HOME
DETAILS

ടോട്ടനത്തിനും കിട്ടി 7അപ്

  
backup
October 02 2019 | 18:10 PM

%e0%b4%9f%e0%b5%8b%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%81%e0%b4%82-%e0%b4%95%e0%b4%bf%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf-7%e0%b4%85%e0%b4%aa

 

ലണ്ടന്‍: 2014ലെ ലോകകപ്പ് സെമിയില്‍ 'സെവന്‍ അപ്' നേട്ടം സ്വന്തമാക്കിയ ബ്രസീലിനെ ഓര്‍മിപ്പിച്ച് ഇന്നലത്തെ ടോട്ടനം-ബയേണ്‍ മ്യൂണിക് ചാംപ്യന്‍സ് ലീഗ് മത്സരം. ഇതില്‍ വീഴ്ച പറ്റിയത് ഇംഗ്ലീഷ് കരുത്തരായ ടോട്ടനത്തിനാണെന്ന് മാത്രം. ടോട്ടനത്തിന്റെ സ്വന്തം ആരാധകരുടെ മുന്നില്‍വച്ച് ജര്‍മന്‍ ടീം ബയേണ്‍ അവരെ 7-2ന് പരാജയപ്പെടുത്തുകയായിരുന്നു. കഴിഞ്ഞ വര്‍ഷത്തെ ചാംപ്യന്‍സ് ലീഗ് ഫൈനലിസ്റ്റുകള്‍ എന്ന പരിഗണന പോലും ടോട്ടനത്തിനു ബയേണ്‍ നല്‍കിയില്ല. ടോട്ടനത്തിന്റെ മുഖ്യശത്രുക്കളായ ആഴ്‌സനലിന്റെ കളരിയില്‍ പയറ്റിത്തെളിഞ്ഞ ശേഷം ജര്‍മന്‍ ചാംപ്യന്‍മാര്‍ക്കൊപ്പമെത്തിയ മിഡ്ഫീല്‍ഡര്‍ സെര്‍ജി നാബ്രിയുടെ നാലുഗോള്‍ നേട്ടത്തിന്റെ മികവിലാണ് ചാംപ്യന്‍സ് ലീഗിലെ രണ്ടാം മത്സരത്തില്‍ ടോട്ടനത്തിന് നാണക്കേടുണ്ടാക്കിയത്. മത്സരത്തിലെ രണ്ടാം പകുതിയിലാണ് നാബ്രി ടോട്ടനം വലയില്‍ പന്തുകള്‍ നിരന്തരമായി കോരിയിട്ടത്. റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കി ഇരട്ടഗോള്‍ നേടിയപ്പോള്‍ ജോഷ്വ കിമ്മിച്ചും ഗോള്‍വേട്ടക്കാരില്‍ ഇടം കണ്ടെത്തി.
കളിയുടെ 12ാം മിനുട്ടില്‍ തന്നെ ടീമിലേക്ക് തിരിച്ചെത്തിയ കൊറിയന്‍ താരം ഹ്യു മിങ് സണ്ണിലൂടെ ടോട്ടനം മുന്നിലെത്തിയതായിരുന്നു. എന്നാല്‍ മൂന്ന് മിനുട്ടുകള്‍ക്കകം കിമ്മിച്ചിലൂടെ ബയേണ്‍ സമനില കണ്ടെത്തി. തുടര്‍ന്നായിരുന്നു ബയേണിന്റെ ഗോളടിമേളം. 61ാം മിനുട്ടില്‍ നായകന്‍ ഹാരി കെയ്ന്‍ പെനാല്‍റ്റി നേടിയതാണ് പിന്നീട് ഇംഗ്ലീഷ് ടീമിന് സന്തോഷിക്കാന്‍ വക നല്‍കിയ ഏക നിമിഷം. ജയത്തോടെ ഗ്രൂപ്പ് ബിയില്‍ ബയേണ്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി. രണ്ടില്‍ രണ്ടും ജയിച്ച അവര്‍ക്ക് ആറ് പോയിന്റുണ്ട്. അതേസമയം, ആദ്യ മത്സരത്തിലും തോറ്റ ടോട്ടനം നാലാം സ്ഥാനത്താണ്.

ജയിക്കാതെ റയല്‍
ചാംപ്യന്‍സ് ലീഗിലെ രണ്ടാം മത്സരത്തിലും റയലിന് ജയമില്ല. ഇന്നലെ ബെല്‍ജിയം ടീം ക്ലബ് ബ്രഗാണ് റയലിനെ 2-2ന് സമനിലയില്‍ തളച്ചത്. നേരത്തേ ആദ്യ മത്സരത്തില്‍ ടീം പി.എസ്.ജിയോട് 3-0ന് പരാജയപ്പെട്ടിരുന്നു. ആദ്യ പകുതി അവസാനിക്കുമ്പോള്‍ 2-0ന് പിന്നില്‍ നിന്ന ശേഷം മികച്ചൊരു തിരിച്ചുവരവ് നടത്തിയാണ് റയല്‍ സമനില കണ്ടെത്തിയത്. നൈജീരിയന്‍ മുന്നേറ്റ താരം ഇമ്മാനുവല്‍ ഡെന്നിസിന്റെ ഇരട്ടഗോളാണ് (9,39) റയലിന് വിജയ തടസമുണ്ടാക്കിയത്. റയലിനായി സെര്‍ജിയോ റാമോസ് (55) കാസമിറോ (85) എന്നിവര്‍ ഗോള്‍ കണ്ടെത്തി. 84ാം മിനുട്ടില്‍ തങ്ങളുടെ ഒരു താരം ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായിട്ടും കളി സമനിലയിലവസാനിപ്പിക്കാന്‍ ബ്രഗിനായി. സമനിലയായതോടെ എ ഗ്രൂപ്പില്‍ നിലവില്‍ നാലാം സ്ഥാനത്താണ് റയല്‍. ക്ലബ് ബ്രഗെ രണ്ടാം സ്ഥാനത്തുണ്ട്.

ഇക്കാര്‍ഡി മികവില്‍ പി.എസ്.ജി
മൗറോ ഇക്കാര്‍ഡിയുടെ ഏകഗോള്‍ മികവില്‍ തുടര്‍ച്ചയായ രണ്ടാം ജയം സ്വന്തമാക്കി പി.എസ്.ജി. ഗാലത്സറെയെയാണ് പരാജയപ്പെടുത്തിയത്. 52ാം മിനുട്ടിലായിരുന്നു വിജയഗോള്‍ പിറന്നത്. ജയത്തോടെ ആറ് പോയിന്റുമായി പി.എസ്.ജി എ ഗ്രൂപ്പില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി.

ഷക്തര്‍ വിജയവഴിയില്‍
ഗ്രൂപ്പ് സിയിലെ മത്സരത്തില്‍ അറ്റ്‌ലാന്റയെ 2-1ന് പരാജയപ്പെടുത്തി വിജയവഴിയിലെത്തി ഷക്തര്‍ ഡൊണസ്‌ക്. ഇരുടീമും സമനിലയില്‍ നില്‍ക്കേ മത്സരം തീരാന്‍ നിമിഷം ബാക്കി നില്‍ക്കേ മാനന്‍ സോളമന്റെ ഗോളാണ് ഷക്തറിന് വിജയം സമ്മാനിച്ചത്. ഷക്തറിനായി ജൂനിയര്‍ മോറസും (41) അറ്റ്‌ലാന്റക്കായി ദുവാന്‍ സപാറ്റയും (28) ഗോള്‍ നേടി.

മൂന്നടിച്ച് യുവന്റസ്
ജര്‍മന്‍ കരുത്തരായ ബയര്‍ ലെവര്‍കൂസനെ സ്വന്തം നാട്ടില്‍ പരാജയപ്പെടുത്തി യുവന്റസ്. എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കായിരുന്നു ജയം. യുവന്റസിനായി ഹിഗ്വെയ്ന്‍ (17) ഗോള്‍ വേട്ടയ്ക്ക് തുടക്കമിട്ടപ്പോള്‍ ബെര്‍ണാഡെഷിയും (62), റൊണാള്‍ഡോയും (89) ഗോള്‍ നേടി. ജയത്തോടെ യുവന്റസ് ഡി ഗ്രൂപ്പില്‍ നാലു പോയിന്റോടെ ഒന്നാമതെത്തി. കളിച്ച രണ്ടിലും പരാജയപ്പെട്ട ബയര്‍ അവസാന സ്ഥാനത്താണ്.

അത്‌ലറ്റികോ മാഡ്രിഡിന് ആദ്യ ജയം
ചാംപ്യന്‍സ് ലീഗിലെ ആദ്യ ജയം നേടി അത്‌ലറ്റികോ മാഡ്രിഡ്. ലോക്കോമോട്ടീവ് മോസ്‌കോയെ 2-0നാണ് ടീം പരാജയപ്പെടുത്തിയത്. രണ്ടാം പകുതിയില്‍ പോര്‍ച്ചുഗല്‍ മിഡ്ഫീല്‍ഡര്‍ ജാവോ ഫെലിക്‌സും (48) ഘാന താരം തോമസും (58) നേടിയ ഗോളാണ് ടീമിന് ജയം സമ്മാനിച്ചത്. ജയത്തോടെ ഗ്രൂപ്പ് ഡിയില്‍ ടീം രണ്ടാം സ്ഥാനത്തേക്കുയര്‍ന്നു.

രണ്ടടിച്ച് സിറ്റി നേടി
ആദ്യ മത്സരത്തിലെ ജയം രണ്ടാം മത്സരത്തിലും തുടര്‍ന്ന് സൂപ്പര്‍ ടീം മാഞ്ചസ്റ്റര്‍ സിറ്റി. ഡൈനാമോ സാഗ്രെബിനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് സിറ്റി തോല്‍പ്പിച്ചത്. കളിയുടെ രണ്ടാം പകുതിയിലാണ് സിറ്റിയുടെ ഗോളുകള്‍ പിറന്നത്. 66ാം മിനുട്ടില്‍ റഹീം സ്റ്റെര്‍ലിങ്ങിലൂടെ മുന്നിലെത്തിയ ടീം അവസാന മിനുട്ടില്‍ ഫില്‍ ഫോഡനിലൂടെയാണ് മത്സരം അവസാനിപ്പിച്ചത്.
ജയത്തോടെ മാഞ്ചസ്റ്റര്‍ സിറ്റി സി ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്തെത്തി. ടീമിന് നിലവില്‍ ആറു പോയിന്റുണ്ട്. സാഗ്രെബാണ് രണ്ടാമത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആരാധനാലയ സംരക്ഷണ നിയമം: സമസ്തയുടെ ഹരജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും

National
  •  a few seconds ago
No Image

വിദ്വേഷപ്രസംഗം നടത്തിയ ജഡ്ജിയെ ഇംപീച്ച് ചെയ്യാന്‍ ഇന്‍ഡ്യാ സഖ്യം; എങ്ങിനെ നടപ്പാക്കും? ഇതുവരെ ആറുനീക്കങ്ങള്‍; മൂന്നെണ്ണം പരാജയം | in depth

National
  •  2 hours ago
No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  8 hours ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  9 hours ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  9 hours ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  9 hours ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  10 hours ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  10 hours ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  10 hours ago
No Image

തോട്ടട ഐടിഐ സംഘര്‍ഷം; കണ്ണൂര്‍ ജില്ലയില്‍ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക്

Kerala
  •  10 hours ago