HOME
DETAILS
MAL
തുനീഷ്യന്‍ ഏകാധിപതി ബിന്‍ അലി അന്തരിച്ചു
backup
September 19 2019 | 22:09 PM
തൂനിസ്: തുനീഷ്യയിലെ പുറത്താക്കപ്പെട്ട മുന്‍ ഏകാധിപതി സൈ നുല് ആബിദീന്‍ ബിന്‍ അലി അന്തരിച്ചു. സഊദിയിലേക്കു നാടുകടത്തപ്പെട്ട അദ്ദേഹം അവിടെവച്ചാണ് മരിച്ചത്. 83 വയസായിരുന്നു.
തുനീഷ്യയില്‍ സ്വതന്ത്രമായ പ്രസിഡന്റ് തെരഞ്ഞെടുപ്പ് കഴിഞ്ഞ് മൂന്നു ദിവസം പിന്നിടുമ്പോഴാണ് 23 വര്‍ഷം രാജ്യത്തെ അടക്കിഭരിച്ച ബിന്‍ അലിയുടെ വിയോഗം. പ്രോസ്റ്റേറ്റ് കാന്‍സര്‍ ബാധിച്ച് മൂന്നുമാസമായി ചികില്‍സയിലായിരുന്നു.
2011ലാണ് ജനകീയ പ്രക്ഷോഭത്തെ തുടര്‍ന്ന് അദ്ദേഹത്തെ നാടുകടത്തിയത്. ആ പ്രക്ഷോഭമാണ് അറബ് നാടുകളില്‍ അറബ് വസന്തമെന്ന ജനകീയ ഉയിര്ത്തെഴുന്നേല്പിന് കാരണമായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."