ഹാദിയ കേസ്: മൗനം അപകടകരമെന്ന് ഓണംപിള്ളി മുഹമ്മദ് ഫൈസി
തൃശൂര്‍: ഹാദിയ കേസില്‍ വിചിത്രമായ കോടതി വിധിയുണ്ടായിട്ടും മൗനം അവലംഭിക്കുന്നത് അപകടകരമാണെന്ന് എസ്.കെ.എസ.്എസ.്എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് ഓണംപിള്ളി മുഹമ്മദ് ഫൈസി അഭിപ്രായപ്പെട്ടു. മുസ്‌ലിംലീഗ് തൃശൂര്‍ ജില്ലാകമ്മിറ്റി സംഘടിപ്പിച്ച ഇഫ്താര്‍ മീറ്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹാദിയ കേസില്‍ ഭരണഘടനക്ക് അനുസൃതമായല്ല കോടതി വിധിയുണ്ടായത്. ഇഷ്ടമുള്ള മതം വിശ്വസിക്കാനും അത് പ്രചരിപ്പിക്കാനും എല്ലാ വിഭാഗം ജനങ്ങളും അവകാശം നല്‍കുന്നുണ്ട്. പ്രാദേശികവും വൈദേശികവുമായ ഏത് സംസ്‌കാരം അനുസരിച്ചു ജീവിക്കാനും നമ്മുടെ മഹത്തായ ഭരണഘടന അവകാശം നല്‍കുന്നുണ്ട്. ഇതിനെ ലംഘിക്കുന്നതാണ് കോടതി വിധി. സ്വന്തം ഇഷ്ടപ്രകാരം ജീവിക്കണമെന്ന് പറഞ്ഞ ഹാദിയയുടെ മൊഴിയെ കോടതി അവഗണിക്കുകയായിരുന്നു. ഏവര്‍ക്കും തുല്യാവകാശങ്ങള്‍ ഉറപ്പ് നല്‍കുന്ന ഭരണഘടനയെ മാറ്റി നിര്‍ത്തി സ്വന്തം ഇച്ഛക്കും താല്‍പര്യങ്ങള്‍ക്കും അനുസരിച്ച ജഡ്ജിമാര്‍ വിധി പ്രസ്താവിക്കുന്നത് കോടതികളുടെ വിശ്വാസ്യതക്ക് കോട്ടം വരുത്തുന്നാണ്. ഇത്തരം അപകടകരമായ സാഹചര്യത്തില്‍ ഇഫ്താര്‍ പാര്‍ട്ടികള്‍ പോലുള്ള കൊട്ടിഘോഷങ്ങളില്‍ മുസ്‌ലിംലീഗ് അടക്കമുള്ള പാര്‍ട്ടികള്‍ ഒതുങ്ങിപ്പോകരുത്. രാജ്യത്ത് ഭീഷണി ഉയര്‍ത്തുന്ന ഫാഷിസ്റ്റ് വല്‍കരണത്തിനെതിരേ ഇടതുപക്ഷവും കോണ്‍ഗ്രസ്സും അടക്കമുള്ള മതേതര ചേരി ശക്തിപ്പെടുത്തണ്ടതുണ്ടെന്നും ഓണംമ്പിള്ളി മുഹമ്മദ് ഫൈസി കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."