HOME
DETAILS

മാനവിക ഐക്യത്തിന്റെ സന്ദേശം നല്‍കാന്‍ വിദ്യാര്‍ഥികള്‍ക്ക് കഴിയണം

  
backup
November 06, 2018 | 5:38 AM

%e0%b4%ae%e0%b4%be%e0%b4%a8%e0%b4%b5%e0%b4%bf%e0%b4%95-%e0%b4%90%e0%b4%95%e0%b5%8d%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%b8%e0%b4%a8%e0%b5%8d%e0%b4%a6

മലപ്പുറം: സമൂഹത്തില്‍ മാനവിക ഐക്യത്തിന്റെ സന്ദേശം പകര്‍ന്ന് നല്‍കാന്‍ വിദ്യാര്‍ഥികള്‍ക്ക് കഴിയണമെന്ന് പി. ഉബൈദുല്ല എം.എല്‍.എ. ശിശുദിനാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച 'നെഹ്‌റുസ്മൃതി'യുടെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. മലപ്പുറം ഗവ. ബോയ്‌സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടത്തിയ പരിപാടി നഗരസഭാ ചെയര്‍പേഴ്‌സന്‍ സി.എച്ച് ജമീല ടീച്ചര്‍ അധ്യക്ഷയായി.
ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് പുറത്തിറക്കിയ പി.പി രാമചന്ദ്രന്റെ സൈക്കിളു ചവിട്ടാന്‍, പാപ്പച്ചന്‍ കടമക്കുടിയുടെ കട്ടുറുമ്പിന് കാതുകുത്ത് എന്നീ പുസ്തകങ്ങള്‍ ചടങ്ങില്‍ പ്രകാശനം ചെയ്തു.
പി. ഉബൈദുല്ല എം.എല്‍.എ, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ സി. അയ്യപ്പന്‍ എന്നിവരാണ് പുസ്തകങ്ങള്‍ പ്രകാശനം ചെയ്തത്. പരിപാടിയുടെ ഭാഗമായി നടത്തിയ ദേശീയോദ്ഗ്രഥന പ്രശ്‌നോത്തരിയില്‍ സെന്റ് ജമ്മാസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പി. ഷാദിയ, അടയ്ക്കാക്കുണ്ട് സി.എച്ച്.എസ്.എസിലെ പി. മുഹമ്മദ് ഹാഷിം, തിരൂര്‍ ജി.ബി.എച്ച്.എസ്.എസിലെ എന്‍. ഗോവിന്ദ് എന്നിവര്‍ രണ്ടാം സ്ഥാനവും നേടി. ഇവര്‍ക്കുള്ള സമ്മാനം പി. ഉബൈദുല്ല എം.എല്‍.എ വിതരണം ചെയ്തു.
നവംബര്‍ ഒന്ന് മുതല്‍ 14 വരെയാണ് പരിപാടികള്‍ നടത്തുന്നത്. പുസ്തകവില്‍പന, ദേശീയോദ്ഗ്രഥന പ്രശ്‌നോത്തരി, പുസ്തക പ്രദര്‍ശനം, പുസ്തകവില്‍പന, പുസ്തക പ്രകാശനം എന്നിവയാണ് ജില്ലകളില്‍ നടത്തുന്നത്.
ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ 10 പുസ്തകങ്ങള്‍ അടങ്ങിയ സമ്മാനപ്പെട്ടിയും ഇതോടൊപ്പം കുട്ടികള്‍ക്കായി പുറത്തിറക്കിയിട്ടുണ്ട്. സമ്മാനപ്പെട്ടിയില്‍ 700 രൂപ വിലയുള്ള പുസ്തകങ്ങള്‍ 500 രൂപക്ക് ലഭിക്കും. സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഭരണസമിതി അംഗം സി.ആര്‍ ദാസ്, മലപ്പുറം ജി.ബി.എച്ച്.എസ്.എസ് പ്രിന്‍സിപ്പല്‍ കെ.പി ബീന, പ്രധാനധ്യാപിക സാലി ജോര്‍ജ്, പി.ടി.എ പ്രസിഡന്റ് പി.എം ഫസല്‍, വിദ്യാരംഗം കോഡിനേറ്റര്‍ കെ.വി സെയ്ദ് ഹാഷിം എന്നിവര്‍ സംസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സാംസങ് ഗാലക്സി Z ഫോൾഡ് 8 വിപണിയിൽ: യുഎഇയിലെ വിലയും പ്രധാന ഫീച്ചറുകളും അറിയാം

uae
  •  3 days ago
No Image

2026 ലോകകപ്പിലെ 'വില്ലൻമാരോ'? അർജന്റീനയ്‌ക്കെതിരെ തിരിഞ്ഞ് കായിക ലോകം

Football
  •  3 days ago
No Image

ധർമേന്ദ്ര പ്രധാനെ മോദി കൈവിടുമോ? സി.ജെ.പി പ്രക്ഷോഭത്തെ മറികടക്കാൻ കേന്ദ്രത്തിന്റെ പ്ലാൻ ബി എന്ത്?

National
  •  3 days ago
No Image

58,000 പേർക്ക് താമസസൗകര്യം, 8 കി.മീ കടൽത്തീരം; അബുദാബിയിലെ വൻകിട പദ്ധതിക്ക് തുടക്കം കുറിച്ച് ശൈഖ് ഖാലിദ്

uae
  •  3 days ago
No Image

ക്രിക്കറ്റിൽ അച്ചടക്കം ഉറപ്പാക്കാൻ മാസ്സ് ആക്ഷൻ! നോ ബോളിനും ഓവർത്രോയ്ക്കും പുതിയ നിയമപരിഷ്കാരങ്ങളുമായി ബി.സി.സി.ഐ

Cricket
  •  3 days ago
No Image

പ്രിയദര്‍ശിനി ബസിന്റെ ബ്രേക്ക് തകരാര്‍; ഡ്രൈവറുടെ സമയോചിത ഇടപെടലില്‍ വന്‍ ദുരന്തം ഒഴിവായി

Kerala
  •  3 days ago
No Image

ഡല്‍ഹിയിലെ പൊലിസ് ആക്രമണത്തില്‍ പ്രതിഷേധം; നാളെ കെ.എസ്‌.യു വിദ്യാഭ്യാസ ബന്ദ്

Kerala
  •  3 days ago
No Image

ആണിയടിച്ച ലാത്തികൊണ്ട് മർദനം, വനിതകൾക്ക് നേരെ അതിക്രമം: സി.ജെ.പി മാർച്ചിനിടയിലെ പൊലിസ് അതിക്രമത്തിൽ കേന്ദ്രത്തിനും ഡൽഹി പൊലിസിനും ഹൈക്കോടതി നോട്ടീസ്

National
  •  3 days ago
No Image

സ്വന്തം കുഞ്ഞിനെ തിരിഞ്ഞുനോക്കുന്നില്ല: മൈക്കൽ ഒലീസക്കെതിരെ മുൻ കാമുകിയുടെ ഗുരുതര ആരോപണം

Football
  •  3 days ago
No Image

ബി.ജെ.പി കൗണ്‍സിലര്‍ ആര്‍.സുഗതന് ജാമ്യം; കാപ്പ നിലനില്‍ക്കുന്നതിനാല്‍ ജയില്‍ മോചനം ഇല്ല

Kerala
  •  3 days ago