HOME
DETAILS

സഊദിക്കെതിരേ നടന്നത് യുദ്ധസമാന ആക്രമണമെന്ന് പോംപിയോ

  
backup
September 19, 2019 | 10:18 PM

attack-against-saudi-resembles-war


റിയാദ്: സഊദിയിലെ ദേശീയ എണ്ണ കമ്പനിയായ സഊദി അരാംകോയുടെ ലോകത്തെ തന്നെ ഏറ്റവും വലിയ എണ്ണയുല്‍പാദക കേന്ദ്രത്തിനു നേരെ നടന്നത് യുദ്ധസമാന ആക്രമണമെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ. സഊദി തെളിവുകള്‍ പുറത്തുവിട്ടതോടെ ഇതിനു പിന്നില്‍ ഇറാനാണെന്ന് സംശയലേശമന്യേ വ്യക്തമായതായും സഊദി സന്ദര്‍ശിച്ച പോംപിയോ പറഞ്ഞു.
ആക്രമണത്തിന് ശേഷം സ്ഥിതിഗതികള്‍ വിലയിരുത്താനായി സഊദിയിലെത്തിയതായിരുന്നു അദ്ദേഹം. പോംപിയോ കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാനുമായി ജിദ്ദയില്‍ കൂടിക്കാഴ്ച നടത്തി. സഊദിയുടെ സ്വയം പ്രതിരോധത്തിനുള്ള അവകാശത്തെ യു.എസ് പിന്തുണയ്ക്കുന്നതായി പോംപിയോ പറഞ്ഞു.
സഊദിയിലെ എണ്ണഭീമനായ അരാംകോയില്‍ നടത്തിയ ആക്രമണത്തിനുപയോഗിച്ചതെന്നു കരുതുന്ന 25 ഡ്രോണുകളുടെയും ക്രൂയിസ് മിസൈലുകളുടെയും അവശിഷ്ടങ്ങള്‍ സഊദി സഖ്യസേന പ്രദര്‍ശിപ്പിച്ച സാഹചര്യത്തിലാണ് പോംപിയോ തിരക്കിട്ട് ജിദ്ദയിലെത്തിയത്.
ആക്രമണത്തില്‍ അന്താരാഷ്ട്ര പരിശോധനക്ക് സഊദി നടത്തുന്ന മുഴുവന്‍ നീക്കങ്ങള്‍ക്കും അമേരിക്ക പിന്തുണ നല്‍കും. ഹൂതികളല്ല ആക്രമണത്തിന് പിന്നില്‍. ഇറാഖില്‍ നിന്നുമല്ല, ഇറാനില്‍ നിന്നാണ് ആക്രമണം ഉണ്ടായിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഉത്തര ഭാഗത്തുനിന്നാണ് ആക്രമണമുണ്ടായതെന്നും ഇറാന്റെ സഹായത്തോടെയാണിത് നടന്നതെന്നു വ്യക്തമാണെന്നും പ്രതിരോധമന്ത്രാലയം വക്താവ് തുര്‍കി അല്‍ മാലികി പറഞ്ഞു.
അതിനിടെ ആക്രമണം ഇറാനിലെ പരമോന്നത നേതാവ് അലി ഖാംനഇയുടെ അനുമതിയോടെയാണെന്ന് റിപ്പോര്‍ട്ടുണ്ട്. യമനിലെ വിമത വിഭാഗമായ ഹൂതികള്‍ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു. ഇറാന്റെ വിപ്ലവ ഗാര്‍ഡുകള്‍ അഹ്‌വാസ് വ്യോമതാവളത്തില്‍ ആക്രമണത്തിനു തയാറെടുക്കുന്ന സാറ്റലൈറ്റ് ചിത്രങ്ങള്‍ തങ്ങളുടെ പക്കലുണ്ടെന്ന് യു.എസ് പറയുന്നു. എന്നാല്‍ അവ പുറത്തുവിട്ടിട്ടില്ല.
ജിദ്ദ വിമാനത്താവളത്തില്‍ വച്ച് സഊദി വിദേശകാര്യമന്ത്രി ഇബ്രാഹീം അല്‍ അസ്സാഫുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി. ശേഷം പോംപിയോ യു.എ.ഇ സന്ദര്‍ശനത്തിനായി വൈകിട്ട് അബൂദബിയിലെത്തി.
അതേസമയം, യുദ്ധഭീതി നിലനില്‍ക്കെ സഊദിയിലെ അമേരിക്കന്‍ പൗരന്മാര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. അടിയന്തര ഘട്ടങ്ങളില്‍ പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്ന പൊതു അലാറം സംവിധാനം സഊദി സിവില്‍ ഡിഫന്‍സ് ഇന്നലെ പരിശോധിച്ചു. രാജ്യത്തിന്റെ വിവിധ പ്രവിശ്യകളിലെ പ്രധാന നഗരങ്ങളിലാണ് അടിയന്തര അപായ സൂചന നല്‍കുന്ന സൈറണ്‍ മുഴക്കി പ്രവര്‍ത്തനക്ഷമത പരിശോധിച്ചത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നടിയെ ആക്രമിച്ച കേസ്: വിധിക്ക് മുൻപ് ജഡ്ജി ഹണി എം. വർഗീസിന്‍റെ കർശന താക്കീത്; 'സുപ്രീം കോടതി മാർഗ്ഗനിർദ്ദേശങ്ങൾ ലംഘിക്കരുത്'

Kerala
  •  a day ago
No Image

ഇന്‍ഡിഗോ പ്രതിസന്ധി: ഡി.ജി.സി.ഐയിലെ 4 ഉന്നത ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടു

National
  •  a day ago
No Image

മുനമ്പം വഖഫ് ഭൂമിയല്ലെന്ന ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രിം കോടതി

Kerala
  •  a day ago
No Image

അൽ ഖലീജ് അൽ അറബി സ്ട്രീറ്റിൽ ഹെവി വാഹനങ്ങൾക്ക് നിയന്ത്രണം; ഡ്രൈവർമാർ ബദൽ മാർ​ഗങ്ങൾ ഉപയോ​ഗിക്കണമെന്ന് നിർദേശം

uae
  •  a day ago
No Image

14 വയസ്സിന് താഴെയുള്ള വിദ്യാര്‍ഥിനികള്‍ക്ക് ഹിജാബ് വിലക്കി ആസ്ട്രിയ

International
  •  a day ago
No Image

അല്‍-അന്‍സാബ് അല്‍-ജിഫ്‌നൈല്‍ റോഡ് ഇരട്ടിപ്പിക്കല്‍ പദ്ധതി 70% പൂര്‍ത്തിയാക്കി

oman
  •  a day ago
No Image

ന്യൂ ഇയര്‍ 2026; സ്വകാര്യ മേഖലക്കുള്ള അവധി പ്രഖ്യാപിച്ച് യുഎഇ

uae
  •  a day ago
No Image

അമ്മ മാത്രമാണുള്ളതെന്ന് പള്‍സര്‍ സുനി, പൊട്ടിക്കരഞ്ഞ് മാര്‍ട്ടിന്‍; ശിക്ഷാവിധിയില്‍ വാദം തുടരുന്നു

Kerala
  •  a day ago
No Image

പത്തനംതിട്ടയില്‍ രാഷ്ട്രപതിയുടെ ഹെലികോപ്ടര്‍ താഴ്ന്നുപോയ ഹെലിപ്പാടിന് ചെലവായത് 20 ലക്ഷം രൂപ

Kerala
  •  a day ago
No Image

ശബരിമല സ്വര്‍ണക്കൊള്ള: മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാറിന് ജാമ്യമില്ല

Kerala
  •  a day ago