HOME
DETAILS

ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ ഉയരുന്നു; ജാഗ്രത പാലിക്കണമെന്ന് ഒമാന്‍ സെന്‍ട്രല്‍ ബാങ്ക്

  
March 17, 2026 | 11:08 AM

oman banking fraud warning customers alert

 


മസ്‌കത്ത്: ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് ഒമാന്‍ സെന്‍ട്രല്‍ ബാങ്ക് മുന്നറിയിപ്പ് നല്‍കി. ഈദ് ആഘോഷങ്ങള്‍ക്ക് മുന്നോടിയായി ഡിജിറ്റല്‍ ഇടപാടുകള്‍ കൂടുന്ന സമയമായതിനാല്‍ തട്ടിപ്പുകാര്‍ സജീവമാകുന്നുവെന്നാണ് അധികൃതരുടെ വിലയിരുത്തല്‍.

സോഷ്യല്‍ മീഡിയ, ഫോണ്‍ കോളുകള്‍, വ്യാജ സന്ദേശങ്ങള്‍ തുടങ്ങിയവ വഴിയാണ് തട്ടിപ്പുകള്‍ നടക്കുന്നതെന്ന് സെന്‍ട്രല്‍ ബാങ്ക് അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു. ബാങ്കുകളുടെ പേരില്‍ സന്ദേശങ്ങള്‍ അയച്ച് വ്യക്തിഗത വിവരങ്ങള്‍ കൈപ്പറ്റാന്‍ ശ്രമിക്കുന്ന സംഭവങ്ങള്‍ അടുത്തിടെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ഒ.ടി.പി, ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍, ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡ് നമ്പറുകള്‍ തുടങ്ങിയ പ്രധാന വിവരങ്ങള്‍ ഒരിക്കലും മറ്റൊരാളുമായും പങ്കുവെക്കരുതെന്ന് അധികൃതര്‍ വീണ്ടും ഓര്‍മ്മിപ്പിച്ചു. ബാങ്ക് ഉദ്യോഗസ്ഥരെന്ന വ്യാജേന വിളിച്ച് വിവരങ്ങള്‍ ചോദിക്കുന്ന രീതിയും ഇപ്പോള്‍ കൂടുതലായതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.

സംശയകരമായ ഫോണ്‍ കോളുകളിലും ലിങ്കുകളിലും വിശ്വാസം വെക്കാതെ, ആവശ്യമെങ്കില്‍ നേരിട്ട് ബാങ്കുമായി ബന്ധപ്പെടുക എന്നതാണ് ഏറ്റവും സുരക്ഷിതമായ മാര്‍ഗമെന്ന് നിര്‍ദ്ദേശം. അനധികൃത ഇടപാടുകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും ഉപഭോക്താക്കളോട് ആവശ്യപ്പെട്ടു.

സുരക്ഷിതമായ ഓണ്‍ലൈന്‍ ബാങ്കിംഗ് രീതികള്‍ പിന്തുടരണമെന്നും സെന്‍ട്രല്‍ ബാങ്ക് നിര്‍ദേശിക്കുന്നു. ഔദ്യോഗിക ആപ്പുകളും വെബ്‌സൈറ്റുകളും മാത്രം ഉപയോഗിക്കുക, പൊതുസ്ഥലങ്ങളിലെ വൈഫൈ വഴി സാമ്പത്തിക ഇടപാടുകള്‍ നടത്തുന്നത് ഒഴിവാക്കുക എന്നിവയും മുന്നറിയിപ്പില്‍ ഉള്‍പ്പെടുന്നു.

ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ മൂലം നഷ്ടം അനുഭവിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ പൊതുജനങ്ങളില്‍ കൂടുതല്‍ ബോധവല്‍ക്കരണം സൃഷ്ടിക്കുകയാണ് ഈ മുന്നറിയിപ്പിന്റെ ലക്ഷ്യമെന്ന് അധികൃതര്‍ വ്യക്തമാക്കി. ജാഗ്രത പാലിക്കുന്നതിലൂടെ ഇത്തരം തട്ടിപ്പുകള്‍ വലിയ തോതില്‍ ഒഴിവാക്കാനാകുമെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.

 

The Central Bank of Oman has warned the public about a rise in online fraud ahead of Eid, urging customers to stay alert and avoid sharing OTPs or banking details with unknown sources.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തമിഴ്നാട്ടിൽ സ്റ്റാലിന് ഭരണത്തുടർച്ച; അണ്ണാ ഡി.എം.കെയ്ക്ക് വൻ തിരിച്ചടി, രാഷ്ട്രീയത്തിൽ കരുത്തറിയിച്ച് വിജയ്; എക്‌സിറ്റ് പോൾ ഫലങ്ങൾ പുറത്ത്

National
  •  2 days ago
No Image

ദുബൈയിലെ സ്വർണ്ണ വില ഏപ്രിലിലെ ഏറ്റവും താഴ്ന്ന നിരക്കിൽ; ആഭരണ പ്രേമികൾക്ക് ഇത് സുവർണ്ണാവസരം

uae
  •  2 days ago
No Image

കേരളത്തിൽ യുഡിഎഫ് തരംഗമെന്ന് എക്സിറ്റ് പോൾ ഫലങ്ങൾ; 90 സീറ്റുകൾ വരെ നേടുമെന്ന് സർവേകൾ

National
  •  2 days ago
No Image

ദുബൈയിൽ ഇനി 'ഗ്ലൈഡ്‌വേസ്' യുഗം; ഗതാഗതക്കുരുക്ക് അഴിക്കാൻ ഡ്രൈവറില്ലാ പോഡുകൾ എത്തുന്നു

uae
  •  2 days ago
No Image

സർക്കാരിന്റെ നയങ്ങളെ വിമർശിച്ച് മാധ്യമങ്ങൾക്ക് അഭിമുഖം നൽകി; സൈനികക്ഷേമ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ബി. അശോകിന് സസ്‌പെൻഷൻ

Kerala
  •  2 days ago
No Image

യാത്രക്കാരിയുടെ ബാഗ് തകർത്തു; നഷ്ടപരിഹാരം നൽകുന്നതിൽ 'പിശുക്കുമായി' ഇൻഡിഗോ

National
  •  2 days ago
No Image

ഒന്നാമത്തെ പ്രസവമായാലും മൂന്നാമത്തെ പ്രസവമായാലും വേദന ഒന്നാണ്, വിവേചനം പാടില്ല; പ്രസവാവധി കുറച്ച തമിഴ്നാട് സർക്കാരിന്റെ ഉത്തരവ് റദ്ദാക്കി മദ്രാസ് ഹൈക്കോടതി

National
  •  2 days ago
No Image

പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് ടെലഗ്രാമില്‍ വില്‍പ്പന നടത്തിയെന്ന കേസ്: പ്രതി നിതിന്‍ മോഹന്‍ദാസ് അറസ്റ്റില്‍

Kerala
  •  2 days ago
No Image

ദുബൈയിലെ പ്രോപ്പർട്ടി വിസ നിയമം പരിഷ്കരിച്ചു; നിക്ഷേപകർക്ക് ഇനി എളുപ്പത്തിൽ റെസിഡൻസി പെർമിറ്റ്

uae
  •  2 days ago
No Image

പേരറിവാളന്റെ അഭിഭാഷക എൻറോൾമെന്റ്; തടയണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് എംപി രാഷ്ട്രപതിക്ക് കത്തയച്ചു

National
  •  3 days ago