HOME
DETAILS

കോംട്രസ്റ്റ്: തീരുന്നില്ല ആശങ്കകള്‍; വിപുലമായ തൊഴിലാളി യോഗം വിളിക്കും

  
backup
October 30 2018 | 04:10 AM

%e0%b4%95%e0%b5%8b%e0%b4%82%e0%b4%9f%e0%b5%8d%e0%b4%b0%e0%b4%b8%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8d-%e0%b4%a4%e0%b5%80%e0%b4%b0%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%bf%e0%b4%b2%e0%b5%8d

കോഴിക്കോട്: മാനാഞ്ചിറയിലെ കോംട്രസ്റ്റ് നെയ്ത്ത് ഫാക്ടറി സര്‍ക്കാര്‍ ഏറ്റെടുക്കല്‍ വൈകുന്നതില്‍ ആശങ്കയോടെ തൊഴിലാളികള്‍. ബില്ലിന് അംഗീകാരം ലഭിച്ച് ഒന്‍പതുമാസം കഴിഞ്ഞിട്ടും ഏറ്റെടുക്കല്‍ നടപടികള്‍ അനിശ്ചിതമായി നീളുന്നത് പ്രതിഷേധത്തിന് വഴിയൊരുക്കിയിട്ടുണ്ട്.
ഇത് സംബന്ധിച്ച് യോഗം വിളിച്ചു ചേര്‍ക്കണമെന്ന് ആവശ്യപ്പെട്ട് കോമണ്‍ വെല്‍ത്ത് ഹാന്‍ഡ്‌ലൂം തൊഴിലാളി സംയുക്ത സമരസമിതി മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു. ഭാവി പരിപാടികള്‍ തീരുമാനിക്കാന്‍ സമരസമിതിയുടെ നേതൃത്വത്തില്‍ ഇന്നലെ തൊഴിലാളികളുടെ കണ്‍വെന്‍ഷന്‍ ചേര്‍ന്നു. 16ന് സമരസമിതി നേതാക്കള്‍ മുഖ്യമന്ത്രിയെ കണ്ട് നല്‍കിയ നിവേദനത്തിലെ 9 നിര്‍ദ്ദേശങ്ങളില്‍ അടിയന്തര പരിഹാരം ഉണ്ടായില്ലെങ്കില്‍ ഒരു മാസത്തിനകം വിണ്ടും തൊഴിലാളികളുടെ വിപുലമായ കണ്‍വന്‍ഷന്‍ വിളിച്ചു ചേര്‍ത്ത് ആവശ്യമായ സമരപരിപാടികള്‍ക്ക് രൂപം നല്‍കാന്‍ യോഗം തീരുമാനിച്ചു. ഒന്‍പതു മാസമായി നപടികള്‍ പുരോഗമിക്കുന്നു എന്ന് പറയുകയല്ലാതെ വ്യക്തതയില്ലെന്നും യോഗം വിലയിരുത്തി. യോഗത്തില്‍ ചെയര്‍മാന്‍ കെ ഗംഗാധരന്‍ അധ്യക്ഷനായി. രക്ഷാധികാരി കെ.സി രാമചന്ദ്രന്‍, ജനറല്‍ കണ്‍വീനര്‍ ഇ.സി സതീശന്‍, ടി. മനോഹരന്‍, ഇ. സുധാകരന്‍, പി. സജീവ്, എം.കെ രജീന്ദ്രന്‍, പി. സജീവ്, എം.കെ രജീന്ദ്രന്‍, പി. ഷാജു സംസാരിച്ചു. പി. ശിവപ്രകാശ് സ്വാഗതവും സി. മണി നന്ദിയും പറഞ്ഞു.

എങ്ങുമെത്താത്ത ഏറ്റെടുക്കല്‍

ഏറ്റെടുക്കലിന്റെ ഭാഗമായി കെ.എസ്.ഐ.ഡി.സി ബില്ലിന് ചട്ടങ്ങള്‍ തയാറാക്കി ഫാക്ടറിഭൂമി അളന്ന് തിട്ടപ്പെടുത്തിയിട്ടുണ്ടെങ്കിലും മറ്റു കാര്യങ്ങള്‍ ഇഴഞ്ഞു നീങ്ങുകയാണ്. ഈ കാലതാമസം മുതലെടുത്ത് നേരത്തെ ഭൂമി വാങ്ങിയവര്‍ നിര്‍മാണ പ്രവൃത്തി തുടങ്ങിയിരുന്നു. തൊഴിലാളികള്‍ ഇടപെട്ട് തടഞ്ഞതോടെയാണ് നിര്‍മാണം നിര്‍ത്തിവെച്ചത്.
കോംട്രസ്റ്റ് വില്‍പ്പന നടത്തിയ ഭൂമികൂടെ സര്‍ക്കാര്‍ ഏറ്റെടുത്തിട്ടുണ്ടെങ്കിലും ബാക്കിയുള്ള സ്ഥലത്തുകൂടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുമോ എന്നാണ് തൊഴിലാളികളുടെ ഭയം. ഈ വിഷയത്തില്‍ റവന്യൂവകുപ്പോ കോംട്രസ്റ്റിന്റെ ചുമതലയുള്ള കെ.ടി.ഡി.സിയോ ഇടപെടുന്നില്ല. 2012 ലാണ് കോമണ്‍വെല്‍ത്ത് ഫാക്ടറി സര്‍ക്കാര്‍ ഏറ്റെടുത്തുകൊണ്ടുള്ള ബില്ല് സംസ്ഥാന നിയമസഭ ഏകകണ്‌ഠേന പാസാക്കിയത്. നീണ്ട വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കഴിഞ്ഞ ഫെബ്രുവരി ഒന്നിന് രാഷ്ട്രപതി ബില്ലില്‍ ഒപ്പുവെച്ചു. തുടര്‍ നടപടികള്‍ വ്യവസായ വകുപ്പിന് കീഴിലുള്ള കെ.എസ്.ഐ.ഡി.സിയെ അധികാരപ്പെടുത്തുകയും ചെയ്തു. മാര്‍ച്ചില്‍ ഗസറ്റ് വിജ്ഞാപനം ഇറങ്ങിയെങ്കിലും ഏറ്റെടുക്കല്‍ നടപടിയുടെ ഭാഗമായി സ്ഥലം അളക്കുന്നത് ഉള്‍പ്പടെ ഇതുവരെ തുടങ്ങിയിട്ട് പോലുമില്ല.
അതേസമയം 175 വര്‍ഷം പഴക്കമുള്ള ഫാക്ടറി കെട്ടിടം ഏത് നിമിഷവും നിലംപൊത്താവുന്ന അവസ്ഥയിലാണ്.
കോഴിക്കോട്ടെ വ്യവസായ ചരിത്രത്തിന്റെ സ്മാരകം കൂടിയായ കെട്ടിടം അമൂല്യമായ പുരാവസ്തുവാണ് കോംട്രസ്‌റ്റെന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വ്വെ ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. കോംട്രസ്റ്റ് സംരക്ഷിക്കാനുള്ള അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നാണ് റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിരുന്നത്. സംരക്ഷിത സ്മാരകമാക്കുമെന്ന് സംസ്ഥാന പുരാവസ്തുവകുപ്പ് പ്രഖ്യാപിച്ചിരുന്നു. പക്ഷേ വ്യവസായ വകുപ്പ് നടപടികളുമായി മുന്നോട്ട് പോവുന്നതിനാല്‍ അതില്‍ നിന്ന് പുരാവസ്തു വകുപ്പ് തല്‍കാലം പിന്മാറുകയായിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വനിതാ ഏഷ്യന്‍ ചാംപ്യന്‍സ് ട്രോഫിയിൽ ചാംപ്യന്മാരായി ഇന്ത്യ

Others
  •  25 days ago
No Image

മദീനയില്‍ സ്മാര്‍ട്ട് പാര്‍ക്കിംഗ് സംവിധാനം ആരംഭിക്കാന്‍ സഊദി അറേബ്യ; ഒരേ സമയം 400 വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാം

Saudi-arabia
  •  25 days ago
No Image

തിരുവനന്തപുരം;വീടിനുള്ളിൽ അവശനിലയിൽ കണ്ടെത്തിയ യുവാവ് മരിച്ചു

Kerala
  •  25 days ago
No Image

അധ്യാപകര്‍ക്ക് ലൈസന്‍സ് നിര്‍ബന്ധമാക്കി സഊദി അറേബ്യ

Saudi-arabia
  •  25 days ago
No Image

കെ ഗോപാലകൃഷ്‌ണനെതിരെ കേസെടുക്കാം; ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ

Kerala
  •  25 days ago
No Image

സഊദിയില്‍ വാടക കരാര്‍ തയ്യാറാക്കുന്നതിനുള്ള ഫീസ് കെട്ടിട ഉടമ വഹിക്കണം; അറിയിപ്പുമായി ഈജാര്‍ പ്ലാറ്റഫോം

Saudi-arabia
  •  25 days ago
No Image

ഇന്ത്യയിലെ ആദ്യ നൈറ്റ് സഫാരി ഉത്തര്‍പ്രദേശ് സമ്മാനിക്കും; മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

National
  •  25 days ago
No Image

റസിഡന്‍സി നിയമങ്ങള്‍ കൃത്യമായി പാലിക്കുന്നവരെ ആദരിക്കാന്‍ ഗ്ലോബല്‍ വില്ലേജില്‍ പ്രത്യേക പ്ലാറ്റ്‌ഫോം ഒരുക്കി ദുബൈ 

uae
  •  25 days ago
No Image

ക്രിക്കറ്റ് മത്സരത്തിനിടെ സ്‌ട്രൈറ്റ് ഡ്രൈവ് നേരിട്ട് മുഖത്തടിച്ച് അംപയര്‍ക്ക് പരിക്ക്

Cricket
  •  25 days ago
No Image

യാത്രക്കാരുടെ ആവശ്യം; ഇൻ്റർസിറ്റി ബസ് സർവീസ് വികസിപ്പിക്കാൻ നിർദേശിച്ച് ദുബൈ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി 

latest
  •  25 days ago