തെറിക്കുമോ സോള്‍ഷ്യാര്‍
ന്യൂകാസില്‍: ഒരു കാലത്തെ പ്രതാപികളായിരുന്ന മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ വര്‍ത്തമാനകാലം അത്ര സുഖകരമല്ല. സീസണിലെ പ്രീമിയര്‍ ലീഗിലും ചാംപ്യന്‍സ് ലീഗിലും പരാജയ വഴികള്‍ കണ്ടു ശീലിച്ച ടീം വിജയവഴി മറന്ന മട്ടാണ്. ഞായറാഴ്ച ന്യൂകാസിലിനെതിരേയും (1-0) പരാജയപ്പെട്ടതോടെ ടീമില്‍ കളിക്കാരെക്കാള്‍ പരിശീലകന് ഒലെ ഗണ്ണര്‍ സോള്ഷ്യാറിലേക്കാണ് ടീമധികൃതരും ആരാധകരും വിരല്‍ ചൂണ്ടുന്നത്. ഇക്കളി തുടര്‍ന്നാല്‍ വൈകാതെ തന്നെ യുനൈറ്റഡില്‍ താരത്തിന്റെ പരിശീലന റോള്‍ അവസാനിക്കുന്ന ദിനം അകലെയല്ല.
2018-19 സീസണില്‍ ജോസ് മൊറീഞ്ഞോ പരിശീലകനായ സമയത്ത് ടീമിന്റെ കെയര്‍ ടേക്കറായി യുനൈറ്റഡിലെത്തിയ സോള്‍ഷ്യാര്‍ ഈ സീസണിലാണ് ടീമിന്റെ മുഖ്യപരിശീലകനായി ചുമതല ഏറ്റെടുത്തത്. പക്ഷേ, സോള്‍ഷ്യാറിന് തൊട്ടതെല്ലാം പിഴയ്ക്കുകയായിരുന്നു. യുവതാരങ്ങള്‍ക്ക് കൂടുതല്‍ അവസരം നല്കുന്ന നയം ടീമിലെത്തിക്കാന്‍ ശ്രമിച്ചെങ്കിലും സംഗതി പാളിപ്പോയ അവസ്ഥയിലാണ്.
ഈ പ്രീമിയര്‍ ലീഗ് സീസണ് തുടക്കം മുതല്‍ ടീമിന്റെ പരിശീലകനായി സേവനമനുഷ്ഠിച്ച സോള്‍ഷ്യാറിന് കീഴില്‍ കളിച്ച എട്ട് കളികളില്‍ വെറും ഒന്‍പത് പോയിന്റുമായി 12ാം സ്ഥാനത്താണ് ടീമുള്ളത്. ഇതില്‍ രണ്ടെണ്ണത്തില്‍ മാത്രം ജയിച്ചപ്പോള്‍ മൂന്ന് വീതം സമനിലയും പരാജയവും ടീമിനെ വേട്ടയാടി. കഴിഞ്ഞ സീസണില്‍ ആദ്യ നാലിലുള്ള ടീമാണ് നിലവില്‍ 12ാം സ്ഥാനത്ത് തുടരുന്നത്. 1990ന് ശേഷം ഇതാദ്യമായാണ് ടീം ആദ്യ 10ന് പുറത്തേക്ക് പിന്തള്ളപ്പെടുന്നത്.
ഞായറാഴ്ച ന്യൂകാസിലിന്റെ തട്ടകമായ സെന്റ് ജയിംസ് പാര്‍ക്കില്‍ അവരുമായി കൊമ്പുകോര്‍ത്ത പ്രതാപികള്‍ക്ക് 1-0ന്റെ പരാജയമാണ് നേരിട്ടത്. മാത്യു ലോങ്സ്റ്റാഫിന്റെ ഗോളാണ് യുനൈറ്റഡിനെ വീണ്ടും പരാജയത്തിലേക്ക് തള്ളിവിട്ടത്. 72ാം മിനുട്ടിലായിരുന്നു ന്യൂകാസിലിന്റെ വിജയഗോള്‍ നേട്ടം. മത്സരത്തില്‍ യുനൈറ്റഡിന് ഗോളവസരങ്ങള്‍ തുറക്കാനോ മികവുറ്റ കളി കാഴ്ചവയ്ക്കാനോ കഴിഞ്ഞില്ല.
മാര്‍ക്കസ് റാഷ്ഫോര്‍ഡ്, യുവാന്‍ മാറ്റ, ആഷ്ലി യങ്, ആന്ദ്രേസ് പെരേര തുടങ്ങിയ സൂപ്പര്‍ താരങ്ങളെ അണി നിരത്തിയെങ്കിലും ടീമിന് വിജയതീരത്തെത്താന്‍ കഴിഞ്ഞില്ല. പന്തടക്കത്തില്‍ 70 ശതമാനം മുന്നിട്ടു നിന്ന ടീമിനാണ് ഇങ്ങനൊയൊരു ദുര്‍ഗതി. കിട്ടിയ അവസരങ്ങളൊക്കെ മുതലാക്കുന്നതിലും ടീമിന് പിഴച്ചു. 12 ഷോട്ടുകള്‍ ഉതിര്‍ത്തപ്പോള്‍ ഇതില്‍ മൂന്നെണ്ണം മാത്രമാണ് വല ലക്ഷ്യമായി നീങ്ങിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS
തിരുവനന്തപുരം;വീടിനുള്ളിൽ അവശനിലയിൽ കണ്ടെത്തിയ യുവാവ് മരിച്ചു
Kerala
• 21 days agoഅധ്യാപകര്‍ക്ക് ലൈസന്‍സ് നിര്‍ബന്ധമാക്കി സഊദി അറേബ്യ
Saudi-arabia
• 21 days agoകെ ഗോപാലകൃഷ്ണനെതിരെ കേസെടുക്കാം; ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ
Kerala
• 21 days agoസഊദിയില്‍ വാടക കരാര്‍ തയ്യാറാക്കുന്നതിനുള്ള ഫീസ് കെട്ടിട ഉടമ വഹിക്കണം; അറിയിപ്പുമായി ഈജാര്‍ പ്ലാറ്റഫോം
Saudi-arabia
• 21 days agoഇന്ത്യയിലെ ആദ്യ നൈറ്റ് സഫാരി ഉത്തര്‍പ്രദേശ് സമ്മാനിക്കും; മുഖ്യമന്ത്രി യോഗി ആദിത്യനാഥ്
National
• 21 days agoറസിഡന്‍സി നിയമങ്ങള്‍ കൃത്യമായി പാലിക്കുന്നവരെ ആദരിക്കാന്‍ ഗ്ലോബല്‍ വില്ലേജില്‍ പ്രത്യേക പ്ലാറ്റ്ഫോം ഒരുക്കി ദുബൈ
uae
• 21 days agoക്രിക്കറ്റ് മത്സരത്തിനിടെ സ്ട്രൈറ്റ് ഡ്രൈവ് നേരിട്ട് മുഖത്തടിച്ച് അംപയര്‍ക്ക് പരിക്ക്
Cricket
• 21 days agoയാത്രക്കാരുടെ ആവശ്യം; ഇൻ്റർസിറ്റി ബസ് സർവീസ് വികസിപ്പിക്കാൻ നിർദേശിച്ച് ദുബൈ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി
latest
• 21 days agoമൂന്ന് ലക്ഷം രൂപയുടെ എംഡിഎംഎയുമായി വാഹന പരിശോധനക്കിടെ യുവാക്കൾ പിടിയിൽ
Kerala
• 21 days agoഇലക്ട്രിക് കാറുകളുടെ വില്‍പ്പനയിൽ വൻ ഇടിവ്; 4000 ജീവനക്കാരെ പിരിച്ചുവിടാന്‍ ഒരുങ്ങി ഫോര്‍ഡ്
International
• 21 days agoകെഎസ്ആർടിസി ബസ് വഴിയിൽ കുടുങ്ങി; തമ്മിലടിച്ച് ഡ്രൈവറും കണ്ടക്ടറും
Kerala
• 21 days agoഇന്ത്യൻ അംബാസഡറുമായി കൂടിക്കാഴ്ച നടത്തി ബഹ്റൈൻ സാമൂഹിക വികസന വകുപ്പ് മന്ത്രി
bahrain
• 22 days agoസന്തോഷ് ട്രോഫിയില്‍ സന്തോഷ തുടക്കവുമായി കേരളം
Football
• 22 days agoസുപ്രഭാതം: കുറ്റക്കാര്‍ക്കെതിരെ ഉചിതമായ തീരുമാനം ഉടന്‍
Kerala
• 22 days agoസ്വദേശിവല്‍ക്കരണം പൂര്‍ത്തിയാക്കാത്ത കമ്പനികളില്‍ നിന്ന് ഒരാള്‍ക്ക് 96,000 ദിര്‍ഹം പിഴ ഈടാക്കാന്‍ യുഎഇ
uae
• 22 days agoരാഹുലിനെ തടഞ്ഞ് ബിജെപി പ്രവര്‍ത്തകര്‍; വെണ്ണക്കര ബൂത്തില്‍ വാക്കുതര്‍ക്കം
Kerala
• 22 days agoദുബൈയില്‍ ടൂറിസ്റ്റ്, സന്ദര്‍ശക വീസക്ക് ഹോട്ടല്‍ ബുക്കിങ്ങും റിട്ടേണ്‍ ടിക്കറ്റും നിര്‍ബന്ധമാക്കി
uae
• 22 days agoഉത്തര്‍പ്രദേശില്‍ ദളിത് പെണ്‍കുട്ടിയുടെ മൃതദേഹം ചാക്കില്‍ക്കെട്ടി ഉപേക്ഷിച്ച നിലയില്‍
National
• 22 days agoആന്റിബയോട്ടിക്കുകളുടെ ഉപയോഗത്തില്‍ 20 മുതല്‍ 30 ശതമാനം വരെ കുറവ് വന്നു: മന്ത്രി വീണാ ജോര്‍ജ്
* എല്ലാ ആശുപത്രികളേയും ആന്റിബയോട്ടിക് സ്മാര്‍ട്ട് ആശുപത്രികളാക്കും
* വീട്ടില്‍ നേരിട്ടെത്തിയുള്ള ബോധവത്ക്കരണത്തില്‍ പങ്കുചേര്‍ന്ന് മന്ത്രി വീണാ ജോര്‍ജും