HOME
DETAILS

തോല്‍വിക്കു പ്രധാനകാരണം ജോസ് കെ.മാണിയുടെ പക്വതയില്ലായ്മയെന്ന് തുറന്നടിച്ച് പി.ജെ ജോസഫ്

  
backup
September 27, 2019 | 10:14 AM

comment-pj-joseph-bye-election125

തൊടുപുഴ: പാലാ ഉപ തെരഞ്ഞെടുപ്പിലെ തോല്‍വിയുടെ കാരണങ്ങളെല്ലാം ജോസ് കെ. മാണി വിഭാഗത്തിന്റെ മേലില്‍ ആരോപിച്ച് പി.ജെ ജോസഫ്. തോല്‍വിക്ക് പ്രധാനകാരണം ജോസ് കെ.മാണിയുടെ പക്വതയില്ലായ്മയാണെന്ന് പി.ജെ ജോസഫ് തുറന്നടിച്ചു. രണ്ടില ചിഹ്നം ഇല്ലാത്തതും തോല്‍വിക്ക് കാരണമായി. മാണി സ്വീകരിച്ച കീഴ് വഴക്കങ്ങള്‍ ജോസ് ലംഘിച്ചു.

പ്രശ്‌നമുണ്ടാക്കിയത് ആരെന്ന് യു.ഡി.എഫ് പരിശോധിക്കണം. പാര്‍ട്ടി ഭരണഘടന അംഗീകരിക്കാന്‍ ഒരു കൂട്ടര്‍ തയ്യാറായില്ല. തന്നെ കൂവിയതിനെ കുറിച്ച് ആരും ഖേദം പ്രകടിപ്പിച്ചതുപോലുമില്ല. 54 വര്‍ഷം കെ.എം മാണി പ്രതിനിധീകരിച്ച മണ്ഡലത്തില്‍ വിജയം അനിവാര്യമാണെന്ന് കരുതി. എന്നാല്‍, എന്തുകൊണ്ട് അത് സാധിച്ചില്ലെന്ന് യുഡിഎഫ് ഗൗരവകരമായി പഠിക്കണം.
കേരള കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഭരണഘടനയിലുള്ള ചില കാര്യങ്ങള്‍ പ്രധാനമായും ചെയര്‍മാനും വര്‍ക്കിങ് ചെയര്‍മാനും എന്നുള്ള പാരഗ്രാഫ് അംഗീകരിക്കാന്‍ ഒരു കൂട്ടര്‍ തയാറാകാത്തതാണ് പ്രശ്‌നങ്ങള്‍ വഷളാക്കിയത്.
തെറ്റ് തിരുത്തി മുന്നോട്ടുപോകാന്‍ തയാറാണെന്നും പി ജെ ജോസഫ് കൂട്ടിച്ചേര്‍ത്തു. തോല്‍വിയുടെ കാരണം യു.ഡി.എഫ് പഠിക്കണമെന്നും ജോസഫ് പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃപ്പൂണിത്തുറ സീറ്റിനായി യു.ഡി.എഫിൽ ചരടുവലി; മത്സരിക്കുന്നില്ലെന്ന് ബാബുവിന്റെ പ്രഖ്യാപനം

Kerala
  •  3 hours ago
No Image

തെര. വിജ്ഞാപനം അടുത്തമാസം രണ്ടാം വാരത്തോടെയെന്ന് സൂചന; കമ്മിഷണര്‍ ഉടൻ കേരളത്തിലെത്തും

Kerala
  •  3 hours ago
No Image

റേഷൻ മുൻഗണനാകാർഡ്: അപേക്ഷ സ്വീകരിക്കുന്ന തീയതി 24 വരെ നീട്ടി 

Kerala
  •  4 hours ago
No Image

എസ്.ഐ.ആര്‍; പേര് വെട്ടിമാറ്റാനുള്ള അപേക്ഷ കുത്തനെ കൂടി; ദുരൂഹത

Kerala
  •  4 hours ago
No Image

വയറ്റിൽ കുടുങ്ങിയ കത്രിക പുറത്തെടുക്കാൻ ഉഷ ജോസഫിന് ഇന്ന് ശസ്ത്രക്രിയ

Kerala
  •  4 hours ago
No Image

ശമ്പള വർധന; സ്വകാര്യ ആശുപത്രി നഴ്സുമാർ ഇന്ന് പണിമുടക്കും

Kerala
  •  4 hours ago
No Image

എസ്.ഐ.ആർ: അന്തിമ വോട്ടർ പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും; 8.97 ലക്ഷം പേർ പുറത്ത്

Kerala
  •  5 hours ago
No Image

വണ്ടാനം മെഡിക്കൽ കോളേജിലെ ചികിത്സ പിഴവ്; വിദഗ്ദ സമിതി റിപ്പോർട്ട് ഇന്ന് സമർപ്പിക്കും 

Kerala
  •  5 hours ago
No Image

എ.ഐ: യു.എ.ഇ ഇന്ത്യയിൽ എട്ട് എക്സാഫ്ലോപ്സ് വമ്പൻ സൂപർ കംപ്യൂട്ടർ സ്ഥാപിക്കും

uae
  •  6 hours ago
No Image

വണ്ടാനം മെഡിക്കൽ കോളേജ് ശസ്ത്രക്രിയ പിഴവ്: ഡോക്ടർക്കും നഴ്സിനും സസ്പെൻഷൻ; രോഗി അമൃത ആശുപത്രിയിലേക്ക്

Kerala
  •  12 hours ago