HOME
DETAILS

വിദ്യാര്‍ഥികളുടെ ദുരൂഹമരണം; സാമൂഹ്യമാധ്യമങ്ങളുടെ സ്വാധീനത്തിലെന്ന് സൂചന

  
backup
November 04 2018 | 03:11 AM

%e0%b4%b5%e0%b4%bf%e0%b4%a6%e0%b5%8d%e0%b4%af%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a5%e0%b4%bf%e0%b4%95%e0%b4%b3%e0%b5%81%e0%b4%9f%e0%b5%86-%e0%b4%a6%e0%b5%81%e0%b4%b0%e0%b5%82%e0%b4%b9%e0%b4%ae

കല്‍പ്പറ്റ: അടുത്തിടെ വയനാട്ടിലെ സഹപാഠികളായ രണ്ടു വിദ്യാര്‍ഥികള്‍ സമാനമായ രീതിയില്‍ ആത്മഹത്യ ചെയ്തത് സാമൂഹ്യമാധ്യമങ്ങളുടെ സ്വാധീന വലയത്തില്‍പ്പെട്ടെന്ന് സൂചന. സംഭവത്തെക്കുറിച്ച് പൊലിസ് രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചു. കമ്പളക്കാട്, കണിയാമ്പറ്റ സ്വദേശികളായ പ്ലസ്‌വണ്‍ വിദ്യാര്‍ഥികളാണ് ഒരുമാസത്തിനുള്ളില്‍ ആത്മഹത്യ ചെയ്തത്. രണ്ടുപേരും ഉച്ചത്തില്‍ പാട്ടുവെച്ചാണ് തൂങ്ങി മരിച്ചത്. ഒരു വിദ്യാര്‍ഥി മരിക്കുന്നതിനു മുന്‍പ് സുഹൃത്തുക്കള്‍ക്ക് 'ട്രീറ്റ്' നല്‍കി. ആത്മഹത്യക്കു മുന്‍പ് രണ്ട് പേരും മരണത്തെക്കുറിച്ചുള്ള സൂചനകളും പ്രണയം പോലെ മരണചിന്ത തലക്ക് പിടിച്ചതിന്റെ സൂചനകളും സഹപാഠികള്‍ക്ക് പങ്കുവെച്ചിരുന്നു. ഇന്‍സ്റ്റഗ്രാമില്‍ ഇവര്‍ പിന്തുടര്‍ന്നിരുന്ന ഒരു ഗ്രൂപ്പ് ഏകാന്തത, വിഷാദം, മരണം, ഭീകരത തുടങ്ങിയ വിഷയങ്ങളാണ് പങ്കുവെക്കുന്നതെന്ന് പൊലിസിന് സൂചന ലഭിച്ചിട്ടുണ്ട്. മരണത്തെ പ്രണയിച്ചു തുടങ്ങിയെന്നാണ് വിദ്യാര്‍ഥികള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ സൂചിപ്പിച്ചത്. ഇവരുടെ മറ്റൊരു സുഹൃത്ത് രണ്ടാമത്തെയാളുടെ മരണം കഴിഞ്ഞ ദിവസങ്ങള്‍ക്കുള്ളില്‍ മരണത്തെ സൂചിപ്പിക്കുന്ന ഒരു പോസ്റ്റ് ഇന്‍സ്റ്റഗ്രാമില്‍ അപ്‌ലോഡ് ചെയ്തിരുന്നു. രാത്രി 11ഓടെയായിരുന്നു ഈ കുട്ടിയുടെ പോസ്റ്റ്. എന്നാല്‍ ഇത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ ബന്ധുക്കളെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് പിറ്റേന്ന് രാവിലെ കുട്ടിയെയും കൂട്ടി രക്ഷിതാക്കള്‍ കമ്പളക്കാട് പൊലിസ് സ്‌റ്റേഷനിലെത്തി. സ്‌റ്റേഷനില്‍ വച്ച് പൊലിസ് കുട്ടിയെ കാര്യങ്ങളുടെ ഗൗരവം പറഞ്ഞ് മനസിലാക്കുകയും ബോധവല്‍ക്കരിക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തില്‍ കുട്ടിയുടെ മനസ് മാറുകയായിരുന്നു. തന്റെ ഏറ്റവും അടുത്ത രണ്ട് സുഹൃത്തുക്കള്ളുടെ മരണത്തിലുണ്ടായ ആഘാതമാണ് ഇത്തരത്തില്‍ ഒരു പോസ്റ്റിടാന്‍ തന്നെ പ്രേരിപ്പിച്ചതെന്നാണ് കുട്ടി പൊലിസിനോട് പറഞ്ഞത്. ഈ സംഭവങ്ങള്‍ വിരല്‍ ചൂണ്ടുന്നത് വഴിതെറ്റുന്ന കൗമാരക്കാരെ നേര്‍വഴിയിലാക്കാന്‍ രക്ഷിതാക്കള്‍ക്കൊപ്പം അധികൃതരും ഇറങ്ങിയേ മതിയാവൂ എന്നതിലേക്കാണ്. വയനാട്ടില്‍ കഴിഞ്ഞ കുറച്ച് മാസങ്ങളിലായി നടന്ന ആത്മഹത്യകളും ഇരുചക്ര വാഹനാപകടങ്ങളും സംബന്ധിച്ച് വ്യക്തമായ അന്വേഷണം വേണമെന്നാണ് ഇപ്പോള്‍ ഉയരുന്ന ആവശ്യം. ഒപ്പം കൗമാരക്കാരായ കുട്ടികള്‍ക്ക് കൃത്യമായ കൗണ്‍സിലിങുകള്‍ നല്‍കി അവരെ ഈ അപകടത്തില്‍ നിന്ന് രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ ജില്ലയിലെ ഓരോ മേഖലയിലും നടക്കണമെന്ന ആവശ്യവും ശക്തമാണ്.
ഇക്കഴിഞ്ഞ കുറച്ച് മാസങ്ങള്‍ക്കുള്ളില്‍ ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ ആത്മഹത്യകളും ഇരുചക്രവാഹന അപകടങ്ങളിലുമായി പൊലിഞ്ഞത് നിരവധി കൗമാര ജീവനുകളാണ്. ഇതില്‍ ആത്മഹത്യയില്‍ അസ്വാഭാവികത സംശയിക്കുമ്പോഴും മറ്റ് മരണങ്ങളില്‍ അങ്ങനെ ഒരു സംശയം ആര്‍ക്കും ഇതുവരെ ഉണ്ടായിട്ടില്ല. ഇത് ഇന്ന് ഒറ്റപ്പെട്ട സംഭവങ്ങളല്ല. പലയിടത്തും ഇത്തരത്തിലുള്ള സംഭവങ്ങള്‍ അരങ്ങേറുന്നുണ്ട്. ഈ സംഭവങ്ങളില്‍ കൃത്യമായ അന്വേഷണങ്ങള്‍ നടന്നാല്‍ മാത്രമെ ഇനിയുള്ള കുട്ടികളെയെങ്കിലും ജീവിതത്തിലേക്ക് തിരിച്ച് നടത്താനാവൂ എന്നാണ് പൊതുവെ ഉയരുന്ന അഭിപ്രായം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുവതിയുടെ ദേഹത്ത് പെട്രോൾ ഒഴിച്ച് കത്തിച്ച്, യുവാവ് സ്വയം തീകൊളുത്തി മരിച്ചു; യുവതി ഗുരുതരാവസ്ഥയിൽ

Kerala
  •  a month ago
No Image

മലപ്പുറത്ത് ടിപ്പര്‍ ലോറി നിയന്ത്രണം വിട്ട്, നിര്‍ത്തിയിട്ട അഞ്ച് വാഹനങ്ങളില്‍ ഇടിച്ചു; അപകടത്തില്‍ രണ്ട് മരണം

Kerala
  •  a month ago
No Image

സംസ്ഥാന സ്‌കൂള്‍ ശാസ്ത്രോത്സവം ആലപ്പുഴയില്‍; നവംബര്‍ 15 മുതല്‍ 18 വരെ

Kerala
  •  a month ago
No Image

പ്രവാസ മണ്ണിൽ ഗൾഫ് സുപ്രഭാതം ഡിജിറ്റൽ മീഡിയക്ക് സമാരംഭമായി

uae
  •  a month ago
No Image

'സ്വന്തം വീടിൻ്റെ ഐശ്വര്യം മോദി' എന്ന അവസ്ഥയിലാണ് പിണറായി വിജയൻ; എം കെ മുനീർ

Kerala
  •  a month ago
No Image

സംസ്ഥാനത്തെ 6 ജില്ലകളിൽ കനത്ത മഴക്ക് സാധ്യത

Kerala
  •  a month ago
No Image

കണ്ണൂരിൽ സിനിമാ തിയേറ്ററിലെ വാട്ടര്‍ ടാങ്ക് തകർന്ന് അപകടം; 2 പേർക്ക് പരിക്ക്

Kerala
  •  a month ago
No Image

'ഗോപാലകൃഷ്ണന്റെ ഫോണ്‍ ഹാക്ക് ചെയ്തിട്ടില്ല'; ഡിജിപി ചീഫ് സെക്രട്ടറിക്ക് റിപ്പോര്‍ട്ട് കൈമാറി

Kerala
  •  a month ago
No Image

നാട്ടാനകളിലെ കാരണവര്‍ വടക്കുംനാഥന്‍ ചന്ദ്രശേഖരന്‍ ചരിഞ്ഞു

Kerala
  •  a month ago
No Image

വഖഫ് പരാമര്‍ശം: സുരേഷ് ഗോപിക്കെതിരേ പൊലിസില്‍ പരാതി

Kerala
  •  a month ago