കുരിയാര്‍കുറ്റിക്കാര്‍ക്ക് റേഷന്‍ വാങ്ങാന്‍ എട്ടു കിലോമീറ്റര്‍ നടക്കണം
പറമ്പിക്കുളം: കടുവ സങ്കേതത്തിനകത്തെ കുരിയാര്‍കുററി ആദിവാസി കോളനിയിലെ കുടുംബങ്ങള്‍ക്ക് റേഷന്‍കടയില്‍ എത്തണമെങ്കില്‍ എട്ടര കിലോമീറ്റര്‍ കൊടുംവനത്തിലൂടെ നടന്നു പോവണം .വാഹനസൗകര്യം ഇല്ലാത്ത ഇവിടത്തെ 73 കുടുംബങ്ങള്‍ പറമ്പികുളത്തെത്തിയാണ് റേഷന്‍ വാങ്ങുന്നത്. കടുവയും,ആനയും കാട്ടുപോത്തുമൊക്കെ പകല്‍ സമയത്തും വിഹരിക്കുന്ന പ്രദേശമാണ് കുരിയാര്‍കുറ്റി. കടുവ സങ്കേതമായതിനാല്‍ ഇരുചക്ര വാഹനങ്ങള്‍ ഉപയോഗിക്കാന്‍ ഇവര്‍ക്ക് അനുവാദമില്ല. നടന്നു തന്നെ വേണം പറമ്പികുളത്തെത്താന്‍. ആഴ്ചയില്‍ ഒരു ദിവസമാണ് റേഷന്‍ കട തുറക്കാറുള്ളത്. അന്ന് തന്നെ പോയി വാങ്ങിയില്ലെങ്കില്‍ സാധനം കിട്ടില്ല.
ഇവിടത്തുകാര്‍ക്കു വേണ്ടി ഒരു റേഷന്‍ഷാപ്പ്് അനുവദിക്കണമെന്നാവശ്യപ്പെട്ട് കോളനിനിവാസി എ കെ നാരായണന്‍ 2012ലാണ് നിയമസഭാ എസ് സി- എസ് ടി കമ്മിഷന് പരാതി നല്‍കിയിരുന്നു. കഴിഞ്ഞ ദിവസം നിയമസഭസമിതി നടത്തിയ തെളിവെടുപ്പില്‍ കുരിയാര്‍കുറ്റിയില്‍ താമസിക്കുന്നവര്‍ക്കുളള റേഷന്‍ വാഹനങ്ങളില്‍ എത്തിക്കാന്‍ സംവിധാനമുണ്ടാക്കാന്‍ ജില്ലാ ഭരണകൂടത്തോട് ആവശ്യപ്പെട്ടു. മൊബൈല്‍ റേഷന്‍ഷോപ് ഇപ്പോള്‍ അട്ടപ്പാടിയില്‍ ആരംഭിക്കുന്നുണ്ട്. രണ്ടാം ഘട്ടത്തില്‍ പറമ്പികുളത്തെ ആദിവാസി കോളനികളിലേക്കും മൊബൈല്‍ റേഷന്‍ സംവിധാനം ഏര്‍പ്പെടുത്താമെന്നാണ് ജില്ലാ സപ്പ്‌ളൈ ഓഫിസര്‍ സമിതി മുന്‍പാകെ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."