HOME
DETAILS

ഡി.ജി.പി മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു പൊലിസിനെ ജനകീയമാക്കുന്നു

  
backup
September 18, 2019 | 4:34 AM

keral-police-to-be-people-friendly-775703-2

 

സ്വന്തം ലേഖകന്‍

 



തിരുവനന്തപുരം: നാണക്കേടില്‍ നിന്ന് മുഖംരക്ഷിക്കാന്‍ പൊലിസിനെ ജനകീയമാക്കാനൊരുങ്ങി ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ.
പൊലിസിന്റെ പ്രൊഫഷനല്‍ നിലവാരം ഉയര്‍ത്തുന്നതിനും പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും ഡി.ജി.പി മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. പൊലിസ് സ്റ്റേഷനിലെ എല്ലാ ഉദ്യോഗസ്ഥരും സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍മാരുടെ നേതൃത്വത്തില്‍ തങ്ങളുടെ അധികാരപരിധിയിലെ ജനങ്ങളുമായി ഇടപെട്ട് വിവിധ പ്രശ്‌നങ്ങളെക്കുറിച്ച് വ്യക്തമായ ധാരണ ഉണ്ടാക്കാന്‍ ശ്രമിക്കണം.
അതത് പ്രദേശങ്ങളിലെ ജനങ്ങളുടെ മനോഭാവം, ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍, ജനങ്ങളും പൊലിസും തമ്മിലുള്ള ബന്ധം, പ്രദേശത്തിന്റെ മുന്‍കാല ചരിത്രം എന്നിവയും മനസിലാക്കിയിരിക്കണം. ആ മേഖലയില്‍ ഉണ്ടാകുന്ന ഏതു പ്രശ്‌നവും കൃത്യതോടെ പരിഹരിക്കാന്‍ ഇതുവഴി പൊലിസിന് കഴിയണമെന്നും ഡി.ജി.പി ഇറക്കിയ സര്‍ക്കുലറില്‍ പറയുന്നു.
ജനങ്ങളുമായി പൊലിസ് നടത്തുന്ന ആശയവിനിമയം പലപ്പോഴും വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കാറുണ്ട്. എല്ലാ റാങ്കിലെയും ഉദ്യോഗസ്ഥര്‍ തങ്ങള്‍ ഉപയോഗിക്കുന്ന ഭാഷയെക്കുറിച്ചും വിവിധ സാഹചര്യങ്ങളിലുള്ള തങ്ങളുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും വ്യക്തമായ ധാരണ ഉള്ളവരായിരിക്കണം.
സഭ്യേതരമായ പദപ്രയോഗങ്ങള്‍ നടത്തരുത്. പരാതിക്കാര്‍ക്ക് സഹാനുഭൂതി പകരുന്ന തരത്തില്‍ പെരുമാറണം. കസ്റ്റഡിയിലെടുക്കുന്നവരോടുള്ള സമീപനം എങ്ങനെയായിരിക്കണമെന്ന നിര്‍ദേശം പൊലിസ് ആസ്ഥാനവും സര്‍ക്കാരും മനുഷ്യാവകാശ കമ്മിഷനുകളും പലതവണ പുറപ്പെടുവിച്ചിട്ടുണ്ട്.
പൊലിസ് സ്റ്റേഷനുകളിലെ എല്ലാ ഉദ്യോഗസ്ഥരും ഈ മാര്‍ഗനിര്‍ദേശങ്ങള്‍ പൂര്‍ണമായും ഉള്‍ക്കൊണ്ട് നടപ്പില്‍വരുത്തണമെന്നും ഡി.ജി.പി ഇറക്കിയ സര്‍ക്കുലറില്‍ പറയുന്നു. എല്ലാ പൊലിസ് ഉദ്യോഗസ്ഥരും അവരുടെ സര്‍വിസില്‍ ഉടനീളം നിഷ്പക്ഷമായ നിലപാട് സ്വീകരിക്കണം.
ഏതു പ്രശ്‌നം കൈകാര്യം ചെയ്യുമ്പോഴും അത് തുറന്ന മനസോടെയും മുന്‍വിധികള്‍ ഇല്ലാതെയും ജാതിമത, രാഷ്ട്രീയ സങ്കുചിത ചിന്തകള്‍ക്ക് അതീതമായും ആയിരിക്കണം.
പൊലിസ് സ്റ്റേഷനില്‍ ലഭിക്കുന്ന പരാതിയില്‍ സ്വീകരിച്ച നടപടികളും അന്വേഷണവിവരങ്ങളും കൃത്യമായ ഇടവേളകളില്‍ പരാതിക്കാരെ അറിയിക്കുന്നത് അവരുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കും. പരാതിക്കാരെ ഫോണ്‍ മുഖേനയോ എസ്.എം.എസ് സന്ദേശം മുഖേനയോ നേരിട്ടോ അന്വേഷണവിവരങ്ങള്‍ ധരിപ്പിക്കാന്‍ ഉദ്യോഗസ്ഥര്‍ ശ്രദ്ധിക്കണമെന്നും ഡി.ജി.പിയുടെ നിര്‍ദേശത്തിലുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബംഗ്ലാദേശ് പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീൻ രാജിവെച്ചു

International
  •  2 days ago
No Image

കോറോഹെൽത്ത് കൂട്ടപ്പിരിച്ചുവിടൽ: ജീവനക്കാർക്ക് അഞ്ചുമാസത്തെ ശമ്പളം നൽകി; മന്ത്രിതല ചർച്ചയിലെ ധാരണ പാലിച്ചു

Kerala
  •  2 days ago
No Image

കോടതി ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നതിന് വിലക്ക്; വിചാരണ ദൃശ്യങ്ങള്‍ ഉപയോഗിക്കുന്നതിന് കടിഞ്ഞാണിട്ട് സുപ്രീംകോടതി

National
  •  2 days ago
No Image

'സേനയ്ക്ക് ആകെ നാണക്കേട്': പൊലിസ് ജീപ്പിൽ നിന്നും മദ്യവും പുകയില ഉൽപ്പന്നങ്ങളും കണ്ടെത്തിയ സംഭവത്തിൽ ഇടപെട്ട് ഹൈക്കോടതി; ഡിജിപിയോട് റിപ്പോർട്ട് തേടി

Kerala
  •  2 days ago
No Image

കേന്ദ്ര റെയിൽവേ സഹമന്ത്രി രവ്‌നീത് സിങ് ബിട്ടു മന്ത്രിസഭയിൽ നിന്ന് പുറത്തേക്ക്; രാജി സ്വീകരിച്ച് രാഷ്ട്രപതി

National
  •  2 days ago
No Image

സൂപ്പർ ലീഗ് കേരള; മൂന്നാം പതിപ്പിന് സെപ്റ്റംബർ 25 ന് തുടക്കം

Kerala
  •  2 days ago
No Image

തലശ്ശേരിയിൽ വൻ ലഹരിവേട്ട: 4.19 ഗ്രാം എംഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ

Kerala
  •  2 days ago
No Image

പാലക്കാട് സ്കൂളിന് നേരെ സാമൂഹികവിരുദ്ധരുടെ ആക്രമണം; ബസും ഫർണിച്ചറുകളും തകർത്തു

Kerala
  •  2 days ago
No Image

എൻ.ടി.എയിൽ കൂട്ടപ്പിരിച്ചുവിടൽ: 47 ജീവനക്കാർക്ക് ജോലി നഷ്ടമായി; വിദ്യാഭ്യാസ മന്ത്രി രാജിവെക്കേണ്ടതില്ലെന്ന് കേന്ദ്ര സർക്കാർ

National
  •  2 days ago
No Image

നവജാത ശിശുവിനെ അപരിചിതയെ ഏൽപ്പിച്ച് മാതാവ് കടന്നുകളഞ്ഞു; ഫോൺ സ്വിച്ച് ഓഫ്, സംഭവം കോഴിക്കോട് മെഡിക്കൽ കോളജിൽ

Kerala
  •  2 days ago