HOME
DETAILS

ടി.പിയെ കൊന്നപ്പോള്‍ കേസ് ഏറ്റെടുക്കണമെന്ന ആവശ്യവുമായി സി.പി.എം എം.എല്‍.എ വീട്ടില്‍ വന്നു

  
backup
November 05 2018 | 13:11 PM

cpm-need-bjp-tp-case


കോഴിക്കോട്: ടി.പി ചന്ദ്രശേഖരന്‍ വധവുമായി ബന്ധപ്പെട്ട കേസില്‍ എന്റെ വീട്ടില്‍ വക്കാലത്തുമായി സി.പി.എം എം.എല്‍.എ എത്തിയിരുന്നുവെന്നും മന്ത്രി മാണിക്കെതിരേ നിയമസഭയില്‍ അക്രമം നടന്നപ്പോള്‍ സി.പി.എമിനു സ്വകാര്യ അന്യായം ബോധിപ്പിക്കാന്‍ നിയമോപദേശം തേടിയത് എന്നോടായിരുന്നുവെന്നും ബി.ജെ.പി സംസ്ഥാന പ്രസിഡണ്ട് പി.എസ് ശ്രീധരന്‍ പിള്ളയുടെ വെളിപ്പെടുത്തല്‍. അന്നു ബി.ജെ.പിയുടെ നിര്‍ദേശ പ്രകാരം ഞാന്‍ കേസ് ഏറ്റെടുത്തില്ലെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു. തിരുവനന്തപുരത്ത് പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൊച്ചിന്‍ യൂണിവേഴ്‌സിറ്റിയിലെ എസ്.എഫ്.ഐ നോതാക്കള്‍ക്കെതിരേയുള്ള കേസില്‍ ഹൈക്കോടതയില്‍ ഹാജറായി ജാമ്യം എടുത്തു കൊടുത്തതും ഞാനാണ്. അതിനു പണം പോലു വാങ്ങിയിട്ടില്ല. ജമാഅത്തേ ഇസ്ലാമിയേയും സിറാജ് പത്രത്തേയും ഞാന്‍ സഹായിച്ചിട്ടുണ്ടെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.

കോഴിക്കോട്ട് യുവ മോര്‍ച്ചയുടെ യോഗത്തില്‍ നടത്തിയ രഹസ്യ പ്രസംഗം പുറത്തു വന്നതാണ് ശ്രീധരന്‍ പിള്ളയെ പ്രതിരോധത്തിലാക്കിയത്. പത്രപ്രവര്‍ത്തകര്‍ക്കുള്ളില്‍ സി.പി.എമിനായി ഫ്രാക്ഷനുണ്ട്. ഇവരാണ് എനിക്കെതിരേ വാര്‍ത്തകള്‍ പുറത്തു വിടുന്നത്. ചില ചാനലുകള്‍ ചെയ്യുന്നത് മാധ്യമ പ്രവര്‍ത്തനത്തിനു തന്നെ കടുത്ത ദ്രോഹമാണ്. ഒരു ബി.ജെ.പി എം.പിയുടെ ചാനലുണ്ട്. അദ്ദേഹത്തിന്റെ കാര്യം പാര്‍ട്ടി തീരുമാനിക്കട്ടേ എന്നും ശ്രീധരന്‍പിള്ള ഏഷ്യാനെറ്റിനെ സൂചിപ്പിച്ചുകൊണ്ടു പറഞ്ഞു.

നട അടക്കുന്നതുമായി ബന്ധപ്പെട്ടു ശബരിമലയിലെ തന്ത്രി താനുമായി ഫോണില്‍ ബന്ധപ്പെട്ടുവെന്നും തന്റെ നിര്‍ദേശം കിട്ടിയ ശേഷമാണ് നട അടച്ചതെന്നും ശബരിമല ബി.ജെ.പിക്കു ഒരു സുവര്‍ണ അവസരമാണെന്നും ശ്രീധരന്‍പിള്ള പ്രസംഗത്തില്‍ പറഞ്ഞിരുന്നു. എന്നാല്‍ പ്രസംഗം പുറത്തുവന്നതോടെ എല്ലാവരും ചെയ്യുന്നതുപോലെ തന്ത്രിയും നിയമോപദേശം തേടിയതാണെന്നാണ് ശ്രീധരന്‍ പിള്ള പറയുന്നത്. എന്നാല്‍ ശ്രീധരന്‍പിള്ളയുമായി സംസാരിച്ചു എന്ന കാര്യം തന്ത്രി നിഷേധിച്ചു.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബംഗാളും ത്രിപുരയും ഓര്‍മിപ്പിച്ച് പോരാളി ഷാജി; അന്‍വറിന്റെ വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റ്

Kerala
  •  3 months ago
No Image

സ്റ്റുഡന്റ് പൊലിസ് കേഡറ്റായ വിദ്യാഥിനിയെ പീഡിപ്പിച്ച എസ്.ഐ അറസ്റ്റില്‍

Kerala
  •  3 months ago
No Image

വെടിനിര്‍ത്തലിനില്ല, യുഎസിനെ തള്ളി ഇസ്രാഈല്‍; ചോരക്കൊതി തീരാതെ നെതന്യാഹു

International
  •  3 months ago
No Image

'കോടിയേരിയുടെ സംസ്‌കാരം നേരത്തെയാക്കിയത് മുഖ്യമന്ത്രിയുടെയും കുടുംബത്തിന്റെയും വിദേശയാത്രക്ക് വേണ്ടിയെന്ന് ഒരു സഖാവ് പറഞ്ഞു': പിവി അന്‍വര്‍ എംഎല്‍എ

Kerala
  •  3 months ago
No Image

അന്‍വറിന്റെ തുറന്നുപറച്ചില്‍; മുഖ്യമന്ത്രിയുടെ രാജിക്കായി പ്രക്ഷോഭത്തിനൊരുങ്ങി യുഡിഎഫ്

Kerala
  •  3 months ago
No Image

ഇടത് എം.എല്‍.എയെന്ന പരിഗണന ഇനിയില്ല; അന്‍വറിനെ പ്രതിരോധിക്കാന്‍ സിപിഎം

Kerala
  •  3 months ago
No Image

നാട്ടിലേക്ക് യാത്ര പുറപ്പെട്ട മലയാളി യുവാവ് എയര്‍പോര്‍ട്ടിലേക്കുള്ള യാത്രക്കിടെ മരണപ്പെട്ടു

Saudi-arabia
  •  3 months ago
No Image

ഹൂതികള്‍ക്ക് റഷ്യയുടെ സൂപ്പര്‍സോണിക് മിസൈലുകള്‍; ചെങ്കടലിലെ പടിഞ്ഞാറന്‍ കപ്പലുകള്‍ക്ക് മിസൈലുകള്‍ ഭീഷണിയാകും

International
  •  3 months ago
No Image

'ജനങ്ങളോട് നേരിട്ട് കാര്യങ്ങള്‍ വിശദീകരിക്കാനുണ്ട്'; ഞായറാഴ്ച നിലമ്പൂരില്‍ പൊതുസമ്മേളനം വിളിച്ച് അന്‍വര്‍

latest
  •  3 months ago
No Image

'പിണറായി എന്ന സൂര്യന്‍ കെട്ടുപോയി, ഗ്രാഫ് നൂറില്‍ നിന്ന് പൂജ്യത്തിലേക്ക് താഴ്ന്നുവെന്ന് പി.വി അന്‍വര്‍

Kerala
  •  3 months ago