ഷൊര്‍ണൂരില്‍ കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡ് വേണമെന്ന ആവശ്യം ശക്തം
ഷൊര്‍ണൂര്‍: ഷൊര്‍ണൂരില്‍ കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡ് വേണമെന്നാവശ്യം ശക്തമാവുന്നു. മലബാറിന്റെ കവാടമായ ഷൊര്‍ണൂരിലൂടെ തെക്കന്‍ ജില്ലകളിലേക്കും, വടക്കല്‍ ജില്ലകളിലേക്കും നിരവധി ബസുകള്‍ പോകുന്നുണ്ട്. പാലക്കാട്, തൃശൂര്‍, ഗുരുവായൂര്‍, പെരിന്തല്‍മണ്ണ എന്നിവിടങ്ങളിലാണ് മറ്റ് കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡുള്ളത്. സഞ്ചാരമധ്യേ ബസുകള്‍ക്ക് ബ്രേക്ക് ഡൗണ്‍ പോലെയുള്ള മെക്കാനിക്ക് തകരാറുകള്‍ വന്നാല്‍ ഈ ഡിപ്പോകളെയാണ് ആശ്രയിക്കുന്നത്.
വര്‍ഷങ്ങള്‍ക്കു മുന്‍പ് സ്റ്റാന്‍ഡില്‍ സ്റ്റേഷന്‍ മാസ്റ്റര്‍ ഓഫിസ് പ്രവര്‍ത്തിച്ചിരുന്നു. അതുകൊണ്ടുതന്നെ ബസുകള്‍ ഷൊര്‍ണൂരിലൂടെ വന്നു പോയിരുന്നു. നഷ്ടത്തിന്റെ കണക്കു പറഞ്ഞ് ഓഫിസ് നിര്‍ത്തലാക്കിയതോടെ ബസുകള്‍ നഗരത്തിലൂടെ വരാതെ ബൈപാസ് വഴി പോയിത്തുടങ്ങി. യാത്രാദുരിതം പരിഹരിക്കാന്‍ ഇപ്പോള്‍ ചില്‍ ബസ് സര്‍വിസും ആരംഭിച്ചിട്ടുണ്ട്. റെയില്‍വേ സ്റ്റേഷനില്‍ വന്നിറങ്ങുന്ന യാത്രക്കാര്‍ തുടര്‍യാത്ര ചെയ്യണമെങ്കില്‍ രാത്രിയായാലും മണിക്കൂറോളം റോഡരികില്‍ കാത്തുനില്‍ക്കേണ്ട അവസ്ഥയാണ്. ഇതേ റൂട്ടില്‍ കഴിഞ്ഞ ദിവസം ഒരു സര്‍വിസ് കൂടി ആരംഭിച്ചിട്ടുണ്ട്.
ഒറ്റപ്പാലം-ഷൊര്‍ണൂര്‍-തൃശൂര്‍ റൂട്ടില്‍ ബസുകള്‍ വേണമെന്യാവശ്യവും നിലനില്‍ക്കുന്നുണ്ട്. മൈസൂരുവിലേക്കും, ബംഗളൂരുവിലേക്കും ഇതുവഴി ബസുകളുണ്ട്. സ്വന്തമായി സ്ഥലം കോര്‍പറേഷന് നല്‍കിയാല്‍ ഡിപ്പോ ഉള്‍പെടെ സ്റ്റാന്‍ഡും തുടങ്ങുമെന്ന് കോര്‍പറേഷനും അറിയിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."