HOME
DETAILS
MAL
രാജ്യത്തെ ഭാഷാഭ്രാന്തിലേക്ക് തള്ളിവിടാനുള്ള നീക്കം അപകടകരം; മുല്ലപ്പള്ളി രാമചന്ദ്രന്
backup
September 15 2019 | 09:09 AM
തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്നലെ നടത്തിയ 'ഒരു രാജ്യം,ഒരു ഭാഷ' എന്ന പ്രസ്താവനയോട് പ്രതികരിച്ച് കെ.പി.സി.സി അധ്യക്ഷന്‍
മുല്ലപ്പള്ളി രാമചന്ദ്രന് രംഗത്ത്. രാജ്യത്തെ ഭാഷാഭ്രാന്തിലേക്ക് തള്ളിവിടാനുള്ള നീക്കം അപകടകരമാണ് , ഏതെങ്കിലും ഭാഷ അടിച്ചേല്‍പ്പിക്കുന്നതിനോട് കോണ്‍ഗ്രസ് പാര്‍ട്ടിക് യോജിപ്പില്ലെന്നും അദ്ദേഹം പറഞ്ഞു. സാമ്പത്തിക മാന്ദ്യത്തില്‍ നിന്നും ജനശ്രദ്ധ തിരിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കമാണ് ഇപ്പോള്‍ നടക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അമിത് ഷായുടെ പ്രസ്താവനയില്‍ രാജ്യത്തുടനീളം പ്രതിഷേധം ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്.
ഹിന്ദി ദിനാചരണത്തിന്റെ ഭാഗമായി ഇന്ത്യയെന്ന മഹാരാജ്യത്തെ അടയാളപ്പെടുത്തുന്നതിനായി രാഷ്ട്രത്തിന് പൊതുവായ ഒരു ഭാഷവേണമെന്ന് ട്വീറ്റ് ചെയുകയായിരുന്നു അമിത് ഷാ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."