റോഡ് നിര്‍മാണത്തില്‍ ക്രമക്കേടെന്ന് ആരോപണം
ഇരിട്ടി: ജില്ലാ പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പെടുത്തി 70 ലക്ഷം രൂപ ചെലവില്‍ നിര്‍മിച്ച ആറളം പഞ്ചായത്തിലെ കീഴ്പ്പള്ളിമാങ്ങോട്, കാരാപറമ്പ്, വീര്‍പ്പാട് റോഡുകളുടെ കരാറുകാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ജനാധിപത്യ കേരളാ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ടാറിങ് പൂര്‍ത്തീകരിച്ച് ദിവസങ്ങള്‍ കഴിയും മുന്‍പ് ടാറിങ് പൊളിഞ്ഞുറോഡ് തകര്‍ച്ചയിലായി. കീഴ്പ്പള്ളിമാങ്ങോട് റോഡ് പണി ആരംഭിച്ചപ്പോള്‍ തന്നെടാറിങ് പൊളിഞ്ഞിരുന്നു. നാട്ടുകാര്‍ തടഞ്ഞപ്പോള്‍ പണി നിര്‍ത്തിവയ്ക്കുകയും ചെയ്തിരുന്നു.
ജനാധിപത്യ യൂത്ത് ഫ്രണ്ടിന്റെ നേതൃത്വത്തില്‍ ജില്ലാപഞ്ചായത്തിനും വകുപ്പ് മന്ത്രിക്കും പരാതി നല്‍കുകയും ജില്ലാ പഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷനും ബന്ധപ്പെട്ട എന്‍ജിനീയറും സ്ഥലം സന്ദര്‍ശിക്കുകയും പൊളിഞ്ഞ ഭാഗംവീണ്ടും ടാറിങ് നടത്താന്‍ കരാറുകാര്‍ക്ക് നിര്‍ദേശം നല്‍കുകയുമായിരുന്നു. എന്നാല്‍ റോഡുകള്‍ നന്നാക്കാന്‍ കഴിഞ്ഞില്ല. കരാറുകാരും ഉദ്യോഗസ്ഥരും തമ്മിലുള്ള ഒത്തുകളിയാണ് ഇതിനു പിന്നിലെന്നും വ്യാപക അഴിമതി നടന്നിട്ടുണ്ടെന്നും യോഗം ആരോപിച്ചു. മുന്‍പും ഈകരാറുകാര്ക്കെതിരെ വ്യാപക അഴിമതി ഉണ്ടായിട്ടുണ്ടെന്നും ഇവരെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്നും യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് ജോര്‍ജ് അടുപ്പുകല്ലുങ്കല്‍ അധ്യക്ഷനായി. ഷൈജു വാഴപ്പള്ളി, ഇ.ഡി ആന്റണി, ബാബു ഞാമത്തോലി, ജോണ്‍ പുന്നക്കല്‍, വില്‍സണ്‍ കുഴിവേലി, വി.എം ജോണി, നിധിന് സ്രായില്‍, രാജു വേലംതറ, റിജോയ്സ് കപ്പലുമാക്കല്‍, ജിയോ കൊടുംപുറം സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."