HOME
DETAILS

ഗ്രേറ്റ തന്‍ബര്‍ഗിന് സമാന്തര നൊബേല്‍ സമ്മാനം

  
backup
September 25, 2019 | 7:33 PM

greta-thunberg-wins-alternative-nobel-for-environmental-work

 

സ്‌റ്റോക്‌ഹോം: കൗമാരക്കാരിയായ സ്വീഡിഷ് പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ തന്‍ബര്‍ഗിന് ഈ വര്‍ഷത്തെ സമാന്തര നൊബേല്‍ സമ്മാനം. മറ്റു മൂന്നുപേര്‍ക്കൊപ്പം 16കാരിയായ ഗ്രേറ്റ അവാര്‍ഡ് പങ്കിടുമെന്ന് റൈറ്റ് ലൈവ്‌ലിഹുഡ് ഫൗണ്ടേഷന്‍ പ്രസ്താവനയില്‍ അറിയിച്ചു.


ശാസ്ത്രീയ യാഥാര്‍ഥ്യങ്ങളുടെ വെളിച്ചത്തില്‍ കാലാവസ്ഥാ വ്യതിയാനത്തിനെതിരേ അടിയന്തര രാഷ്ട്രീയനടപടി സ്വീകരിക്കാന്‍ ലോകരാജ്യങ്ങളെ പ്രേരിപ്പിക്കുന്ന ഗ്രേറ്റയുടെ പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ചാണ് അവരെ അവാര്‍ഡിന് പരിഗണിച്ചതെന്നും ഫൗണ്ടേഷന്‍ ഭാരവാഹികള്‍ പറഞ്ഞു.


യു.എന്‍ പൊതുസഭാ സമ്മേളനത്തിന്റെ ഭാഗമായി ന്യൂയോര്‍ക്കില്‍ നടന്ന കാലാവസ്ഥാ ഉച്ചകോടിയില്‍ കാലാവസ്ഥാ വ്യതിയാനത്തിനെതിരേ നടപടിയെടുക്കുന്നതില്‍ ലോക രാജ്യങ്ങളുടെ ഭരണാധികാരികള്‍ പരാജയമാണെന്ന് ഗ്രേറ്റ ആരോപിച്ചിരുന്നു. കാലാവസ്ഥാ വ്യതിയാനത്തിനെതിരേ നടപടി സ്വീകരിക്കാത്ത അഞ്ചു രാജ്യങ്ങള്‍ക്കെതിരേ ഈ പെണ്‍കുട്ടി യു.എന്നിന് പരാതി നല്‍കുകയും ചെയ്തിരുന്നു.
പരിസ്ഥിതി സംരക്ഷണത്തിനു വേണ്ടി ഒരുവര്‍ഷം മുന്‍പ് സ്വീഡിഷ് പാര്‍ലമെന്റിനു പുറത്ത് ഗ്രേറ്റ തനിച്ചു നടത്തിയ പ്രതിഷേധം ശ്രദ്ധേയമായിരുന്നു. ഗ്രേറ്റയുടെ പ്രവര്‍ത്തനങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് കുട്ടികളും യുവതീയുവാക്കളും കാലാവസ്ഥാ വ്യതിയാനം ചെറുക്കാന്‍ അടിയന്തര നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് തെരുവിലിറങ്ങിയിരുന്നു.


ബ്രസീലിലെ ദാവി കോപെനാവ, ചൈനയിലെ സ്ത്രീപക്ഷ അഭിഭാഷക ഗുവോ ജിയാന്‍മെയ്, അമിനാട്ടോ ഹൈദര്‍ എന്നിവരോടൊപ്പമാണ് ഗ്രേറ്റ പുരസ്‌കാരം പങ്കിട്ടത്. 10 ലക്ഷം സ്വീഡിഷ് ക്രോണ ആണ് സമ്മാനത്തുക (ഏകദേശം 73 ലക്ഷം ഇന്ത്യന്‍ രൂപ).


നൊബേല്‍ സമ്മാനത്തില്‍ പരിസ്ഥിതി-വികസന വിഭാഗങ്ങളിലുള്ളവരെ ഉള്‍പ്പെടുത്താത്തതിനാല്‍ 1980ല്‍ സ്വീഡിഷ്-ജര്‍മന്‍ പൗരനായ ജാക്കോബ് വോന്‍ എക്‌സ്‌കലാണ് ഈ രംഗങ്ങളില്‍ പ്രശംസനീയ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവയ്ക്കുന്നവര്‍ക്കായി സമാന്തര നൊബേല്‍ എന്നറിയപ്പെടുന്ന റൈറ്റ് ലൈവ്‌ലിഹുഡ് പുരസ്‌കാരം ഏര്‍പ്പെടുത്തിയത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബന്ധുക്കളെയും സുഹൃത്തുക്കളെയും ദുബൈയിലേക്ക് കൂട്ടാം; എമിറേറ്റ്സ് ഐഡിയുള്ളവർക്ക് ഡിഇടിയുടെ വമ്പൻ ഓഫർ

uae
  •  2 days ago
No Image

രാഹുൽ ഗാന്ധിയടക്കമുള്ള നേതാക്കൾക്ക് നേരെ ഡൽഹി പൊലിസിന്റെ അതിക്രമം; നാളെ ജില്ലാ ആസ്ഥാനങ്ങളിൽ പ്രതിഷേധ മാർച്ച് നടത്താൻ കെ.പി.സി.സി ആഹ്വാനം

National
  •  2 days ago
No Image

ആലപ്പുഴയിലെ 'രക്ഷാപ്രവര്‍ത്തനകേസ്' അട്ടിമറി ആരോപണം; വിശദീകരണം നല്‍കി എ.ഡി.ജി.പി. എം.ആര്‍ അജിത് കുമാര്‍

latest
  •  2 days ago
No Image

മീനിൽ ഉപ്പില്ലെന്ന് പറഞ്ഞ് ഷെഫിനെ വെട്ടിയ സംഭവം: പ്രചാരണം തെറ്റെന്ന് പ്രതി; വനിതാ ജീവനക്കാരിയെ അധിക്ഷേപിച്ചത് ചോദ്യം ചെയ്തതെന്ന് വെളിപ്പെടുത്തൽ

Kerala
  •  2 days ago
No Image

വഖ്ഫ് ബോർഡ് വിഷയത്തിൽ സർക്കാറിന് തിരിച്ചടിയുണ്ടായില്ല- എൻ.ഷംസുദ്ദീൻ; തർക്കം നിലനിൽക്കുമ്പോൾ ബോർ‍ഡ് യോ​ഗം ചേരുന്നത് ശരിയല്ലെന്നും അദ്ദേഹം

latest
  •  2 days ago
No Image

സർക്കാർ ഉത്തരവില്ലെങ്കിലും ആനുകൂല്യങ്ങൾ നൽകണം; അൺഎയ്ഡഡ് സ്കൂൾ അധ്യാപകർക്കും ഇനി പി.എഫും ഗ്രാറ്റുവിറ്റിയും; നിഷേധിക്കുന്നത് നിയമവിരുദ്ധമെന്ന് മനുഷ്യാവകാശ കമ്മിഷൻ

Kerala
  •  2 days ago
No Image

ഇറാൻ-യുഎസ് സംഘർഷം; ഗൾഫ് ന​ഗരങ്ങളിലേക്കുള്ള വിമാന സർവീസുകൾ വെട്ടിച്ചുരുക്കി പ്രധാന വിമാനക്കമ്പനികൾ

uae
  •  2 days ago
No Image

'രാജി അയക്കാൻ അറിയില്ലായിരിക്കാം, മാപ്പുസാക്ഷി അപേക്ഷകൾ എഴുതാൻ മാത്രമാണ് RSS പഠിപ്പിച്ചിട്ടുള്ളത്': കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയെ  പരിഹസിച്ച് മഹുവ മൊയ്ത്ര

National
  •  2 days ago
No Image

ബി.ജെ.പിക്ക് എതിരെ എല്ലാ പാർട്ടികളും ഭിന്നത മറന്ന് ഒന്നിച്ച് പോരാടണമെന്ന് മമത ബാനർജി

latest
  •  2 days ago
No Image

ഹൂത്തികളുടെ ആരോപണങ്ങൾ തള്ളി സഊദി; സമുദ്ര ഗതാഗതം സംരക്ഷിക്കുമെന്ന് മുന്നറിയിപ്പ്

Saudi-arabia
  •  2 days ago