HOME
DETAILS

ചിദംബരത്തെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ്

  
backup
October 31 2018 | 21:10 PM

%e0%b4%9a%e0%b4%bf%e0%b4%a6%e0%b4%82%e0%b4%ac%e0%b4%b0%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%86-%e0%b4%95%e0%b4%b8%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%a1%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%86


ന്യൂഡല്‍ഹി:എയര്‍സെല്‍-മാക്‌സിസ് കേസില്‍ മുന്‍ ധനമന്ത്രിപി. ചിദംബരത്തെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ്. ഡല്‍ഹി ഹൈക്കോടതിയില്‍ ചിദംബരത്തിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴായിരുന്നു ഇതിനെ എതിര്‍ത്തുകൊണ്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ് അദ്ദേഹത്തെ കസ്റ്റഡിയില്‍ വേണമെന്ന് ആവശ്യപ്പെട്ടത്. അദ്ദേഹം ചോദ്യംചെയ്യലിനോട് സഹകരിക്കുന്നില്ലെന്നും ഇ.ഡി ഹൈക്കോടതിയില്‍ പറഞ്ഞു. കഴിഞ്ഞ മേയിലാണ് മുന്‍കൂര്‍ ജാമ്യം തേടി ചിദംബരം കോടതിയെ സമീപിച്ചത്. പിന്നീട് പലതവണ അദ്ദേഹത്തിന് അനുകൂലമായി വിധിച്ച കോടതി കഴിഞ്ഞ വ്യാഴാഴ്ച കേസ് പരിഗണിക്കവെ നവംബര്‍ ഒന്നുവരെ അദ്ദേഹത്തെ അറസ്റ്റ് ചെയ്യുരുതെന്നും ഉത്തരവിട്ടിരുന്നു. എയര്‍സെല്‍-മാക്‌സിസ് കള്ളപ്പണ ഇടപാടില്‍ ചിദംബരം ഉള്‍പ്പെടെയുള്ള ഒന്‍പതുപേരുടെ പങ്ക് വ്യക്തമാക്കി ഒക്ടോബര്‍ 25ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. ചിദംബരത്തിന് പുറമെ അദ്ദേഹത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരത്തിന്റെ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ് എസ്.ഭാസ്‌കരമാന്‍, എയര്‍സെല്‍ മുന്‍ സി.ഇ.ഒ വി. ശ്രീനിവാസന്‍, മാക്‌സിസ് സ്ഥാപനത്തിലെ അഗസ്റ്റസ് റാല്‍ഫ് മാര്‍ഷല്‍, മലേഷ്യയിലെ ആസ്‌ട്രോ ഓള്‍ ഏഷ്യാ നെറ്റ് വര്‍ക്ക്, എയര്‍സെല്‍, മാക്‌സിസ് മൊബൈല്‍ സര്‍വിസ്, ഭൂമി അര്‍മദാ ബെര്‍ഹാദ്, ഭൂമി അര്‍മദാ നാവിഗേഷന്‍ അടക്കമുള്ളവരാണ് പ്രതികള്‍.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഇസ്‌റാഈലിനെതിരെ തിരിഞ്ഞാല്‍ നേരിടേണ്ടി വരുന്നത് ഗുരുതര പ്രത്യാഘാതം'  ഇറാന് മുന്നറിയിപ്പുമായി യു.എസ്; യുദ്ധക്കൊതിക്ക് പൂര്‍ണ പിന്തുണ

International
  •  2 months ago
No Image

സാമ്പത്തിക തര്‍ക്കത്തില്‍ മധ്യസ്ഥത വഹിച്ച് ലക്ഷങ്ങള്‍ കൈപ്പറ്റുന്നു; പി ശശിക്കെതിരെ പാര്‍ട്ടിക്ക് നല്‍കിയ പരാതി പുറത്തുവിട്ട് അന്‍വര്‍

Kerala
  •  2 months ago
No Image

സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് എക്‌സിക്യൂട്ടീവ് അംഗം ടി കെ പരീക്കുട്ടി ഹാജി അന്തരിച്ചു

Kerala
  •  2 months ago
No Image

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ഷാളിന് തീപിടിച്ചു; സംഭവം പാലക്കാട് ശബരി ആശ്രമിത്തിലെ ചടങ്ങിനിടെ

Kerala
  •  2 months ago
No Image

പൂജവയ്പ്പ്; സംസ്ഥാനത്തെ സ്‌കൂളുകള്‍ക്ക് ഒക്ടോബര്‍ 11ന് കൂടി അവധി നല്‍കുമെന്ന് വിദ്യാഭ്യാസ മന്ത്രി

Kerala
  •  2 months ago
No Image

വി.എസിന് കോപ്പിയടിയും ലൗ ജിഹാദും പിണറായിക്ക് സ്വര്‍ണക്കടത്ത്;  മലപ്പുറത്തിന് വര്‍ഗീയ ചാപ്പ കുത്താന്‍ മത്സരിക്കുന്ന സി.പിഎം  

Kerala
  •  2 months ago
No Image

മലപ്പുറം ക്രിമിനലുകളുടെ നാടെന്ന് വരുത്താന്‍ ശ്രമം; ആര്‍.എസ്.എസുമായി ധാരണയുണ്ടാക്കാന്‍ മുഖ്യമന്ത്രി കാരണം കണ്ടെത്തുകയാണെന്ന് പി.വി അന്‍വര്‍

Kerala
  •  2 months ago
No Image

മുഖ്യമന്ത്രിയുടെ നിലപാട് പ്രതിഷേധാർഹം : എസ് കെ എസ് എസ് എഫ്

organization
  •  2 months ago
No Image

'വാളാകാന്‍ എല്ലാവര്‍ക്കും കഴിയും, പ്രതിരോധം തീര്‍ക്കുന്ന പരിചയാകാന്‍ അപൂര്‍വ്വം വ്യക്തികള്‍ക്കേ കഴിയൂ': കോടിയേരിയെ ഓര്‍മിച്ച് കെ.ടി ജലീല്‍

Kerala
  •  2 months ago
No Image

വാണിജ്യ എല്‍.പി.ജി സിലിണ്ടറിന് വീണ്ടും വില കൂട്ടി; പുതുക്കിയ നിരക്ക് ഇന്നുമുതല്‍

National
  •  2 months ago