ഹാര്‍ബര്‍ പ്രവര്‍ത്തന സജമാക്കണം; 30ന് കളക്‌ട്രേറേറ്റ് പടിക്കല്‍ ഉപവാസ സത്യാഗ്രഹം
അമ്പലപ്പുഴ: തോട്ടപ്പള്ളി മത്സ്യബന്ധന തുറമുഖത്തിന്റെ രണ്ടാംഘട്ട വികസനം പൂര്‍ത്തിയാക്കി ഹാര്‍ബര്‍ പ്രവര്‍ത്തന സജ്ജമാക്കണമെന്നാവശ്യപ്പെട്ട് 30 ന് കളക്‌ട്രേറേറ്റ് പടിക്കല്‍ ഉപവാസ സത്യാഗ്രഹം നടത്തുമെന്ന് കേരളാ കോണ്‍ഗ്രസ് ചെയര്‍മാന്‍ പി.സി തോമസ് പറഞ്ഞു.
തുറമുഖവും വിവിധ ദുരിതാശ്വാസ ക്യാമ്പുകളും സന്ദര്‍ശിച്ചതിനുശേഷം അമ്പലപ്പുഴയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പ്രഖ്യാപിച്ചത്. നാടിനുവേണ്ടി വലിയ സമ്പത്ത് ശേഖരിച്ചു കൊണ്ടുവരുന്ന വിഭാഗത്തോട് ഉത്തരവാദിത്വമില്ലാത്ത രീതിയിലാണ് സര്‍ക്കാര്‍ പെരുമാറുന്നത്. ഹാര്‍ബറിന്റെ പ്രവര്‍ത്തനം നിലച്ചതോടെ മത്സ്യതൊഴിലാളികള്‍ക്ക് തൊഴില്‍ ചെയ്യാനുള്ള മാര്‍ഗവും ഇല്ലാതായി. ഹാര്‍ബര്‍ സജീവമാക്കുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനം യാഥാര്‍ത്ഥ്യമായില്ല. അടിയന്തിരമായി രണ്ട് പുലിമുട്ടുകള്‍ നിര്‍മ്മിച്ച് ഹാര്‍ബര്‍ പ്രവര്‍ത്തനക്ഷമമാക്കണം.
രണ്ട് വര്‍ഷമായി ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്ന മത്സ്യതൊഴിലാളി കുടുബങ്ങളുടെ പുനരധിവാസത്തിനായി 2015-16 കാലയളവില്‍ ഒരു കോടി 36 ലക്ഷം രൂപ അനുവധിച്ചിട്ടും ഇത് യാഥാര്‍ത്ഥ്യമാക്കാന്‍ സര്‍ക്കാര്‍ തയാറായില്ല. മത്സ്യതൊഴിലാളികള്‍ കടല്‍ത്തീരം ഉപേക്ഷിച്ച് പോകേണ്ട സ്ഥിതിയാണ് നിലവില്‍ ഉണ്ടായികൊണ്ടിരിക്കുന്നത്.
ഹാര്‍ബറിന്റേയും ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവരുടേയും അവസ്ഥ കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്തുമെന്നും മുന്‍ കേന്ദ്രമന്ത്രി കൂടിയായ പി.സി തോമസ് പറഞ്ഞു. സംസ്ഥാന സെക്രട്ടറിമാരായ രാജന്‍ കണ്ണാട്ട്, ട്രേസമ്മ മാത്യു, വൈസ് ചെയര്‍മാന്‍ ജോര്‍ജ് ജോസഫ്, ജില്ലാ വൈസ് പ്രസിഡന്റ് ജസ്റ്റിന്‍ രാജ്, യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് സജീവ് ഗോപാലകൃഷ്ണന്‍, ബി.എസ്.പി സംസ്ഥാന സെക്രട്ടറി കെ.കെ പൊന്നപ്പന്‍, റോയി തുടങ്ങിവരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."