകൊണ്ടിരുന്ന റേഷന്‍ പഞ്ചസാര ഈ വര്‍ഷം നല്‍കേണ്ടെന്ന് തിരുമാനിച്ച സര്‍ക്കാരിന്റെ നടപടി കടുത്ത ജനവഞ്ചനയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
ഈ ഓണക്കാലത്ത് അവശ്യ സാധനങ്ങള്‍ റേഷന്‍ കടകളില്‍ ഉണ്ടെന്ന് ഉറപ്പ് വരുത്തുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു. മാവേലിസ്റ്റോറുകളില്‍ നിന്ന് ഒന്നും ഈ ഓണക്കാലത്ത് ലഭിക്കാത്ത അവസ്ഥയാണ്. ഡല്‍ഹിയില്‍ ഉള്‍പ്പെടെ അനാവശ്യ നിയമനങ്ങള്‍ സൃഷ്ടിച്ചും അവയ്‌ക്കെല്ലാം കോടികള്‍ വാരിയൊഴുക്കിയും ധൂര്‍ത്ത് തുടരുകയാണ് സര്‍ക്കാര്‍. എന്നാല്‍ പാവപ്പെട്ടവര്‍ക്ക് ഓണത്തിന് അരിയും പഞ്ചസാരയും നല്‍കാന്‍ കൈയില്‍ പണമില്ലെന്നാണ് സര്‍ക്കാര്‍ പറയുന്നത്.
പ്രളയ ബാധിത പ്രദേശങ്ങളില്‍ സൗജന്യ റേഷന്‍ നല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവ് മാത്രമിറക്കി. അതിനുള്ള അരി എത്തിക്കാന്‍ തയാറായില്ല. തങ്ങള്‍ പണം കൊടുത്തുവാങ്ങിയ അരി സൗജന്യമായി നല്‍കാന്‍ റേഷന്‍കട ഉടമകള്‍ തയാറാകുന്നുമില്ല. അതുകൊണ്ട് പ്രളയ ബാധിത പ്രദേശങ്ങളിലേതടക്കമുള്ള സൗജന്യ റേഷന്‍ വിതരണം മുടങ്ങിയിരിക്കുകയാണ്. സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയും അനാസ്ഥയും മൂലം കേരളത്തിലെ ലക്ഷോപലക്ഷം സാധാരണക്കാരുടെ ഓണം വെള്ളത്തിലായിരിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്ത്യ-പാകിസ്താൻ അന്താരാഷ്ട്ര അതിർത്തിയിൽ നുഴഞ്ഞുകയറ്റ ശ്രമം; ഒരാളെ വധിച്ചു

National
  •  2 minutes ago
No Image

77ാം റിപ്പബ്ലിക് ദിനാഘോഷത്തിൽ ഇന്ത്യ; പരേഡ് 10.30ന് കർത്തവ്യപഥിൽ നടക്കും

National
  •  26 minutes ago
No Image

ജെഡി(എസ്) ഇനി അധികാരത്തിൽ വരില്ല: 2028 നിയമസഭാ തെരഞ്ഞെടുപ്പിലും കോൺഗ്രസ് ജയിക്കുമെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ

National
  •  8 hours ago
No Image

'കൈ' വിടുമോ? അഭ്യൂഹങ്ങൾക്ക് മറുപടി നൽകാതെ തന്ത്രപരമായ പിന്മാറ്റം; ഇടതുപക്ഷ പ്രവേശനം തള്ളാതെയും കൊള്ളാതെയും ശശി തരൂർ എം.പി

International
  •  8 hours ago
No Image

സർക്കാർ വാഗ്ദാനങ്ങൾ ലംഘിക്കുന്നു: മെഡിക്കൽ കോളജ് ഡോക്ടർമാർ വീണ്ടും സമരത്തിലേക്ക്; സെക്രട്ടേറിയറ്റ് ധർണ

Kerala
  •  9 hours ago
No Image

വളാഞ്ചേരിയിൽ 13-കാരിക്ക് നേരെ പീഡനം; പിതാവും സുഹൃത്തും അറസ്റ്റിൽ

Kerala
  •  9 hours ago
No Image

പ്രണയനൈരാശ്യത്തെത്തുടർന്ന് പ്രതികാരം; മുൻ കാമുകന്റെ ഭാര്യയ്ക്ക് എച്ച്.ഐ.വി കുത്തിവെച്ചു; യുവതിയടക്കം നാലുപേർ പിടിയിൽ

National
  •  9 hours ago
No Image

ആദ്യ പന്തിൽ വീണു; തിരിച്ചടിയുടെ ലിസ്റ്റിൽ കോഹ്‌ലിക്കൊപ്പം സഞ്ജു

Cricket
  •  10 hours ago
No Image

പ്രായപൂർത്തിയാകാത്ത സഹോദരിമാരെ 50,000 രൂപ വാങ്ങി നിർബന്ധിച്ച് വിവാഹം കഴിപ്പിച്ചു; അമ്മായി ഉൾപ്പെടെ നാല് പേർക്കെതിരെ കേസ് 

National
  •  10 hours ago
No Image

ഗോൾഡൻ ഡക്കായി സഞ്ജു: പിന്നാലെ ആദ്യ ഓവറിൽ തകർത്തടിച്ച് ഇഷാൻ; ഇന്ത്യയുടെ വിജയലക്ഷ്യം 154 റൺസ്

Cricket
  •  10 hours ago