പുന്ന നൗഷാദ് വധം: മുഖ്യ ആസൂത്രകന്‍ കാരി ഷാജി പിടിയില്‍
ചാവക്കാട് (തൃശൂര്‍): കോണ്‍ഗ്രസ് ബൂത്ത് പ്രസിഡന്റ് പുന്ന നൗഷാദിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ മുഖ്യപ്രതി കസ്റ്റഡിയില്‍. പുന്ന സ്വദേശി അറയ്ക്കല്‍ വീട്ടില്‍ ജലാലുദ്ദീന്‍ എന്ന കാരി ഷാജിയെയാണ് (42)അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. സംഭവത്തിനു ശേഷം തമിഴ്നാട്ടില്‍ ഒളിവില്‍ പോയ പ്രതിയെ ടവര്‍ ലൊക്കേഷന്‍ വഴി കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നുവെന്നാണ് പൊലിസ് വ്യക്തമാക്കുന്നത്.
ഇയാള്‍ക്കെതിരേ പൊലിസ് ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചിരുന്നു.കേസില്‍ അഞ്ചു പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. എസ്.ഡി.പി.ഐ പ്രവര്‍ത്തകനായ എടക്കഴിയൂര്‍ നാലാംകല്ല് തൈപ്പറമ്പില്‍ മുബിന് (26),പോപുലര്‍ ഫ്രണ്ട് മന്ദലാംകുന്ന് ഏരിയ പ്രസിഡന്റ് പുന്നയൂര്‍ അവിയൂര്‍ വാലിപറമ്പില്‍ ഫെബീര്‍ (30), ജില്ലാ കമ്മിറ്റി അംഗം ചെറുതുരുത്തി സ്വദേശി ഇരക്കാട്ടില്‍ മുഹമ്മദ് മുസ്തഫ (37),പോപുലര്‍ ഫ്രണ്ട് ചാവക്കാട് ഡിവിഷന് മുന്‍ പ്രസിഡന്റ് പാലയൂര്‍ സ്വദേശി കരിപ്പയില്‍ ഫാമിസ് അബൂബക്കര്‍ (43), ഗുരുവായൂര്‍ കോട്ടപ്പടി കറുപ്പം വീട്ടില്‍ ഫൈസല്‍(37) എന്നിവരെയാണ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നത്. ജൂലൈ 30ന് വൈകിട്ട് ആറരയോടെയാണ് ചാവക്കാട് പുന്ന സെന്ററില്‍വച്ച് നൗഷാദ് അടക്കം നാലുപേരെ വെട്ടിപ്പരുക്കേല്‍പ്പിച്ചത്. സാരമായി പരുക്കേറ്റ നൗഷാദ് ചികിത്സയിലിരിക്കേ പിറ്റേന്ന് രാവിലെയാണ് മരണമടഞ്ഞത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."