ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഖാലിദ സിയയ്ക്ക് ഏഴുവര്‍ഷം തടവുശിക്ഷ
ധാക്ക: ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഖാലിദ സിയ ഉള്‍പ്പെടെ പ്രതിപക്ഷത്തെ നാലുപേര്‍ക്ക് ഏഴുവര്‍ഷത്തെ തടവുശിക്ഷ. സിയ ചാരിറ്റബിള്‍ ട്രസ്റ്റ് അഴിമതിക്കേസിലാണ് വിധി.
2011 ലാണ് ഇതുസംബന്ധിച്ച് കേസ് രജിസ്റ്റര്‍ ചെയ്തത്. ഓരോരുത്തര്‍ക്കും പത്തു ലക്ഷം രൂപ വീതം പിഴയും വിധിച്ചിട്ടുണ്ട്. പിഴയടച്ചില്ലെങ്കില്‍ ആറു മാസം കൂടി തടവില്‍ കഴിയേണ്ടിവരും.
ഖാലിദ സിയയുടെ മുന്‍ രാഷ്ട്രീയ സെക്രട്ടറി ഹാരിസ് ചൗധരി, ഹാരിസിന്റെ പ്രൈവറ്റ് സെക്രട്ടറിമാരായ സിയുല് ഇസ്ലാം മുന്ന, മുനീറുല്‍ ഇസ്ലാം ഖാന് എന്നിവരാണ് ശിക്ഷ വിധിക്കപ്പെട്ട മറ്റുള്ളവര്‍.
ബംഗ്ലാദേശ് പ്രതിപക്ഷ പാര്‍ട്ടിയായ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടിയുടെ ചെയര്‍പേഴ്സണാണ് ഖാലിദ സിയ. നേരത്തെ, സിയ ഓര്‍ഫനേജ് ട്രസ്റ്റ് അഴിമതിക്കേസില്‍ ഖാലിദ സിയ അഞ്ചുവര്‍ഷം തടവുശിക്ഷ അനുഭവിച്ചിരുന്നു.
73 കാരിയായ ഖാലിദ സിയ 1991-96, 2001-06 കാലയളവുകളിലാണ് ബംഗ്ലാദേശിന്റെ പ്രധാനമന്ത്രിയായത്. പൊതുതെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ കൂടിയാണ് പ്രതിപക്ഷ നേതാവ് ജയിലിലാവുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."