സഊദിയില്‍ നിന്നും ജോലി നഷ്ടപ്പെട്ട് മടങ്ങുന്ന വിദേശികളുടെ എണ്ണത്തില്‍ കുറവെന്ന് റിപ്പോര്‍ട്ട്
2017 മൂന്നാം പാദം മുതല്‍ ഇതുവരെയുള്ള കാലത്തെ കണക്കുകള്‍ പ്രകാരം ഏറ്റവും കുറവ് വിദേശികള്‍ രാജ്യം വിട്ടത് ഈ വര്‍ഷം രണ്ടാം പാദത്തിലാണ്
ജിദ്ദ: സഊദിയില്‍ നിന്നും തൊഴില്‍ നഷ്ടപ്പെട്ടും ജോലി ഉപേക്ഷിച്ചും കൊഴിഞ്ഞുപോകുന്ന വിദേശികളുടെ എണ്ണം കുറഞ്ഞതായി ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്സ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഈ വര്‍ഷം രണ്ടാം പാദത്തെ കണക്കുകള്‍ പ്രകാരം സഊദിയില്‍ നിന്നുള്ള വിദേശികളുടെ കൊഴിഞ്ഞുപോക്കിന് വേഗം കുറഞ്ഞിട്ടുണ്ട്. ഈ വര്‍ഷം രണ്ടാം പാദത്തില്‍ 1,32,000 വിദേശ തൊഴിലാളികളാണ് സഊദി അറേബ്യ വിട്ടത്. 2017 മൂന്നാം പാദം മുതല്‍ ഇതുവരെയുള്ള കാലത്ത് വിദേശികളുടെ കൊഴിഞ്ഞുപോക്ക് ഏറ്റവും കുറഞ്ഞത് ഈ വര്‍ഷം രണ്ടാം പാദത്തിലാണ്. 2017 ആദ്യം മുതല്‍ ഈ വര്‍ഷം രണ്ടാം പാദാവസാനം വരെയുള്ള 30 മാസക്കാലത്ത് സഊദി അറേബ്യ വിട്ട വിദേശ തൊഴിലാളികളുടെ എണ്ണം 19 ലക്ഷമായി ഉയര്‍ന്നിട്ടുണ്ട്. രണ്ടര വര്‍ഷത്തിനിടെ കഴിഞ്ഞ കൊല്ലം രണ്ടാം പാദത്തിലാണ് ഏറ്റവും കൂടുതല്‍ വിദേശ തൊഴിലാളികള്‍ സഊദി അറേബ്യയില്‍ നിന്ന് കൊഴിഞ്ഞുപോയത്.
ഈ വര്‍ഷം രണ്ടാം പാദത്തിലെ കണക്കുകള്‍ പ്രകാരം സ്വദേശികള്‍ക്കിടയിലെ തൊഴിലില്ലായ്മാ നിരക്ക് 12.3 ശതമാനമായി കുറഞ്ഞിട്ടുണ്ട്. ആദ്യ പാദത്തില്‍ തൊഴിലില്ലായ്മാ നിരക്ക് 12.5 ശതമാനമായിരുന്നു. പുരുഷന്മാര്‍ക്കിടയിലെ തൊഴിലില്ലായ്മാ നിരക്ക് മൂന്നു മാസത്തിനിടെ 6.6 ശതമാനത്തില്‍ നിന്ന് ആറു ശതമാനമായി കുറഞ്ഞു. വനിതകള്‍ക്കിടയിലെ തൊഴിലില്ലായ്മാ നിരക്ക് 31.1 ശതമാനമാണ്. ആദ്യ പാദത്തില്‍ വനിതകള്‍ക്കിടയിലെ തൊഴിലില്ലായ്മാ നിരക്ക് 31.7 ശതമാനമായിരുന്നു. 20 മുതല്‍ 24 വരെ പ്രായമുള്ള യുവാക്കള്‍ക്കിടയിലെ തൊഴിലില്ലായ്മാ നിരക്ക് 36.3 ശതമാനത്തില്‍ നിന്ന് 30.8 ശതമാനമായി കുറഞ്ഞു. ഈ പ്രായ വിഭാഗത്തില്‍ പെട്ട യുവതീ യുവാക്കള്‍ക്കിടയില്‍ ഒരുപോലെ തൊഴിലില്ലായ്മാ നിരക്ക് വലിയ തോതില്‍ കുറഞ്ഞതാണ് രണ്ടാം പാദത്തില്‍ സ്വദേശികള്‍ക്കിടയിലെ തൊഴിലില്ലായ്മാ നിരക്ക് മൊത്തത്തില്‍ കുറയാന്‍ ഇടയാക്കിയത്. 20 മുതല്‍ 24 വരെ പ്രായമുള്ള യുവാക്കള്‍ക്കിടയില്‍ തൊഴിലില്ലായ്മാ നിരക്ക് 21.4 ശതമാനമായും വനിതകള്‍ക്കിടയിലെ തൊഴിലില്ലായ്മാ നിരക്ക് (58.5) ശതമാനമായുമാണ് രണ്ടാം പാദത്തില്‍ കുറഞ്ഞത്.
രണ്ടു വര്‍ഷത്തിനിടയിലെ ഈ പ്രായവിഭാഗത്തില്‍ പെട്ടവര്‍ക്കിടയിലെ ഏറ്റവും കുറഞ്ഞ തൊഴിലില്ലായ്മാ നിരക്കാണിത്.
സ്വകാര്യ മേഖലയിലെ വനിതാ തൊഴിലാളികളുടെ പങ്കാളിത്തം 23.2 ശതമാനമായി രണ്ടാം പാദത്തില്‍ ഉയര്‍ന്നു. ഒന്നാം പാദത്തില്‍ വനിതാ പങ്കാളിത്തം 20.5 ശതമാനമായിരുന്നു. സ്വകാര്യ മേഖലയില്‍ വനിതകള്‍ക്ക് തൊഴിലവസരങ്ങള്‍ ലഭ്യമാക്കുന്നതിന് തൊഴില്‍, സാമൂഹിക വികസന മന്ത്രാലയം വിവിധ പദ്ധതികള്‍ നടപ്പാക്കുന്നതാണ് ഈ നേട്ടം കൈവരിക്കാന്‍ സഹായിച്ചത്. ഒരു വര്‍ഷത്തിനിടെ ഗാര്‍ഹിക തൊഴിലാളികളുടെ എണ്ണം 28 ശതമാനം തോതില്‍ വര്‍ധിച്ചു. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം രാജ്യത്ത് 31 ലക്ഷത്തിലേറെ ഗാര്‍ഹിക തൊഴിലാളികളാണുള്ളത
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."