അബോധാവസ്ഥയില്‍ കിടന്ന ഉമ്മയുടെ കരം കവര്‍ന്ന് മകന്‍
ശാസ്താംകോട്ട(കൊല്ലം): കോടതി ജാമ്യവ്യവസ്ഥയില്‍ ഇളവ് നല്‍കിയതിനെ തുര്‍ന്ന് കേരളത്തിലെത്തിയ അബ്ദുന്നാസര്‍ മഅ്ദനി ലിവര്‍ കാന്‍സര്‍ ബാധിച്ച് അതീവ ഗുരുതരാവസ്ഥയില്‍ ശാസ്താംകോട്ട സ്വകാര്യ ആശുപത്രിയില്‍ കഴിയുന്ന മാതാവ് അസ്മാ ബീവിയെ കണ്ടു. അബോധാവസ്ഥയല്‍ കഴിയുന്ന ഉമ്മയുടെ കരം മകന്‍ കവര്‍ന്നു. മെല്ലെ കണ്ണു തുറന്ന് ഉമ്മ മകനെ തിരിച്ചറിഞ്ഞതു കണ്ട് മകന്‍ പൊട്ടിക്കരഞ്ഞു. എപ്പോള്‍ വന്നുവെന്ന് കണ്ണുകൊണ്ട് ആരാഞ്ഞു. അതിനുശേഷം തനിക്കുവേണ്ടി ഖുര്‍ആന്‍ പാരായണം ചെയ്തു പ്രാര്‍ഥിക്കാന്‍ ആവശ്യപ്പെട്ടു.
രണ്ടേ പത്തിന് അന്‍വാര്‍ശ്ശേരിയിലേക്കുപോയ മഅ്ദനി ഭക്ഷണത്തിനുശേഷം തൊട്ടടുത്ത് അനുജന്‍ സിദ്ദീഖിനൊപ്പം താമസിക്കുന്ന തളര്‍ന്നുകിടക്കുന്ന പിതാവിനെ കണ്ടു. വീണ്ടും വൈകിട്ട് മൂന്നിന് ആശുപത്രിയില്‍ കിടക്കുന്ന മാതാവിന്റെ അടുക്കലേക്ക്. അവിടെ ബന്ധുക്കള്‍ക്കൊപ്പം മാതാവിനൊപ്പം തങ്ങി പ്രാര്‍ഥനയ്ക്കുശേഷം രാത്രി അന്‍വാര്‍ശ്ശേരിയിലേക്കു മടങ്ങി.
ഇന്നലെ എത്തിയ മഅ്ദനി നവംബര്‍ നാലിന് വൈകിട്ട് ബംഗളൂരുവിലേക്കു മടങ്ങും. പരസ്യ പ്രതികരണത്തിനു വിലക്കേര്‍പ്പെടുത്തിയ കോടതി വിധിയില്‍ പ്രതിഷേധിച്ച് വാമൂടിക്കെട്ടിയാണു പ്രവര്‍ത്തകര്‍ മഅ്ദനിയെ സ്വീകരിക്കാനെത്തിയത്. പൊലിസിന്റെ കര്‍ശന സുരക്ഷയില്‍ റോഡ് മാര്‍ഗമാണ് അദ്ദേഹം ശാസ്താംകോട്ടയിലെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."