HOME
DETAILS
MAL
ഇറ്റലിയില്‍ നാല് ഇന്ത്യക്കാര്‍ക്ക് ദാരുണാന്ത്യം
backup
September 15 2019 | 01:09 AM
മിലാന്: ഇറ്റലിയില്‍ നാല് ഇന്ത്യക്കാര്‍ ഭീമന് ചാണകക്കുഴിയില്‍ വീണ് മരിച്ചു. പഞ്ചാബില്‍ നിന്നുള്ള നാലുപേരാണ് ഉത്തര ഇറ്റലിയിലെ പാവിയയിലെ ഫാമില്‍ അപകടത്തില്‍പ്പെട്ടത്.
ഫാമിന്റെ ഉടമസ്ഥരും സഹോദരങ്ങളുമായ പ്രേംസിങ് (48), താര്‍സെം സിങ് (45), തൊഴിലാളികളായ അമരീന്ദര്‍ സിങ് (29), മജിന്ദാര് സിങ് (28) എന്നിവരാണ് മരിച്ചത്. ഇവിടത്തെ ഡറി ഫാമിലെ ചാണകക്കുഴിയില്‍ വീണ് ശ്വാസം മുട്ടിയാണ് നാലുപേരും മരിച്ചത്.
വിവരമറിഞ്ഞ് ആളുകള്‍ സ്ഥലത്തെത്തിയാണ് ഒരു മൃതദേഹം പുറത്തെടുത്തത്. തുടര്‍ന്നു ഫയര്‍ഫോഴ്സിനെ വിവരമറിയിക്കുകയായിരുന്നു. ഇവരാണ് ടാങ്ക് ശുദ്ധീകരിച്ച ശേഷം മറ്റു മൃതദേഹങ്ങള്‍ പുറത്തെടുത്തത്. മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്.ജയശങ്കര്‍ ട്വീറ്റ് ചെയ്തു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."