അന്താരാഷ്ട്ര യോഗാദിനാചരണം ജില്ലാതല ഉദ്ഘാടനം നാളെ തൊടുപുഴയില്‍
തൊടുപുഴ: കേന്ദ്ര ആയുഷ് മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തില്‍ സെന്റര്‍ കൗണ്‍സില്‍ ഫോര്‍ റിസര്‍ച്ച് ഇന്‍ യോഗ ആന്റ് നാച്ചുറോപ്പതിയുടെ പങ്കാളിത്തത്തോടെ നടത്തുന്ന അന്താരാഷ്ട്ര യോഗാ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം നാളെ തൊടുപുഴയില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
രാവിലെ ഏഴു മുതല്‍ തൊടുപുഴ മൗര്യ ഗാര്‍ഡനിലാണ് ചടങ്ങ്. പദ്ധതി നടത്തിപ്പ് ഏജന്‍സിയായ സേവാകിരണ്‍ ചാരിറ്റബിള്‍ സൊസൈറ്റിയുടെയും വിവിധ സര്‍ക്കാര്‍-സര്‍ക്കാരിതര ഏജന്‍സികളുടെയും സംയുക്താഭിമുഖ്യത്തിലാണ് പരിപാടികള്‍ സംഘടിപ്പിക്കുന്നത്. ഏഴിന് സാമൂഹ്യയോഗാ പ്രദര്‍ശനത്തോടെ ആരംഭിക്കുന്ന പരിപാടിയില്‍ പി ജെ ജോസഫ് എം.എല്‍.എ അന്താരാഷ്ട്രയോഗാദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിക്കും.
തൊടുപുഴ നഗരസഭ വൈസ് ചെയര്മാന് ടി കെ സുധാകരന് നായര്‍ അധ്യക്ഷനാവും. യുവജന ക്ഷേമബോര്‍ഡ് ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസര്‍ വി എസ് ബിന്ദു യോഗദിന സന്ദേശം നല്‍കും. സൗജന്യയോഗാ പരിശീലനത്തില്‍ പങ്കെടുത്തവര്‍ക്കുള്ള സര്ടിഫിക്കറ്റ് വിതരണം മുന്‍ സന്തോഷ് ട്രോഫി താരം സലിം കുട്ടി നിര്‍വഹിക്കും. സംഘാടകരായ ആന്റണി കണ്ടിരിക്കല്‍, മഞ്ജുഹാസന്‍, വി കെ ബിജു, എം ആര് സലീഷ്, ജി പ്രദീപ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."