HOME
DETAILS

പാലാരിവട്ടംപാലം അഴിമതി: ടി.ഒ സൂരജ് ഉള്‍പ്പെടെയുള്ള പ്രതികളുടെ റിമാന്‍ഡ് നീട്ടി

  
backup
October 03, 2019 | 7:09 PM

%e0%b4%aa%e0%b4%be%e0%b4%b2%e0%b4%be%e0%b4%b0%e0%b4%bf%e0%b4%b5%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%82%e0%b4%aa%e0%b4%be%e0%b4%b2%e0%b4%82-%e0%b4%85%e0%b4%b4%e0%b4%bf%e0%b4%ae%e0%b4%a4%e0%b4%bf

 


കൊച്ചി: പാലാരിവട്ടം പാലം അഴിമതി കേസില്‍ പൊതുമരാമത്ത് വകുപ്പ് മുന്‍ സെക്രട്ടറി ടി.ഒ സൂരജ് അടക്കമുള്ള നാല് പ്രതികളുടെയും റിമാന്‍ഡ് കാലാവധി നീട്ടി. ഈ മാസം 17 വരെയാണ് റിമാന്‍ഡ് നീട്ടിയത്. നാല് പ്രതികളുടെയും റിമാന്‍ഡ് കാലാവധി ഇന്നലെ അവസാനിക്കാനിരിക്കേയാണ് വിജിലന്‍സ് കോടതി വീണ്ടും കാലാവധി നീട്ടിയത്.
ജാമ്യഹരജി നിലവിലുള്ളതിനാല്‍ ഇപ്പോഴൊന്നും പറയുന്നില്ലെന്ന് സൂരജ് പ്രതികരിച്ചു. ജയിലില്‍നിന്ന് ഇറങ്ങിയാല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തുമെന്നും സൂരജ് മാധ്യമങ്ങളോട് പറഞ്ഞു. അഴിമതിക്കേസിലെ ഒന്നാം പ്രതി സുമിത് ഗോയല്‍, രണ്ടാം പ്രതിയും കേരള റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ അസിസ്റ്റന്റ് ജനറല്‍ മാനേജരുമായ എം.ടി തങ്കച്ചന്‍, മൂന്നാം പ്രതിയും കിറ്റ്‌കോ ജോയിന്റ് ജനറല്‍ മാനേജരുമായ ബെന്നി പോള്‍ എന്നിവരാണ് ജാമ്യാപേക്ഷ സമര്‍പ്പിച്ചിരിക്കുന്ന മറ്റ് പ്രതികള്‍.
പാലാരിവട്ടം പാലം അഴിമതിയില്‍ പൊതുമരാമത്ത് വകുപ്പ് മുന്‍ സെക്രട്ടറി ടി.ഒ സൂരജിനെതിരേ കൂടുതല്‍ തെളിവുകള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള പുതിയ സത്യവാങ്മൂലം വിജിലന്‍സ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. അതിനിടെ, പാലാരിവട്ടം കേസിലെ വിജിലന്‍സ് അഭിഭാഷകന്‍ എ. രാജേഷിന് പൊലിസ് സുരക്ഷ ഏര്‍പ്പെടുത്തി. കഴിഞ്ഞ ശനി, ഞായര്‍ ദിവസങ്ങളില്‍ ചിലര്‍ പരസ്യമായി വാഹനം തടഞ്ഞ് ഭീഷണിപ്പെടുത്തിയെന്ന അഭിഭാഷകന്റെ പരാതിയെ തുടര്‍ന്നാണിത്. പാലാരിവട്ടം കേസില്‍ മുന്‍ പൊതുമരാമത്ത് സെക്രട്ടറി ടി.ഒ സൂരജ് ഉള്‍പ്പെടെയുള്ള പ്രതികള്‍ 35 ദിവസമായി ജയിലിലാണ്. ശനിയാഴ്ച രാത്രി പത്തിന് മുളവുകാട് ഭാഗത്തുകൂടി യാത്രചെയ്യവെ രാജേഷിന്റെ കാര്‍ തമിഴ്‌നാട് രജിസ്‌ട്രേഷനിലുള്ള വാഹനത്തിലെത്തിയവര്‍ തടയുകയും ആക്രമണത്തിന് മുതിരുകയും ചെയ്തിരുന്നു. ഞായറാഴ്ച പാലാരിവട്ടം റിനൈസണ്‍സ് ഹോട്ടലിന് സമീപത്തുവച്ചായിരുന്നു രണ്ടാമത്തെ കൈയേറ്റ ശ്രമം. അന്ന് കേസിന്റെ പേര് പറഞ്ഞാണ് അക്രമികള്‍ ഭീഷണിപ്പെടുത്തിയത്.
പാലത്തില്‍ ഭാരം കയറ്റിയുള്ള പരിശോധന നടത്തണമെന്ന ആവശ്യവുമായി എന്‍ജിനീയര്‍മാരും ഹൈക്കോടതിയെ സമീപിക്കുന്നുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുക്കം പൊലിസ് സ്റ്റേഷനിലെ ഗ്രേഡ് എഎസ്‌ഐയെ കാണാനില്ല;ലൊക്കേഷന്‍ മൈസൂരില്‍, അന്വേഷണം

Kerala
  •  14 days ago
No Image

എന്‍.ഐ.എ, ഐ.എസ്.ആര്‍.ഒ ഉള്‍പ്പെടെ പ്രമുഖ സ്ഥാപനങ്ങള്‍ക്ക് വ്യാജ ബോംബ് ഭീഷണി; 36കാരന്‍ അറസ്റ്റില്‍

National
  •  14 days ago
No Image

മദ്രസാ ബോര്‍ഡ് പിരിച്ചു വിട്ട് ഉത്തരാഖണ്ഡ് സര്‍ക്കാര്‍;  ഇനി മുതല്‍ ഒരൊറ്റ നിയന്ത്രണ അതോറിറ്റിക്ക് കീഴിലെന്ന് മുഖ്യമന്ത്രി

National
  •  14 days ago
No Image

കരാർ തർക്കം ഡൽഹി ഹൈക്കോടതിയിൽ; യുഎഇയിലെ ഇന്ത്യൻ പാസ്‌പോർട്ട് സേവനങ്ങൾ വൈകുന്നു

uae
  •  14 days ago
No Image

വ്യാപകമായ മഴ ലഭിച്ചു; കഴിഞ്ഞ ദിവസം വൈദ്യുതി നിയന്ത്രണം വേണ്ടിവന്നില്ലെന്ന് കെഎസ്ഇബി

Kerala
  •  14 days ago
No Image

യുഎഇയിലെ വേനൽക്കാല യാത്രകൾ കുറഞ്ഞ ബജറ്റിൽ ഒതുക്കണോ? ചെലവ് കുറയ്ക്കാൻ ഇതാ ചില 'സ്മാർട്ട്' യാത്രാ നുറുങ്ങുകൾ

uae
  •  14 days ago
No Image

സമസ്ത കണ്ണൂര്‍ ജില്ലാ ഉപാധ്യക്ഷന്‍ എ. ഉമര്‍കോയ തങ്ങള്‍ വഫാത്തായി

latest
  •  14 days ago
No Image

കളിക്കാന്‍ പോയ 11 വയസ്സുകാരിയെ ബലമായി കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; വിരമിച്ച പൊലിസ് എസ്.ഐ അറസ്റ്റില്‍

Kerala
  •  14 days ago
No Image

'ടിക്കറ്റ് പിന്നെ മതി... ആദ്യം അച്ചപ്പം വാങ്ങൂ'; സ്വകാര്യ ബസിലെ കൗതുകക്കാഴ്ച, പിന്നില്‍ ജീവനക്കാരുടെ അതിജീവനപ്പോരാട്ടം

Kerala
  •  14 days ago
No Image

പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പ്: കോര്‍ കമ്മിറ്റിയെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്, മനീഷ് തിവാരി പുറത്ത്

National
  •  14 days ago