HOME
DETAILS
MAL
പാലാരിവട്ടം പാലം അഴിമതി; ഉന്നത രാഷ്ട്രീയ നേതാക്കള്‍ക്ക് ഗൂഢാലോചനയില്‍ പങ്കെന്ന് വിജിലന്‍സ്
backup
September 23 2019 | 10:09 AM
കൊച്ചി: പാലാരിവട്ടം പാലം അഴിമതിയില്‍ ഉന്നത രാഷ്ട്രീയ നേതാക്കള്‍ക്ക് ഗൂഢാലോചനയില്‍ പങ്കെന്ന് വിജിലന്‍സ്. കരാറുകാരന് ഗോയലിനു നേതാക്കള്‍ ആരെല്ലാം ആണെന്ന് അറിയാമെന്നും എന്നാല്‍ പേരുകള്‍ പുറത്തുവിടാന്‍ അദ്ദേഹം ഭയക്കുന്നുവെന്നും വിജിലന്‍സ് കുറ്റപ്പെടുത്തി.
സുമിത് ഗോയലിന്റെ ജാമ്യാപേക്ഷയെ വിജിലന്‍സ് എതിര്‍ക്കുകയും ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തു. ഉന്നത രാഷ്ട്രീയ നേതാക്കളെ ഭയന്നാണ്, കൈക്കൂലി വാങ്ങിയ പൊതുപ്രവര്‍ത്തകരുടെ പേര് സുമിത് ഗോയല്‍ വെളിപ്പെടുത്താത്തത്. ജാമ്യം നല്കിയാല് രാഷ്ട്രീയ സ്വാധീനം ഉള്ള പ്രതികളെ രക്ഷപ്പെടുത്തും. സുമിത് ഗോയലിന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ പരിശോധിച്ചു വരികയാണെന്നും വിജിലന്‍സിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."