HOME
DETAILS
MAL
ടി.ഒ.സൂരജിനെതിരേ ജി.സുധാകരന്: ഇദ്ദേഹത്തിന്റെ 24 ഉത്തരവുകള്‍ താന്‍ റദ്ദാക്കിയിട്ടുണ്ടെന്നും മന്ത്രി
backup
September 19 2019 | 11:09 AM
തിരുവനന്തപുരം: പാലാരിവട്ടം പാലം അഴിമതികേസില്‍ ടി.ഒ സൂരജിനെതിരേ മന്ത്രി ജി. സുധാകരന്.പൊതുമരാമത്ത് മുന്‍ സെക്രട്ടറി ടി.ഒ.സൂരജിന്റെ 24 ഉത്തരവുകള്‍ താന്‍ തന്നെ റദ്ദാക്കിയിട്ടുണ്ടെന്ന് മന്ത്രി ജി.സുധാകരന് പറഞ്ഞു. അങ്ങനെയുള്ളയാളുടെ സത്യസന്ധതയെക്കുറിച്ച് പറയേണ്ടതില്ലല്ലോ എന്നും മന്ത്രി ചോദിച്ചു. മരാമത്ത് ജോലികള്‍ക്ക് മുന്‍കൂര്‍ പണം നല്കുന്ന കീഴ് വഴക്കം തെറ്റാണെന്നും മന്ത്രി പറഞ്ഞു. അന്വേഷണത്തില്‍ വിജിലന്‍സ് സ്വതന്ത്രമായി മുന്നോട്ട് പോകുമെന്നും മന്ത്രി വ്യക്തമാക്കി.
വ്യാഴാഴ്ച രാവിലെ സൂരജിനെ വിജിലന്‍സിന് മുന്നില്‍ ഹാജരാക്കിയപ്പോള്‍ ജാമ്യ ഹര്‍ജിയില്‍ പറഞ്ഞിരുന്ന അതേ ആരോപണം ആവര്‍ത്തിക്കുക മാത്രമായിരുന്നു ടി.ഒ സൂരജ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."