HOME
DETAILS

തൊണ്ടിമുതല്‍ കേസില്‍ ആന്റണി രാജുവിന് തിരിച്ചടി; തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാകില്ല

  
Web Desk
March 17, 2026 | 9:33 AM

antony-raju-setback-thondimuthal-case-cannot-contest-election

കൊച്ചി: തൊണ്ടിമുതലില്‍ മാറ്റം വരുത്തിയെന്ന കേസില്‍ മുന്‍ മന്ത്രി ആന്റണി രാജുവിന് തിരിച്ചടി. കേസില്‍ ശിക്ഷ മരവിപ്പിക്കണമെന്ന ആവശ്യം കോടതി തള്ളി. ഇതോടെ ആന്റണി രാജുവിന് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള അയോഗ്യത തുടരും. ജസ്റ്റിസ് സി ജയചന്ദ്രനാണ് കേസ് പരിഗണിച്ചത്.

നേരത്തെ ആന്റണി രാജുവിനെ കുറ്റക്കാരനാണെന്ന് കണ്ടെത്തി നെടുമങ്ങാട് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി മൂന്ന് വര്‍ഷത്തെ തടവും 10,000 രൂപ പിഴയും ശിക്ഷ വിധിച്ചിരുന്നു.

മൂന്നുവര്‍ഷത്തെ തടവ് അദ്ദേഹത്തെ എം.എല്‍.എ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കി. ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷന്‍ 8(3) പ്രകാരം അടുത്ത തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് വിലക്കിയിരുന്നു. തുടര്‍ന്ന് മജിസ്ട്രേറ്റ് കോടതി വിധിയെ ചോദ്യംചെയ്ത് ആന്റണി രാജു തിരുവനന്തപുരം സെഷന്‍സ് കോടതിയില്‍ അപ്പീല്‍ നല്‍കി. അയോഗ്യത പ്രാബല്യത്തില്‍ വരുന്നത് തടയാന്‍ ശിക്ഷ സ്റ്റേ ചെയ്യണമെന്നായിരുന്നു ആവശ്യം.

സെഷന്‍സ് കോടതി അപ്പീല്‍ വാദം കേള്‍ക്കാന്‍ സ്വീകരിച്ചെങ്കിലും ഫെബ്രുവരി 17ന് പുറപ്പെടുവിച്ച ഉത്തരവ് വഴി ശിക്ഷ സ്റ്റേ ചെയ്യാന്‍ വിസമ്മതിച്ചു. ഇതേത്തുടര്‍ന്നാണ് തന്റെ ഇടക്കാല ഹരജി തള്ളിയ സെഷന്‍സ് കോടതിയുടെ ഉത്തരവിനെതിരേ ആന്റണി രാജു ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. 

 

Kerala politician Antony Raju suffered a major setback in the Thondimuthal case, as the court ruled that he is ineligible to contest in the upcoming elections. The decision comes following legal proceedings in the case, significantly impacting his political prospects. The ruling is expected to influence the electoral landscape and party strategies in the state.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംസ്ഥാനത്ത് പ്രഖ്യാപിത വൈദ്യുതി നിയന്ത്രണം; 15 മിനിറ്റ് മുതല്‍ അരമണിക്കൂര്‍ വരെ നിയന്ത്രണമുണ്ടാകും

Kerala
  •  5 days ago
No Image

ഇന്ധനപ്രതിസന്ധി 'പരിഭ്രാന്തി'; ആന്ധ്രാപ്രദേശില്‍ അടച്ചുപൂട്ടിയത് 400ലേറെ പമ്പുകള്‍, നടപടിയുമായി മുഖ്യമന്ത്രി

National
  •  5 days ago
No Image

റബ്ബര്‍ ഷീറ്റ് വില കിലോ 242 രൂപ കര്‍ഷകന് കണ്ണീര്‍ മാത്രം; കച്ചവടക്കാര്‍ക്ക് വന്‍ലാഭം

Kerala
  •  5 days ago
No Image

തൊണ്ടിമുതല്‍ കേസില്‍ ആന്റണി രാജുവിന് തിരിച്ചടി; ശിക്ഷാവിധി മരവിപ്പിക്കണമെന്ന അപ്പീല്‍ തള്ളി

Kerala
  •  5 days ago
No Image

മാലിയില്‍ ഭീകരാക്രമണം; പ്രതിരോധമന്ത്രി കൊല്ലപ്പെട്ടു

International
  •  5 days ago
No Image

മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടം; ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു, മരണസംഖ്യ 17 ആയി

Kerala
  •  5 days ago
No Image

വൈദ്യുതി പ്രതിസന്ധിയില്‍ ആശ്വാസം: യൂണിറ്റിന് 10 രൂപ നിരക്കില്‍ അധിക വൈദ്യുതി വാങ്ങാന്‍ അനുമതി; കെഎസ്ഇബിക്ക് കൈത്താങ്ങ്

Kerala
  •  5 days ago
No Image

എങ്ങുമെത്താതെ വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍; പിടിവിട്ട് കുതിച്ച് ക്രൂഡ് ഓയില്‍ വില, ബാരലിന് 110 ഡോളറിലേക്ക്

International
  •  5 days ago
No Image

മണിപ്പൂരില്‍ സംഘര്‍ഷം തുടരുന്നു: മുഖ്യമന്ത്രിയുടെ വസതിയിലേക്ക് മാര്‍ച്ച്, 20 പേര്‍ക്ക് പരുക്ക്

National
  •  5 days ago
No Image

കൊല്ലത്ത് പെണ്‍ സുഹൃത്തിനെ തീ കൊളുത്തുന്നതിനിടെ പൊള്ളലേറ്റ പ്രതി മരിച്ചു; യുവതി അതീവ ഗുരുതരാവസ്ഥയില്‍

Kerala
  •  5 days ago