ആറ് മലയാളി വിദ്യാര്‍ഥികള്‍ക്ക് കേംബ്രിഡ്ജ് ഇന്റര്‍നാഷനല്‍ ലേണര്‍ അവാര്‍ഡ്
തിരുവനന്തപുരം: കേംബ്രിഡ്ജ് ഇന്റര്‍നാഷനലിന്റെ 2017-18ലെ കേംബ്രിഡ്ജ് ലേണര്‍ അവാര്‍ഡിന് അര്‍ഹരായ 210 ഇന്ത്യന്‍ വിദ്യാര്‍ഥികളില്‍ ആറു പേര് മലയാളികള്‍. തിരുവനന്തപുരം ലയ്കോള്‍ ചെമ്പക ഇന്റര്‍നാഷനല്‍ സ്കൂളിലെ നവീന്‍ കിഷോര്‍കുമാര്‍ മാത്തമാറ്റിക്സിലും ട്രിവാന്‍ഡ്രം ഇന്റര്‍നാഷനല്‍ സ്കൂളിലെ അഞ്ജലി നായര്‍ ബയോളജിയിലും കൊച്ചിയിലെ ജി.പി.എസ് ഇന്റര്‍നാഷനല്‍ സ്കൂളിലെ വിദ്യാര്‍ഥികളായ ജനനി ലക്ഷ്മി മഹാദേവന് ഹിസ്റ്ററിയിലും നവനീത രാജീവ് സോഷ്യോളജിയിലും നീന മാത്യു ട്രാവല്‍ ആന്‍ഡ് ടൂറിസത്തിലും കോഴിക്കോട് സദ്ഭാവന വേള്‍ഡ് സ്കൂളിലെ ലിന്ത സലീം എക്കണോമിക്സിലും അവാര്‍ഡുകള്‍ നേടി.
ടോപ് ഇന്‍ ദ വേള്‍ഡ്, ടോപ് ഇന്‍ ദ കണ്ട്രി, ഹൈ അച്ചീവ്മെന്റ്, ബെസ്റ്റ് എക്രോസ് എന്നീ വിഭാഗങ്ങളിലാണ് അവാര്‍ഡുകള്‍. നവീന്‍ കിഷോര്‍ കുമാര്‍ ടോപ് ഇന്‍ ദ വേള്‍ഡ് വിഭാഗത്തിലും അഞ്ജലി നായര്‍, ജനനി ലക്ഷ്മി മഹാദേവന്, ലിന്ത സലിം എന്നിവര്‍ ടോപ് ഇന്‍ ദ കണ്ട്രി വിഭാഗത്തിലും അവാര്‍ഡ് നേടിയപ്പോള്‍ നവനീത രാജീവ്, നീന മാത്യു എന്നിവര്‍ ഹൈ അച്ചീവ്മെന്റ് അവാര്‍ഡ് സ്വന്തമാക്കി. അടുത്ത വര്‍ഷം ആദ്യം നടക്കുന്ന ചടങ്ങില്‍ വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."