HOME
DETAILS

ഇഴജന്തുക്കള്‍ക്കൊപ്പം സഹോദരിമാര്‍; ഒടുവില്‍ നരകജീവിതത്തില്‍നിന്ന് പുതുജീവിതത്തിലേക്ക്

  
backup
October 29 2018 | 09:10 AM

54654645645631231-2

#അജ്മല്‍ അശ്അരി

കുറ്റ്യാടി: വര്‍ഷങ്ങളോളം നരകയാതനയാണ് ഇവര്‍ അനുഭവിച്ചത്. ആരോരുമില്ലാതെ പഴുതാരകള്‍ വിഹരിക്കുന്ന വീട്ടില്‍ ഇവര്‍ തനിച്ചനുഭവിച്ചത് അതിരുകളില്ലാത്ത ക്ലേശം. ഒടുവില്‍ കുറ്റ്യാടി കരുണ പെയ്ന്‍ ആന്‍ഡ് പാലിയേറ്റിവ് പ്രവര്‍ത്തകര്‍ എത്തിയതോടെ ദുരിതത്തിന് അറുതി.


വടയം മീത്തലെ പുഴക്കൂല്‍ മറിയം, പാത്തു എന്നിവരെയാണ് എടച്ചേരിയിലെ തണല്‍ അഗതിമന്ദിരത്തിലേക്കു മാറ്റിയത്. ഭര്‍ത്താവോ മക്കളോ ഇല്ലാത്ത ഇവര്‍ ഇടിഞ്ഞുവീഴാറായ വീട്ടിലാണു വര്‍ഷങ്ങളായി തള്ളിനീക്കിയിരുന്നത്. കുറ്റ്യാടി 'കരുണ'യുടെ ഇടപെടലിനെ തുടര്‍ന്ന് ലീഗര്‍ സര്‍വിസ് സൊസൈറ്റി വിഷയം ഏറ്റെടുക്കുകയും മെയിന്റനന്‍സ് ട്രിബ്യൂണല്‍ ആന്‍ഡ് ആര്‍.ഡി.ഒ അനുകൂല വിധി നല്‍കുകയും ചെയ്തതിനെ തുടര്‍ന്നാണു സഹോദരിമാരെ അഗതിമന്ദിരത്തിലേക്കു മാറ്റിയത്.

സ്വത്ത് തട്ടിയെടുക്കുന്നതിനായി അടുത്ത ബന്ധു ഇവരെ ചതിയില്‍പെടുത്തുകയായിരുന്നെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. പ്രായം 80 കഴിഞ്ഞ ഇരുവരുടെയും വിവാഹം വര്‍ഷങ്ങള്‍ക്കു മുന്‍പു നടന്നിരുന്നു. ഇതില്‍ ഒരാളുടെ ഭര്‍ത്താവ് വര്‍ഷങ്ങള്‍ക്കു മുന്‍പ് മരിച്ചു. മറ്റൊരാളുടേത് ബന്ധം വേര്‍പ്പെടുകയും ചെയ്തു. പിതാവിന്റെ മരണത്തോടെയാണ് ഇവരുടെ കഷ്ടകാലം ആരംഭിച്ചതെന്ന് നാട്ടുകാര്‍ പറയുന്നു.


ഏക്കര്‍ കണക്കിനു ഭൂമിയടക്കം വലിയ സ്വത്തിന്റെ ഉടമകളായിരുന്നു ഇവര്‍. എന്നാല്‍ ഇവയെല്ലാം അടുത്ത ബന്ധു തട്ടിയെടുത്തു. ശേഷം ഇവരെ തറവാട്ടില്‍ താമസിപ്പിച്ചു. എപ്പോഴും വീഴാവുന്ന സ്ഥിതിയിലുള്ള ഈ വീട്ടിലെ ഇരുണ്ട മുറികളിലാണ് കഴിഞ്ഞ പെരുമഴയത്തും സഹായത്തിന് ഒരാള്‍ പോലുമില്ലാതെ രോഗികളായ സഹോദരിമാര്‍ കഴിഞ്ഞിരുന്നത്.

ഭക്ഷണം കൃത്യമായി ലഭിച്ചിരുന്നില്ല. ഇലയിലായിരുന്നു സഹോദരന്‍ ഭക്ഷണം നല്‍കിയിരുന്നത്. കുറ്റ്യാടി കരുണ പെയ്ന്‍ ആന്‍ഡ് പാലിയേറ്റിവ് പ്രവര്‍ത്തകരാണ് ഇവരെ കുളിപ്പിക്കുകയും ഭക്ഷണങ്ങള്‍ നല്‍കുകയും വസ്ത്രങ്ങള്‍ അലക്കുകയുമൊക്കെ ചെയ്തിരുന്നത്. പഴയ കട്ടപ്പുര ആയതിനാല്‍ വസ്ത്രങ്ങള്‍ പൊടിപിടിച്ചു.

നേരത്തെ ഇവരെ അഗതി മന്ദിരത്തിലേക്ക് മാറ്റാന്‍ പലതവണ ശ്രമിച്ചെങ്കിലും ബന്ധുവിന്റെ എതിര്‍പ്പുകാരണം കഴിഞ്ഞില്ല. തുടര്‍ന്നാണ് കരുണ പ്രവര്‍ത്തകര്‍ ലീഗല്‍ സര്‍വിസ് സൊസൈറ്റിയുടെ സഹായം തേടിയത്. സൊസൈറ്റി പാരാലീഗല്‍ വളണ്ടിയര്‍ കെ.പി മോഹനന്‍ നല്‍കിയ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് വടകര മെയിന്റനന്‍സ് ട്രിബ്യൂണല്‍ ആന്‍ഡ് ആര്‍.ഡി.ഒ ഇവരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്നതിന് ഉത്തരവിടുകയായിരുന്നു. തുടര്‍ന്ന് കുറ്റ്യാടി സി.ഐ സുനില്‍ കുമാറിന്റെ സഹായത്തോടെ സഹോദരിമാരെ വീട്ടില്‍നിന്ന് ഒഴിപ്പിച്ച് തണല്‍ അഗതി മന്ദിരത്തിലേക്ക് മാറ്റി.


കരുണയുടെ പ്രവര്‍ത്തകരായ കെ.എം മുഹമ്മദലി, ഒ.ടി നഫീസ, സിസ്റ്റര്‍ ബിന്‍സി, ആനേരി റഫീഖ്, എം.കെ ജമാല്‍, അസീസ് കുന്നത്ത്, സി.കെ ആലിക്കുട്ടി, ഒ.ടി കുഞ്ഞമ്മദ്, മുനീറ കളത്തില്‍, ഷാഹിന കുമ്പളം തുടങ്ങിയവരാണ് സഹോദരിമാര്‍ക്ക് സാന്ത്വനവുമായെത്തിയത്.


 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബംഗാളും ത്രിപുരയും ഓര്‍മിപ്പിച്ച് പോരാളി ഷാജി; അന്‍വറിന്റെ വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റ്

Kerala
  •  3 months ago
No Image

സ്റ്റുഡന്റ് പൊലിസ് കേഡറ്റായ വിദ്യാഥിനിയെ പീഡിപ്പിച്ച എസ്.ഐ അറസ്റ്റില്‍

Kerala
  •  3 months ago
No Image

വെടിനിര്‍ത്തലിനില്ല, യുഎസിനെ തള്ളി ഇസ്രാഈല്‍; ചോരക്കൊതി തീരാതെ നെതന്യാഹു

International
  •  3 months ago
No Image

'കോടിയേരിയുടെ സംസ്‌കാരം നേരത്തെയാക്കിയത് മുഖ്യമന്ത്രിയുടെയും കുടുംബത്തിന്റെയും വിദേശയാത്രക്ക് വേണ്ടിയെന്ന് ഒരു സഖാവ് പറഞ്ഞു': പിവി അന്‍വര്‍ എംഎല്‍എ

Kerala
  •  3 months ago
No Image

അന്‍വറിന്റെ തുറന്നുപറച്ചില്‍; മുഖ്യമന്ത്രിയുടെ രാജിക്കായി പ്രക്ഷോഭത്തിനൊരുങ്ങി യുഡിഎഫ്

Kerala
  •  3 months ago
No Image

ഇടത് എം.എല്‍.എയെന്ന പരിഗണന ഇനിയില്ല; അന്‍വറിനെ പ്രതിരോധിക്കാന്‍ സിപിഎം

Kerala
  •  3 months ago
No Image

നാട്ടിലേക്ക് യാത്ര പുറപ്പെട്ട മലയാളി യുവാവ് എയര്‍പോര്‍ട്ടിലേക്കുള്ള യാത്രക്കിടെ മരണപ്പെട്ടു

Saudi-arabia
  •  3 months ago
No Image

ഹൂതികള്‍ക്ക് റഷ്യയുടെ സൂപ്പര്‍സോണിക് മിസൈലുകള്‍; ചെങ്കടലിലെ പടിഞ്ഞാറന്‍ കപ്പലുകള്‍ക്ക് മിസൈലുകള്‍ ഭീഷണിയാകും

International
  •  3 months ago
No Image

'ജനങ്ങളോട് നേരിട്ട് കാര്യങ്ങള്‍ വിശദീകരിക്കാനുണ്ട്'; ഞായറാഴ്ച നിലമ്പൂരില്‍ പൊതുസമ്മേളനം വിളിച്ച് അന്‍വര്‍

latest
  •  3 months ago
No Image

'പിണറായി എന്ന സൂര്യന്‍ കെട്ടുപോയി, ഗ്രാഫ് നൂറില്‍ നിന്ന് പൂജ്യത്തിലേക്ക് താഴ്ന്നുവെന്ന് പി.വി അന്‍വര്‍

Kerala
  •  3 months ago