നസീര്‍ വധശ്രമം: മുഖ്യമന്ത്രിക്കും കൊടിയേരിക്കും പരാതി നല്‍കി
ഈരാറ്റുപേട്ട: സി.പി.എം മുന്‍ ബ്രാഞ്ച് സെക്രട്ടറി നടക്കല്‍ കുന്നും പുറത്ത് നസീറിനെ സഹപ്രവര്‍ത്തകര്‍ ചേര്‍ന്ന് മര്‍ദിച്ച സംഭവത്തില്‍ സമഗ്രമായ അന്യേഷണം നടത്തി പ്രതികള്‍ക്കെതിരെ നിയമപരമായ നടപടി സ്വീകരികക്ണമെന്നാവശ്യപ്പെട്ട് നസീറിന്റെ ഭാര്യ ബഷീറ, മകന്‍ ഹുസൈന്‍, അനുജന്‍ മുഹമ്മദ് ഇബ്രാഹിം, മരുമകന്‍ മാഹിന്‍ എന്നിവര്‍ ചേര്‍ന്നാണ് ഇന്നലെ തിരുവനന്തപുരത്തെത്തി മുഖ്യമന്തി പിണറായി വിജയന്‍, കൊടിയേരി ബാലക്രിഷ്ണന്‍ എന്നിവര്‍ക്ക് നേരിട്ട് പരാതി നല്‍കിയത്.
സംഭവത്തില്‍ വേണ്ടവിധത്തില്‍ അന്യേഷണം നടക്കുമെന്നും കുറ്റക്കാരെ നിയമത്തിനു മുമ്പില്‍ കൊണ്ടുവരുമെന്നും മുഖ്യമന്ത്രി ഉറപ്പു നല്‍കി. കഴിഞ്ഞ 24-നാണു നസീറിനെ എട്ടു പേരടങ്ങുന്ന സംഘം അക്രമിക്കുന്നത്. ഈരാറ്റുപേട്ട മുനിസിപ്പല്‍ ബസ്റ്റാന്‍ഡിനു സമീപം ഒരു ഡിറ്റി.പി. സെന്ററില്‍ വച്ചാണ് സംഭവം നടക്കുന്നതു കഴിഞ്ഞ നിയമ സഭാ തെരഞ്ഞെടുപ്പില്‍ ഇടതു പക്ഷ സ്ഥാനാര്‍ഥിയെ പിന്തുണക്കുന്നതിനു പകരം എതിര്‍ സ്ഥാനാര്‍ഥിയെ സഹായിച്ച സംഭവത്തിലും.
മുരിക്കോലി കോസ്‌വേക്കു സമീപം പാണംതോട് സ്വകാര്യ വെക്തി കോണ്‍ക്രീറ്റ് ചെയ്തു കൈയേറിയ സംഭവത്തില്‍ തുടക്കത്തില്‍ ഇതിനെതിരെ പ്രതിരിച്ചു കൊടി നാട്ടിയ സി.പി.എം പ്രവര്‍ത്തകര്‍ സ്വകാര്യ വെക്തിയോട് പണം കൈപ്പറ്റിയ ശേഷം പണി തുടരുന്നതിന് അനുമതി കൊടുത്ത വിഷയത്തിലും നസീര്‍ പാര്‍ട്ടി അധികാരികള്‍ക്കും സര്‍ക്കാറിനും പരാതി നല്‍കിയിരുന്നു.
ഇതിന്റെ തെളിവുകളും മറ്റും അടങ്ങുന്ന സിഡിയില്‍ നിന്നും കോപ്പി എടുക്കുന്നതിന് ഡി.റ്റി.പി. സെന്ററില്‍ എത്തിയപ്പോഴായിരുന്നു അക്രമം.
ഈ വിവിരങ്ങള്‍ മുഖ്യമന്തിക്കു ന്ല്‍കിയ പരാതിയില്‍ പറഞ്ഞിട്ടുണ്ട്.
നസീര്‍ ഇപ്പോള്‍ അതീവ ഗുരുതരാവസ്ഥയില്‍ മെഡിക്കല്‍ കോളേജിലെ വെന്റിലേറ്ററില്‍ കിടക്കുകയാണ്.
തുടക്കത്തില്‍ ഈരാറ്റുപേട്ട പൊലിസ് പ്രതികളെ സഹായിക്കുന്ന സമീപനമാണു സ്വീകരിച്ചതെന്നും ഇതിനെതിരെ ഡി.ജി.പി മുതല്‍ താഴോട്ടുള്ള പൊലിസ് മേധാവികള്‍ക്ക് പരാതി സമര്‍പ്പിച്ചതായി നസീറിന്റെ മകന്‍ ഹുസൈന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."