ഹജ്ജ് തീര്‍ഥാടകര്‍ക്കുള്ള പ്രതിരോധ കുത്തിവയ്പ് ബുധനാഴ്ച
നെടുമ്പാശ്ശേരി: ഈ വര്‍ഷം സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കേരളത്തില്‍ നിന്നും ഹജ്ജ് കര്‍മം നിര്‍വഹിക്കുന്നതിനായി പുറപ്പെടുന്ന തീര്‍ഥാടകര്‍ക്ക് ആരോഗ്യസുരക്ഷ ഉറപ്പാക്കുന്നതിനായുള്ള പ്രതിരോധ കുത്തിവയ്പ് ഈ മാസം 10 ന് ആരംഭിക്കും. ഹജ്ജ് തീര്‍ഥാടകരുടെ സൗകര്യാര്‍ഥം വിവിധ ജില്ലാ ആശുപത്രികളില്‍ വച്ചാണ് പ്രതിരോധ കുത്തിവയ്പുകള്‍ സംഘടിപ്പിച്ചിട്ടുള്ളത്.
ആവശ്യമായ മരുന്നുകള്‍ കുത്തിവയ്പ് കേന്ദ്രങ്ങളില്‍ ഇതിനകം എത്തിച്ചിട്ടുണ്ട്. ഹജ്ജ് തീര്‍ഥാടകര്‍ കുടുതലുള്ള മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ താലൂക്ക് ആശുപത്രികള്‍ കേന്ദ്രീകരിച്ചും പ്രതിരോധ കുത്തിവയ്പുകള്‍ നടത്തും.
ഇതു സംബന്ധിച്ച വിശദമായ വിവരങ്ങള്‍ ട്രെയിനര്‍മാര്‍ മുഖേന തീര്‍ഥാടകരെ അറിയിക്കും. എറണാകുളം ജില്ലയില്‍ നിന്നുള്ള തീര്‍ഥാടകരുടെ പ്രതിരോധ കുത്തിവയ്പ് പത്തിന് രാവിലെ 8.30 മുതല്‍ 11 വരെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ നടക്കുമെന്ന് ജില്ലാ ട്രെയിനര്‍ ടി.മുസ്തഫ അറിയിച്ചു. നെടുമ്പാശ്ശേരി ഹജ്ജ് ക്യാംപില്‍ ഹജ്ജ് കമ്മിറ്റി ഓഫിസിന്റെ പ്രവര്‍ത്തനം ഈ മാസം 16 ന് ആരംഭിക്കും. 22 ന് ഉച്ചയ്ക്ക് 1.30 നാണ് ആദ്യ ഹജ്ജ് വിമാനം നെടുമ്പാശ്ശേരിയില്‍ നിന്നും യാത്രയാകുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."