കടലാടിപ്പാറ ഖനനം: പൊതു തെളിവെടുപ്പ് അനുവദിക്കില്ലെന്ന് സര്‍വകക്ഷി ജനകീയ സമിതി
നീലേശ്വരം: കടലാടിപ്പാറ ഖനത്തിന്റെ ഭാഗമായി ആശാ പുര കമ്പനിയ്ക്ക് പാരിസ്ഥിതിക ആഘാത പഠനത്തിന് മുന്നോടിയായുള്ള പൊതു തെളിവെടുപ്പ് അനുവദിക്കേണ്ടതില്ലെന്ന് സര്‍വ്വകക്ഷി ജനകീയ സമിതി യോഗം തീരുമാനിച്ചു.
പൊതു തെളിവെടുപ്പ് നടത്താന്‍ വന്നാല്‍ അവരെ തടയും. പൊതു തെളിവെടുപ്പിന് സാഹചര്യമൊരുക്കണമെന്ന ഹൈക്കോടതി വിധി മരവിപ്പിക്കണമെന്ന് കാണിച്ച് ഹൈക്കോടതിയില്‍ പൊതു താല്പര്യ ഹര്‍ജി സമര്‍പ്പിക്കാനും യോഗം തീരുമാനിച്ചു.
കടലാടിപ്പാറ പ്രദേശത്തെ ഒരു കുടുംബാംഗമായിരിക്കും പൊതുതാല്‍പ്പര്യ ഹര്‍ജി സമര്‍പ്പിക്കുക. പഞ്ചായത്ത് പ്രസിഡന്റ് കേസില്‍ കക്ഷി ചേരും. ആശാപുര കമ്പനിക്കനുവദിച്ച ലീസ് റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് 21 ന് മുഖ്യമന്ത്രി , വ്യവസായ മന്ത്രി, എന്നിവരെ കാണാനും തീരുമാനമായി. ഇക്കാര്യങ്ങള്‍ വിശദീകരിക്കാന്‍ പ്രദേശത്ത് ജനകീയ യോഗം വിളിച്ചു ചേര്‍ക്കാനും തീരുമാനിച്ചിട്ടുണ്ട്. യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് എ. വിധുബാല അദ്ധ്യക്ഷയായി. ടി.കെ.രവി, കെ.കെ നാരായണന്, എന്‍.പുഷ്പരാജന്‍ , കെ.രാജഗോപാല്‍, എസ്.കെ. ചന്ദ്രന് , എന്‍.വിജയന്, ബാബു ചേമ്പേന, സി.വി.ഗോപകുമാര്‍, ഒ.എം.ബാലകൃഷ്ണന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."