HOME
DETAILS

ചുരം ഇനിമുതല്‍ കാമറക്കണ്ണില്‍

  
backup
November 02 2018 | 04:11 AM

%e0%b4%9a%e0%b5%81%e0%b4%b0%e0%b4%82-%e0%b4%87%e0%b4%a8%e0%b4%bf%e0%b4%ae%e0%b5%81%e0%b4%a4%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b4%be%e0%b4%ae%e0%b4%b1%e0%b4%95%e0%b5%8d%e0%b4%95%e0%b4%a3%e0%b5%8d

താമരശേരി: ചുരത്തിലെ പൊലിസ് ഔട്ട് പോസ്റ്റിലും ലക്കിടിയിലെ പ്രവേശന കവാടത്തിലുമുള്‍പ്പെടെ ചുരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിരീക്ഷണ സി.സി.ടി.വി കാമറകള്‍ സ്ഥാപിച്ചു. പദ്ധതിയുടെ ഉദ്ഘാടനം താമരശേരി ഡിവൈ.എസ്.പി പി. ബിജുരാജ് നിര്‍വഹിച്ചു. സ്വകാര്യ സ്ഥാപനങ്ങളുടെയും വ്യക്തികളുടെയും സഹകരണത്തോടെയാണ് ആദ്യഘട്ടത്തില്‍ കാമറകള്‍ സ്ഥാപിച്ചത്.
ചുരത്തില്‍ ഈയിടെയായി വര്‍ധിച്ചു വരുന്ന മാലിന്യപ്രശ്‌നങ്ങള്‍ക്കും സാമൂഹ്യപ്രശ്‌നങ്ങള്‍ക്കും ഇതോടെ പരിഹാരമാകുമെന്നാണു പൊലിസും ചുരം സംരക്ഷണസമിതി പ്രവര്‍ത്തകരും കരുതുന്നത്. വാഹനങ്ങളില്‍ കൊണ്ടുവന്ന് മാലിന്യം കൊക്കയിലേക്ക് തള്ളി കടന്നുകളഞ്ഞ നിരവധി സംഭവങ്ങളുമുണ്ടായിരുന്നു.
അടിവാരത്തുനിന്നും വയനാട്ടില്‍നിന്നും ചുരത്തിലേക്ക് പ്രവേശിക്കുന്ന വാഹനങ്ങള്‍ ഈ കാമറകളില്‍ പതിയും. ഇതുകൂടാതെ ചുരത്തിലെ തന്നെ ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍ തുടങ്ങിയവയിലും അധികൃതരുടെ നിര്‍ദേശത്തെ തുടര്‍ന്ന് സി.സി.ടി.വി കാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. ചുരത്തില്‍ സോളാര്‍ ലൈറ്റുകള്‍ കൂടി സ്ഥാപിക്കുന്നതോടെ കൂടുതല്‍ സ്ഥലങ്ങളിലേക്കും സി.സി.ടി.വി കാമറകള്‍ വ്യാപിപ്പിക്കും. ഇതിനിടെ രണ്ടാഴ്ച മുന്‍പ് സാമൂഹ്യവിരുദ്ധര്‍ മദ്യപിച്ച് അടിപിടിയുണ്ടാക്കിയതിന്റെ പശ്ചാത്തലത്തില്‍ ചുരത്തിലെ പെട്ടിക്കടകള്‍ രാത്രി പത്തിനു ശേഷം തുറന്നുപ്രവര്‍ത്തിക്കരുതെന്ന നിര്‍ദേശവും പൊലിസ് നല്‍കിയിട്ടുണ്ട്.
ചടങ്ങില്‍ പുതുപ്പാടി പഞ്ചായത്ത് പ്രസിഡന്റ് അംബിക മംഗലത്ത് അധ്യക്ഷയായി. എന്‍.കെ മുഹമ്മദ്, കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്‍ ചാര്‍ജ് സൂപ്പര്‍ അഹമ്മദ്കുട്ടി ഹാജി, ബ്ലോക്ക് പഞ്ചായത്ത് മെംബര്‍ ഒതയോത്ത് അഷ്‌റഫ്, മുത്തു അബ്ദുസ്സലാം, ഷാഫി വളഞ്ഞപാറ, ഹംസ, എന്‍.കെ.സി ബഷീര്‍, സിറാജ് വൈത്തിരി, ചുരം സംരക്ഷണസമിതി പ്രസിഡന്റ് മൊയ്തു മുട്ടായി, സെക്രട്ടറി പി.കെ സുകുമാരന്‍, വി.കെ താജുദ്ദീന്‍, താമരശേരി ട്രാഫിക് എസ്.ഐ രാജു, എ.എസ്.ഐ വിജയന്‍, ഷൗക്കത്ത് എലിക്കാട് സംസാരിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ധർമസ്ഥല വെളിപ്പെടുത്തൽ: അപ്രതീക്ഷിത നീക്കങ്ങൾ; സർക്കാർ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തിൽ നിന്ന് ഐപിഎസ് ഉദ്യോ​ഗസ്ഥ പിന്മാറി

National
  •  2 months ago
No Image

ഇസ്‌റാഈല്‍ സൈന്യത്തിന് നേരെ ഹമാസിന്റെ വന്‍ ആക്രമണം; 25 പേര്‍ കൊല്ലപ്പെടുകയോ പരുക്കേല്‍ക്കുകയോ ചെയ്തതായി റിപ്പോര്‍ട്ട്

International
  •  2 months ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ്: വനിതാ സംവരണം 54 ശതമാനമാകും; വോട്ടർ കാർഡ് ആലോചനയിൽ

Kerala
  •  2 months ago
No Image

ഓൺലൈൻ തട്ടിപ്പിൽ 34,000 ദിർഹം നഷ്ടമായി; ദുബൈയിലെ ഏറ്റവും പഴക്കമുള്ള അലക്കുശാല അടച്ചുപൂട്ടുന്നു, എന്താണ് ടാസ്ക് സ്കാം?

uae
  •  2 months ago
No Image

സംസ്ഥാനത്തെ അതിദരിദ്ര കുടുംബങ്ങളിലുള്ള 12,326 കടക്കെണിയിൽ: ജപ്തി ഭീഷണി നേരിടുന്നവരെ കണ്ടെത്താൻ നിർദേശം

Kerala
  •  2 months ago
No Image

ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കാന്‍ ഇത്തിഹാദ്; ലക്ഷ്യമിടുന്നത് വമ്പന്‍ മുന്നേറ്റം

uae
  •  2 months ago
No Image

രാജീവ് ചന്ദ്രശേഖറിന്റെ ടാലന്റ് ഹണ്ട്: മോർച്ച അധ്യക്ഷ നിയമനത്തിൽ മുരളീധരൻ-സുരേന്ദ്രൻ വിഭാഗങ്ങൾക്ക് തിരിച്ചടി

Kerala
  •  2 months ago
No Image

ക്ഷേത്ര പരിസരത്ത് ഇസ്‌ലാമിക സാഹിത്യം വിതരണം ചെയ്ത സംഭവം: മുസ്‌ലിം യുവാക്കൾക്കെതിരായ കേസ് റദ്ദാക്കി കർണാടക ഹൈക്കോടതി; മത സാഹിത്യ പ്രചാരണം മതപരിവർത്തനമല്ലെന്ന് കോടതി

National
  •  2 months ago
No Image

കുവൈത്തില്‍ ഇന്ത്യന്‍ തൊഴിലാളികളുടെ ആധിപത്യം; ജനസംഖ്യയുടെ അഞ്ചിലൊന്നും ഇന്ത്യക്കാര്‍

Kuwait
  •  2 months ago
No Image

വീണ വിജയന് കേരള ഹൈക്കോടതിയിൽ നിന്ന് തിരിച്ചടി : എക്‌സാലോജിക് കേസിൽ സി.ബി.ഐ അന്വേഷണം വേണം; ബി.ജേ.പി നേതാവിന്റെ ഹരജിയിൽ വീണയടക്കം 13 പേർക്ക് നോട്ടിസ്

Kerala
  •  2 months ago