HOME
DETAILS
MAL
ജമാല്‍ ഖശോഗി കൊലപാതകം: കുറ്റക്കാർ ശിക്ഷിക്കപ്പെടുമെന്നു യു.എന്നിൽ സഊദി
backup
November 06 2018 | 15:11 PM
ദുബൈ: ആന്ത്രാഷ്‍ട്ര തലത്തിൽ ഏറെ വിവാദമായ സഊദി മാധ്യമ പ്രവർത്തകൻ ജമാല്‍ ഖശോഗിയുടെ കൊലപാതകവുമായി ബന്ധപ്പെട്ടു സഊദി യു എന്നിൽ നിലപാട് വ്യക്തമാക്കി. യു എന്നിൽ നടന്ന മനുഷ്യാവകാശ ചർച്ചയിലാണ് ഇസ്താംബൂൾ സഊദി കോൺസുലേറ്റിൽ സംഘർഷത്തിനിടെ കൊല്ലപ്പെട്ട പ്രശസ്ത മാധ്യമ പ്രവർത്തകൻജമാല്‍ ഖശോഗി കൊലപാത കേസിൽ പ്രതികളായ മുഴുവൻ പേരെയും നിയമത്തിനു മുന്നിൽ കൊണ്ട് വരുമെന്നു സഊദി വീണ്ടും വ്യക്തമാക്കിയത്. ജമാല്‍ ഖശോഗി കൊലപാത കേസിൽ നിഷ്പക്ഷവും സുതാര്യവുമായ അന്വേഷണമാണ് നടക്കുന്നതെന്നും സഊദി മനുഷ്യാവകാശ കമ്മീഷൻ പ്രസിഡന്റ് ബന്ദർ അൽ ഐബാൻ യു എന്നിൽ വ്യക്തമാക്കി. ചർച്ചയിൽ പങ്കെടുത്ത നാൽപത് രാജ്യങ്ങൾ സുതാര്യമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ മറുപടിയിലാണ് സഊദി വിശദീകരണം നൽകിയത്. അമേരിക്കക്കു പുറമെ അന്താരാഷ്ട്ര അന്വേഷണത്തോട് സഹകരിക്കണമെന്ന് ആസ്ത്രേലിയയും ആവശ്യപ്പെട്ടിരുന്നു.
അതേസമയം, സഊദി ഭരണാധികാരി സൽമാൻ രാജാവിൽ തങ്ങൾക്ക് പൂർണ്ണ വിശ്വാസമുണ്ടെന്ന് ഖശോഗിയുടെ മക്കളായ സ്വലാഹ് ഖശോഗിയും അബ്ദുല്ല ഖശോഗിയും പറഞ്ഞു. കേസിലെ മുഴുവൻ പ്രതികളെയും പ്രോസിക്യൂട്ട് ചെയ്ത് നീതി നടപ്പാക്കുമെന്ന് സൽമാൻ രാജാവ് വാഗ്ദാനം ചെയ്തിട്ടുണ്ട്. രാഷ്ട്രീയ ലക്ഷ്യങ്ങൾക്കു വേണ്ടി സംഭവത്തെ ദുരുപയോഗിക്കുന്നതിനുള്ള ചില രാജ്യങ്ങളുടെയും ഏജൻസികളുടെയും ശ്രമങ്ങൾ നിരാകരിക്കുന്നതായും ഇരുവരും സി എൻ എൻ ചാനലിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. രാജ്യങ്ങൾക്കിടയിൽ ഏറെ വിവാദമുയർത്തിയ ജമാൽ ഖശോഗി കൊല്ലപ്പെട്ട ശേഷം ആദ്യമായാണ് ഇരുവരും മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്. കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനുമായി താൻ ഹസ്തദാനം ചെയ്തതിനെ ചിലർ അപകീർത്തിപരമായി വ്യാഖ്യാനിച്ചിട്ടുണ്ട്. അവർ വ്യാഖ്യാനിക്കുന്നതിന് ശ്രമിക്കുന്നതു പോലുള്ള കാര്യങ്ങളൊന്നുമുണ്ടായിട്ടില്ല.
പിതാവിന്റെ മയ്യിത്ത് മദീന ജന്നത്തുൽ ബഖീഅ് ഖബർസ്ഥാനിൽ മറവു ചെയ്യണമെന്നു മാത്രമാണ് തങ്ങൾ ഇപ്പോൾ ആഗ്രഹിക്കുന്നത്. മറ്റു കുടുംബാംഗങ്ങളെ മറവു ചെയ്തിരിക്കുന്നത് ജന്നത്തുൽ ബഖീഇലാണ്. ഇക്കാര്യത്തെ കുറിച്ച് സൗദി അധികൃതരുമായി തങ്ങൾ സംസാരിച്ചിട്ടുണ്ട്. വൈകാതെ പിതാവിന്റെ മയ്യിത്ത് ജന്നത്തുൽ ബഖീഅ് ഖബർസ്ഥാനിൽ മറവു ചെയ്യാൻ കഴിയുമെന്നാണ് കരുതുന്നത്. ചിലർ പ്രചരിപ്പിക്കുന്നതു പോലെ തങ്ങളുടെ പിതാവ് സർക്കാർ വിരുദ്ധനായിരുന്നില്ല. എല്ലാവരെയും സ്‌നേഹിക്കുന്ന മിതവാദിയും നല്ല പിതാവുമായിരുന്നു അദ്ദേഹം. എന്നാൽ അദ്ദേഹത്തിന്റെ മൃതദേഹം കെമിക്കൽ ഉപയോഗിച്ച് നശിപ്പിച്ചതായാണ് വിവരം.ഇക്കാര്യം സഊദി ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
സഊദി മാധ്യമപ്രവര്‍ത്തകനായ ജമാല്‍ ഖഷോഗി ഒക്ടോബര്‍ രണ്ടിനാണ് കൊല്ലപ്പെട്ടത്. ആദ്യ ഘട്ടത്തിൽ സംഭവം നിഷേധിച്ച സഊദി ഓട്‌സിൽ രാജ്യങ്ങളുടെ സമ്മർദ്ദങ്ങൾക്കും തെളിവുകൾക്കുമൊടുവിൽ ഉന്നതരടക്കം 18 സഊദി ഉദ്യോഗസ്ഥരെ അറസ്റ്റു ചെയ്‌തു കുറ്റം ഏറ്റിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."