ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയ കെ. സുരേന്ദ്രനെതിരേ കേസെടുക്കണം: ഇ.പി ജയരാജന്‍
കോഴിക്കോട്: ഫസല്‍ വധക്കേസ് അന്വേഷണ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയ കെ. സുരേന്ദ്രനെതിരേ പൊലിസ് കേസെടുക്കണമെന്നു സി.പി.എം കേന്ദ്രകമ്മിറ്റി അംഗം ഇ.പി ജയരാജന്‍ പറഞ്ഞു. ആര്‍.എസ്.എസ് ഭീകരതക്കെതിരേ എല്‍.ഡി.എഫ് ജില്ലാ കമ്മിറ്റി മുതലക്കുളത്ത് സംഘടിപ്പിച്ച പ്രതിഷേധ ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നീതിപൂര്‍വം പ്രവര്‍ത്തിക്കുന്ന പൊലിസുദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുന്നത് ആര്‍.എസ്.എസിന്റെ ശൈലിയാണ്.
ഫസല്‍ വധം ആര്‍.എസ്.എസ് നടപ്പാക്കിയതാണ്. ബി.ജെ.പിയുടെ ഉന്നത നേതാക്കളുടെ അറിവോടെയാണ് കൃത്യം നടത്തിയത്.
കോഴിക്കോട്ട് നടന്ന അക്രമങ്ങളും ഇതേ രീതിയില്‍ തന്നെയാണ്. ജില്ലയിലെ മത സൗഹാര്‍ദം തകര്‍ക്കാന്‍ വേണ്ടിയാണ് ബി.ജെ.പി ശ്രമിക്കുന്നത്. ഇതിന്റെ ഭാഗമായാണ് സി.പി.എം ജില്ലാ കമ്മിറ്റി ഓഫിസിന് നേരെ ബോംബെറിഞ്ഞത്.
ഹിറ്റ്‌ലറുടെ അനുയായികളെ പോലെയാണു ആര്‍.എസ്.എസ് പ്രവര്‍ത്തിക്കുന്നത്. ഇതിനെതിരേ വിപുലമായ ഐക്യം ശക്തിപ്പെടുത്തണം. കോണ്‍ഗ്രസിന് ഇക്കാര്യത്തില്‍ ത്രാണിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സി.പി.ഐ ജില്ലാസെക്രട്ടറി ടി.വി ബാലന്‍ അധ്യക്ഷനായ ചടങ്ങില്‍ എം.എല്‍.എമാരായ എ. പ്രദീപ്കുമാര്‍, പുരുഷന്‍ കടലുണ്ടി, സി.കെ നാണു, നേതാക്കളായ പി. മോഹനന്‍, മുക്കം മുഹമ്മദ്, ടി.പി ദാസന്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."