റിനേഷിന് കൈത്താങ്ങായി ബസ് ജീവനക്കാര്‍
കൂത്തുപറമ്പ്: ഇരു വൃക്കകളും തകരാറിലായി ചികിത്സയില്‍ കഴിയുന്ന വായന്നൂരിലെ എം.പി.റിനേഷിന്റെ ചികിത്സയ്ക്ക് പണം കണ്ടെണ്ടത്താനായാണ് കൂത്തുപറമ്പ്,വായന്നൂര്‍, പേരാവൂര്‍ റൂട്ടിലോടുന്ന ആരാധ്യ ബസ് ഇന്നലെ സര്‍വിസ് നടത്തിയത്.
ഭാര്യയും ഒന്നര വയസുകാരിയായ മകളും അടങ്ങുന്ന കുടുംബത്തിന്റെ അത്താണിയായിരുന്ന റിനേഷ് കഴിഞ്ഞ ആറ് വര്‍ഷമായി വൃക്കരോഗത്തിന് ചികിത്സയിലായിരുന്നു. ഒരു മാസം മുന്‍പ് രോഗം മൂര്‍ച്ഛിച്ചതോടെ ഈ കുടുംബത്തിന്റെ ദൈനംദിന ജീവിതം പോലും വഴിമുട്ടുകയായിരുന്നു.
ഇതേ തുടര്‍ന്ന് ഈ കുടുംബത്തെ സഹായിക്കാന്‍ കോളയാട് പഞ്ചായത്ത് പ്രസിഡന്റ് കെ.പി.സുരേഷ് കുമാര്‍ ചെയര്‍മാനും സുരേഷ് പുഞ്ചക്കര കണ്‍വീനറുമായി നാട്ടുകാര്‍ ചികിത്സാ കമ്മിറ്റി രൂപീകരികരിച്ചിരുന്നു. ബസിന്റെ കാരുണ്യ യാത്ര കെ.പി.സുരേഷ് കുമാര്‍ ഫ്ളാഗ് ഓഫ് ചെയ്തു. ബസിലെ ജീവനക്കാര്‍ വേതനം വാങ്ങാതെയാണ് കാരുണ്യ യാത്രയില്‍ പങ്കാളികളായത്. ടിക്കറ്റ് ഒഴിവാക്കി ബക്കറ്റ് ഉപയോഗിച്ചാണ് തുക സമാഹരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."