HOME
DETAILS
MAL
നൈജീരിയന്‍ താരം ഹൃദയാഘാതത്താല്‍ മരിച്ചു
backup
October 05 2019 | 01:10 AM
അബൂജ: മുന്‍ നൈജീരിയന്‍ ഫുട്ബോള്‍ ടീം നായകന് ഐസക് പ്രോമിസ് ഹൃദയാഘാതത്താല്‍ മരിച്ചു. നൈജീരിയയെ ഒളിംപിക്സിലും നയിച്ച താരത്തിന്റെ അന്ത്യം അമേരിക്കയില്‍ വച്ചായിരുന്നു. 31 വയസായിരുന്നു.
നിലവില്‍ അമേരിക്കന്‍ ക്ലബ് ഓസ്റ്റിന്‍ ബോള്‍ഡിന്റെ കളിക്കാരനായിരുന്ന താരം ബുധനാഴ്ച ജിമ്മില്‍ പരിശീലിക്കുന്നതിനിടെയാണ് ഹൃദയാഘാതമുണ്ടായതെന്നാണ് റിപ്പോര്‍ട്ട്. ക്ലബ് അധികൃതര്‍ തന്നെയാണ് മരണം സ്ഥിരീകരിച്ചത്. 2008ലെ ബെയ്ജിങ് ഒളിംപിക്സില്‍ നൈജീരിയക്ക് വെള്ളിമെഡല്‍ സമ്മാനിച്ച നായകനെന്ന നിലയിലാണ് പ്രോമിസ് ശ്രദ്ധേയനായത്. അന്ന് ഫൈനലില്‍ ലയണല്‍ മെസ്സിയടങ്ങിയ അര്‍ജന്റീന ടീമിനോടായിരുന്നു പരാജയം.
തുര്‍ക്കിയിലെ ക്ലബുകള്‍ക്കായി കളിച്ചിട്ടുണ്ട്. ഒരു സീസണ് സൗദി ക്ലബ് അല്‍ ഹിലാലിനായും കളിച്ച പ്രോമിസ് 2018ലാണ് അമേരിക്കയിലെത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."