HOME
DETAILS

ഡീസല്‍ കലര്‍ത്തിയ പെട്രോള്‍ വില്‍പ്പന; സഊദിയില്‍ ഒന്‍പത് മലയാളികള്‍ക്ക് മൂന്നുമാസം തടവുശിക്ഷ

  
backup
October 06 2019 | 08:10 AM

46546456321313123-221

 

ജിദ്ദ: സഊദിയിലെ റിയാദിലെ പെട്രോള്‍ പമ്പില്‍ ഡീസല്‍ കലര്‍ത്തിയ പെട്രോള്‍ വില്‍പ്പന നടത്തിയതിന് പത്ത് ജീവനക്കാര്‍ക്കെതിരെ മൂന്നു മാസം തടവുശിക്ഷ. ഒന്‍പത് മലയാളികളും ഒരു പാകിസ്താനിയുമാണ് തട്ടിപ്പ് നടത്തിയത്. സംഘത്തിലെ ഒരാളെ ഗുരുതര രോഗം ബാധിച്ചതിനെ തുടര്‍ന്ന് സാമൂഹ്യപ്രവര്‍ത്തകര്‍ ഇടപെട്ട് നാട്ടിലെത്തിച്ചു.

കൊല്ലം, കോട്ടയം, തിരുവനന്തപുരം, മലപ്പുറം ജില്ലകളില്‍ നിന്നുള്ളവരാണ് ഇവര്‍. സംഘത്തിലുണ്ടായിരുന്ന മലപ്പുറം സ്വദേശി മാസങ്ങള്‍ക്ക് മുന്‍പ് ശരീരത്തിന്റെ ഒരു ഭാഗം കുഴഞ്ഞ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വിദഗ്ധ ചികിത്സ ആവശ്യമാണെന്ന ഡോക്ടര്‍മാരുടെ നിര്‍ദേശത്തെ തുടര്‍ന്ന് ഇയാളെ നാട്ടിലെത്തിക്കാന്‍ കേസ് തടസമായി.

തുടര്‍ന്ന് സുഹൃത്തുക്കള്‍ കെ.എം.സി.സി വെല്‍ഫെയര്‍ വിങിലെ സിദ്ദീഖ് തുവ്വൂരിനെയും റഫീഖ് മഞ്ചേരിയെയും ബന്ധപ്പെടുകയായിരുന്നു. ഇവര്‍ പൊലിസ്, പ്രോസിക്യൂഷന്‍, കോടതി എന്നിവിടങ്ങളില്‍ നടത്തിയ ഇടപെടലിനെ തുടര്‍ന്ന് ഇയാളുടെ പേരിലുള്ള കേസ് ഒഴിവാക്കുകയും കോടതി നാട്ടില്‍ പോകാന്‍ അനുവദിക്കുകയും ചെയ്തു.

നേരത്തെ പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇവരെ പെട്രോള്‍ പമ്പില്‍ നിന്ന് പൊലിസ് പിടികൂടിയത്. അഞ്ചു ദിവസത്തോളം പൊലിസ് കസ്റ്റഡിയിലായിരുന്ന ഇവരെ കമ്പനി ജാമ്യത്തില്‍ ഇറക്കുകയും ചെയ്തു. മലപ്പുറം സ്വദേശിക്ക് നാട്ടില്‍ പോകാനായി വീണ്ടും എല്ലാവരെയും കോടതിയില്‍ ഹാജരാക്കി. ഈ സമയം ഇവര്‍ കുറ്റസമ്മതവും നടത്തി. മായം കലര്‍ത്തി വില്‍പ്പന നടത്തുന്നത് വഴി ലഭിക്കുന്ന അധിക പണം ഇവര്‍ പങ്കിട്ടെടുക്കാറായിരുന്നു പതിവ്. മൂന്നു മാസത്തെ തടവാണിപ്പോള്‍ ഇവര്‍ക്ക് കോടതി വിധിച്ചിരിക്കുന്നത്. നിലവില്‍ കമ്പനിയില്‍ ജോലി ചെയ്യുന്ന ഇവര്‍ക്ക് നാട്ടില്‍ പോകണമെങ്കില്‍ തടവുശിക്ഷ കഴിഞ്ഞേ പോകാനാവൂയെന്ന് സാമൂഹ്യപ്രവര്‍ത്തകര്‍ പറഞ്ഞു.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബംഗാളും ത്രിപുരയും ഓര്‍മിപ്പിച്ച് പോരാളി ഷാജി; അന്‍വറിന്റെ വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റ്

Kerala
  •  3 months ago
No Image

സ്റ്റുഡന്റ് പൊലിസ് കേഡറ്റായ വിദ്യാഥിനിയെ പീഡിപ്പിച്ച എസ്.ഐ അറസ്റ്റില്‍

Kerala
  •  3 months ago
No Image

വെടിനിര്‍ത്തലിനില്ല, യുഎസിനെ തള്ളി ഇസ്രാഈല്‍; ചോരക്കൊതി തീരാതെ നെതന്യാഹു

International
  •  3 months ago
No Image

'കോടിയേരിയുടെ സംസ്‌കാരം നേരത്തെയാക്കിയത് മുഖ്യമന്ത്രിയുടെയും കുടുംബത്തിന്റെയും വിദേശയാത്രക്ക് വേണ്ടിയെന്ന് ഒരു സഖാവ് പറഞ്ഞു': പിവി അന്‍വര്‍ എംഎല്‍എ

Kerala
  •  3 months ago
No Image

അന്‍വറിന്റെ തുറന്നുപറച്ചില്‍; മുഖ്യമന്ത്രിയുടെ രാജിക്കായി പ്രക്ഷോഭത്തിനൊരുങ്ങി യുഡിഎഫ്

Kerala
  •  3 months ago
No Image

ഇടത് എം.എല്‍.എയെന്ന പരിഗണന ഇനിയില്ല; അന്‍വറിനെ പ്രതിരോധിക്കാന്‍ സിപിഎം

Kerala
  •  3 months ago
No Image

നാട്ടിലേക്ക് യാത്ര പുറപ്പെട്ട മലയാളി യുവാവ് എയര്‍പോര്‍ട്ടിലേക്കുള്ള യാത്രക്കിടെ മരണപ്പെട്ടു

Saudi-arabia
  •  3 months ago
No Image

ഹൂതികള്‍ക്ക് റഷ്യയുടെ സൂപ്പര്‍സോണിക് മിസൈലുകള്‍; ചെങ്കടലിലെ പടിഞ്ഞാറന്‍ കപ്പലുകള്‍ക്ക് മിസൈലുകള്‍ ഭീഷണിയാകും

International
  •  3 months ago
No Image

'ജനങ്ങളോട് നേരിട്ട് കാര്യങ്ങള്‍ വിശദീകരിക്കാനുണ്ട്'; ഞായറാഴ്ച നിലമ്പൂരില്‍ പൊതുസമ്മേളനം വിളിച്ച് അന്‍വര്‍

latest
  •  3 months ago
No Image

'പിണറായി എന്ന സൂര്യന്‍ കെട്ടുപോയി, ഗ്രാഫ് നൂറില്‍ നിന്ന് പൂജ്യത്തിലേക്ക് താഴ്ന്നുവെന്ന് പി.വി അന്‍വര്‍

Kerala
  •  3 months ago