HOME
DETAILS
MAL
വായനാ ദിനം: ജില്ലാതല ഉദ്ഘാടനം 19ന്
backup
June 15 2017 | 20:06 PM
മലപ്പുറം: ജില്ലാതല വായനാദിനവും വായനാ പക്ഷാചരണവും 19നു തുടങ്ങും. ജില്ലാതല ഉദ്ഘാടനം മലപ്പുറം ഗവ. ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ പി. ഉബൈദുല്ല എം.എല്‍.എ നിര്‍വഹിക്കും. വൈകിട്ട് മൂന്നിനു നടക്കുന്ന ചടങ്ങില്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന് അധ്യക്ഷനാകും.
ചടങ്ങില്‍ അധ്യാപകര്‍ തയാറാക്കിയ 'യാത്രയുടെ കൈയൊപ്പ് ' എന്ന പുസ്തകം പ്രകാശനം ചെയ്യും. ജില്ലാ കലക്ടര്‍ അമിത് മീണ, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ പി. സഫറുള്ള എന്നിവര്‍ പങ്കെടുക്കും. വാരാചരണത്തിന്റെ ഭാഗമായി വിദ്യാര്‍ഥികള്‍ക്കു ലേഖന മത്സരം, തുല്യതാ പഠിതാക്കള്‍ക്കു വിവിധ മത്സരങ്ങള്‍ എന്നിവ സംഘടിപ്പിച്ചിട്ടുണ്ട്. ജില്ലാ ലൈബ്രറി കൗണ്‍സില്‍, ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍ വകുപ്പ്, വിദ്യാഭ്യാസ വകുപ്പ്, സാക്ഷരതാ മിഷന് എന്നിവര്‍ സംയുക്തമായാണ് പരിപാടി നടത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."